ഡിസൈനും കരുത്തും ഒത്തുചേരുന്ന ഫ്ലാഗ്ഷിപ്പ് ഫോണായി വിവോ നെക്സ്!

By Shafik
|

നമ്മൾക്കറിയുന്ന ഒരു വിവോ ഉണ്ടായിരുന്നു. മറ്റു ഫ്ലാഗ്ഷിപ്പ് ഫോണുകളുമായി താരതമ്യം ചെയ്യാൻ പോയിട്ട് ശരാശരി നിലവാരം പോലും ഇല്ലാതെ ഇറങ്ങിയ ചില വിവോ മോഡലുകൾ. ചിലത് ശരാശരി നിലവാരം മാത്രം പുലർത്തിപ്പോന്നു. പക്ഷെ എങ്ങനെയൊക്കെ ആയിരുന്നിട്ടും ഉപഭോക്താക്കളെ കാര്യമായി തൃപ്തിപ്പെടുത്താൻ വിവോക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ പറഞ്ഞതൊക്കെ പഴങ്കഥ ആക്കിയിരിക്കുകയാണ് വിവോ ഇപ്പോൾ. ഈയടുത്ത കാലത്തായി കമ്പനി ഇറക്കിയ പല മോഡലുകളും അതിന് സാക്ഷിയുമാണ്. പ്രത്യേകിച്ച് ഏറ്റവും പുതുതായി കമ്പനി അവതരിപ്പിച്ച വിവോ നെക്സ്.

ഡിസൈനും കരുത്തും ഒത്തുചേരുന്ന ഫ്ലാഗ്ഷിപ്പ് ഫോണായി വിവോ നെക്സ്!

ജൂലായ് 21 മുതൽ ആമസോൺ വഴി ലഭ്യമായിട്ടുള്ള വിവോ നെക്സ് വിലവരുന്നത് 44,999 രൂപയാണ്. ഏറ്റവും പുതിയതും വ്യത്യസ്തമായതുമായ സാങ്കേതിക വിദ്യയും ഒപ്പം നൂതനമായ ഡിസൈനും കൊണ്ട് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് വിവോ നെക്സ് ഇപ്പോൾ തന്നെ. ഇന്നിവിടെ ഫോണിന്റെ പ്രധാന സവിശേഷതകളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്.

ഏറെ പുതുമ നിറഞ്ഞ ഡിസൈൻ

ഏറെ പുതുമ നിറഞ്ഞ ഡിസൈൻ

നിലവിലെ ഫോൺ സങ്കൽപ്പങ്ങളിൽ നിന്നും വിവോ നെക്സിനെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം അതിന്റെ ഡിസൈൻ തന്നെയാണ്. എല്ലാ വശങ്ങളിൽ നിന്നും അതിസുന്ദരൻ തന്നെയാണ് ഈ ഫോൺ. അത്ര പ്രശസ്തമാവാത്ത നോച്ഛ് സങ്കൽപ്പങ്ങൾക്ക് വിടപറയുകയുമാണ് ഈ ഡിസൈൻ. മുമ്പ് പല കമ്പനികളും ബെസൽ ഒരുപാട് കുറച്ച ഫോണുകൾ ഇറക്കാൻ ശ്രമിച്ചെങ്കിലും ഇപ്പോൾ വിവോ അടക്കം ഒന്ന് രണ്ടു കമ്പനികൾ മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

ഫുൾവ്യൂ ഡിസ്പ്ളേയിൽ തീർത്ത മനോഹരമായ രൂപകൽപ്പന

ഫുൾവ്യൂ ഡിസ്പ്ളേയിൽ തീർത്ത മനോഹരമായ രൂപകൽപ്പന

ഇതിൽ വിവോ നെക്സ് എത്തുന്നത് 91.24% സ്ക്രീൻ ടു ബോഡി അനുപാതവുമായാണ്. റിപ്പോർട്ടുകൾ പ്രകാരം മുകൾ വശം 2.16 എംഎം, താഴെ 5.08 എംഎം, വശങ്ങളിൽ രണ്ടും 1.71 എംഎം എന്നിങ്ങനെ മാത്രമേ സ്ക്രീൻ അല്ലാത്ത ഭാഗം ഉള്ളൂ. ബാക്കി 91.24 ശതമാനവും സ്ക്രീൻ മാത്രമാണ് ഫോണിനുള്ളത്. മുൻവശത്തെ ക്യാമറ, ഫിംഗർ പ്രിന്റ് സ്‌കാനർ, സെൻസറുകൾ എല്ലാം തന്നെ ഫോണിലെ ഡിസ്പ്ളേയിലും പൊങ്ങിവരുന്ന സ്ലൈഡറിലുമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

6.59 ഇഞ്ചിന്റെ ഭീമൻ AMOLED ഡിസ്‌പ്ലെയുമായാണ് വിവോ നെക്സ് എത്തുന്നത്. 19.3:9 അനുപാതമാണ് ഡിസ്പ്ളേക്ക് ഉള്ളത്. ഇത്രയും വലിയ ഒരു സ്ക്രീൻ ഉണ്ടെന്ന് കരുതി അതിന്റെ വലിപ്പക്കൂടുതൽ പക്ഷെ ഫോണിൽ അനുഭവപ്പെടില്ല. കാരണം ബെസൽ അത്രയ്ക്കും കുറച്ചു എന്നത് തന്നെ. സിനിമ കാണൽ, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്‌ക്കെല്ലാം ഏറെ വിശാലമായ എന്നാൽ കയ്യിൽ ഒതുങ്ങുന്ന ഒരു ഫോൺ ആയി നെക്ക്സ് മാറും.

ലോകത്തിലെ ആദ്യത്തെ പൊങ്ങിവരുന്ന ക്യാമറ ഫോൺ

ലോകത്തിലെ ആദ്യത്തെ പൊങ്ങിവരുന്ന ക്യാമറ ഫോൺ

വിവോ നെക്സിനെ സംബന്ധിച്ചെടുത്തോളം എടുത്തുപറയേണ്ട മറ്റൊരു പ്രധാന സവിശേഷതയാണ് പൊങ്ങിവരുന്ന മുൻ ക്യാമറ. ഫോണിനെ പൂർണ്ണമായും മുൻവശം സ്ക്രീൻ മാത്രമാക്കുക എന്ന സങ്കൽപ്പം യാഥാർഥ്യമായത് ഈ പൊങ്ങിവരുന്ന മുൻ ക്യാമറയുടെ രൂപകൽപ്പനയോടെയാണ്. മുൻവശത്തെ ക്യാമറ എന്ത്ചെയ്യും എന്ന പ്രശ്നവും ഇയർപീസ്, സെൻസറുകൾ പോലെയുള്ളവയും എവിടേക്ക് മാറ്റി സ്ഥാപിക്കും എന്നതുമായിരുന്നു പൂർണ്ണമായ ഒരു ഡിസ്പ്ളേ സ്ക്രീൻ എന്ന സങ്കൽപ്പത്തിന് വെല്ലുവിളിയായിരുന്നത്. ഈ പ്രശ്നമാണ് വിവോ അടക്കം ചില കമ്പനികൾ ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്.

ഡിസ്‌പ്ലെയിൽ തന്നെയുള്ള ഫിംഗർപ്രിന്റ് സ്‌കാനർ

ഡിസ്‌പ്ലെയിൽ തന്നെയുള്ള ഫിംഗർപ്രിന്റ് സ്‌കാനർ

ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത ഡിസ്പ്ളെയിൽ തന്നെയുള്ള ഫിംഗർ പ്രിന്റ് സ്കാനർ ആണ്. അതിനർത്ഥം പ്രത്യേക ഒരു ഹോം ബട്ടൺ അല്ലെങ്കിൽ ഫിംഗർപ്രിന്റ് സെൻസർ ഇല്ല എന്ന് തന്നെ. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോൺ അൺലോക്ക് ചെയ്യുന്നതിന് സ്ക്രീനിൽ ഫിംഗർപ്രിന്റ് പ്രോംപ്റ്റിൽ ഒരു വൃത്താകൃതിയിൽ ടച്ച് ചെയ്യാം. വിവോ X21 ൽ ആയിരുന്നു വിവോ ഈ സംവിധാനം കൊണ്ടുവന്നിരുന്നത്. അതെ സാങ്കേതികവിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരുന്നത്.

മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ

മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ

ഇന്നു വിപണിയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളിലെല്ലാം ലഭ്യമാകുന്ന ഏറ്റവും മികച്ച ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകൾ ഈ ഫോണിനും അവകാശപ്പെടാനുണ്ട്. Snapdragon 845 സിപിയു കരുത്തിൽ എത്തുന്ന ഫോണിന്റെ റാം 8 ജിബിയും മെമ്മറി 128 ജിബിയുമാണ്. അതായത് വെറും ഡിസൈനും പൊങ്ങിവരുന്ന ക്യാമറയും സ്‌ക്രീനിൽ തന്നെയുള്ള ഫിംഗർപ്രിന്റ് സ്‌കാനറും മാത്രമല്ല ഫോണിന് പ്രത്യേകതകളായി എടുത്തുപറയാനുള്ളത് എന്ന് സാരം.

ഇരട്ട AI ക്യാമറകൾ

ഇരട്ട AI ക്യാമറകൾ

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ക്യാമറകൾ ഇന്ന് സ്മാർട്ഫോൺ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഡിസ്പ്ളേ രംഗത്താണ് ഏറ്റവുമധികം മാറ്റങ്ങൾ പ്രകടമായത് എങ്കിൽ രണ്ടാമത് എത്തുന്നത് AI അധിഷ്ഠിത ക്യാമറകൾ തന്നെയാണ്. അവിടെയും വിവോ നെക്‌സ് മികവ് പുലർത്തുന്നുണ്ട്. 12 എംപിയുടെ സോണി Sony IMX363 ലെന്സ് ഉള്ള പ്രാഥമിക സെൻസർ, 5 എംപിയുടെ രണ്ടാമത്തെ സെൻസർ എന്നിങ്ങനെ രണ്ടു സെൻസറുകളാണ് പിറകിലുള്ളത്. 1.4 μm സൂപ്പർ ലാർജ്ജ് സെൻസറുകളുടെ പിന്തുണയും OIS, EIS സവിശേഷതകളും ഫോണിനുണ്ട്. ഇവയിലൂടെ AI സഹായത്തോടെ 24 മില്യൺ ഫോട്ടോ സെൻസിറ്റീവ് യൂണിറ്റുകൾ വരെ ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ സാധിക്കും.

Best Mobiles in India

English summary
Vivo Nex: Extreme innovation and Paramount performance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X