ആരാധകരെ ശാന്തരാകുവിൻ..വരുന്നു വിവോ എസ് 19 സീരീസ്
വിവോ എസ് 19 സീരീസ് കുറച്ച് ദിവസങ്ങളായി നഗരത്തിലെ സംസാര വിഷയമാണ്. ഇപ്പോൾ, ബ്രാൻഡ് വിവോ എസ് 19 സീരീസിൻ്റെ ചൈനയിലെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പല ഫോൺ പ്രേമികളും ഈ സീരീസ് ഇറങ്ങാനായി കാത്തിരിക്കുകയാണ്. വരാനിരിക്കുന്ന വിവോ ഫോണുകളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് നോക്കാം.
വിവോ എസ് 19 സീരീസ് മെയ് 30ന് ചൈനയിൽ ലോഞ്ച് ചെയ്യും. അതിൽ വിവോ എസ് 19ഇ, വിവോ എസ് 19, വിവോ എസ് 19 പ്രോ എന്നിവ ഉൾപ്പെടുന്നു. നേരത്തെ, വിവോയുടെ വൈസ് പ്രസിഡൻ്റ് സ്റ്റാൻഡേർഡ് വിവോ എസ് 19, എസ് 19 പ്രോ എന്നിവയുടെ കുറച്ച് വിശദാംശങ്ങൾ നൽകിയിരുന്നു. വിവോ എസ് 19 സീരീസ് ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്ക് ഡാറ്റാ ബേസിൽ അവരുടെ പ്രോസസർ വെളിപ്പെടുത്തിയിരുന്നു.

ഇതുവരെ വെളിപ്പെടുത്തിയ വിവോ എസ് 19 സീരീസിൻ്റെ ഫീച്ചർ നോക്കാം.വിവോ എസ് 19 പ്രോ ഒരു 50 എംപി സോണി IMX921 സെൻസറും മറ്റൊരു 50 എംപി സോണി ടെലിഫോട്ടോ ക്യാമറയും 50× ഡിജിറ്റൽ സൂമിനും 8 എംപി അൾട്രാ വൈഡ് സെൻസറിനും സപ്പോർട്ട് നൽകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇതിൽ 50 എംപി സെൻസറും ഉപയോഗിച്ചേക്കാം
1.5K റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് വളഞ്ഞ OLED ഡിസ്‌പ്ലേയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. 16 ജിബി വരെ LPDDR5x റാമുമായി പെയേർഡ് ആക്കിയ MediaTek Dimensity 9200+ SoC ആണ് ഈ ഡിവൈസിൽ ഉള്ളത്. വിവോ എസ് 19 പ്രോയ്ക്ക് 80W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5,000 എംഎഎച്ച് ബാറ്ററിയും പായ്ക്കും ഉണ്ട്.
മറ്റൊരു പ്രധാനപ്പെട്ട നീക്കം സ്റ്റാൻഡേർഡ് വിവോ എസ് 19 സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറും 6000 എംഎഎച്ച് ബാറ്ററിയും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വിവോ എസ് 19 സീരീസ് ചൈനയ്ക്ക് പുറത്ത് അവതരിപ്പിക്കാൻ ബ്രാൻഡിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്നതുമായി ബന്ധപ്പെട്ട് ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല.
കൂടാതെ, വിവോ അതേ ദിവസം തന്നെ വിവോ വാച്ച് ജിടിയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന വിവോ വാച്ചിൻ്റെ സവിശേഷതകൾ ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ്; എന്നിരുന്നാലും, ടീസർ ചിത്രം ഒരു ചതുര ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി. കൂടുതൽ അറിയാനായി മെയ് 30ന് ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടതുണ്ട്.
വിവോയുടെ Y സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി വിവോ Y200 പ്രോ 5ജി (Vivo Y200 Pro 5G) ആണ് ഇന്ത്യയിൽ പുതിയതായി ഈ അടുത്ത് ലോഞ്ച് ചെയ്തിരുന്നു. സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിധത്തിലുളള ഒരു കിടിലൻ സ്മാർട്ട്ഫോണാണ് ഇത് എന്നാണ് ഫീച്ചറുകൾ വ്യക്തമാക്കുന്നത്.
സെഗ്‌മെൻ്റിലെ ഏറ്റവും സ്ലിം ആയിട്ടുള്ള 3D കർവ് ഡിസ്‌പ്ലേയാണ് ഈ സ്‌മാർട്ട്‌ഫോണിനുള്ളതെന്ന് വിവോ അവകാശപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 64 മെഗാപിക്സൽ ആൻ്റി ഷേക്ക് ക്യാമറയാണ് സ്മാർട്ട്ഫോണിൻ്റെ പ്രധാന ഹൈലൈറ്റ്. ഒറ്റ റാം, സ്റ്റോറേജ് ഓപ്ഷനിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക.
വിവോ Y200 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകളും "കുഷ്യനിംഗ് സ്ട്രക്ചറും" ഇതിലുണ്ട്. ഇത് ഫോണിന്റെ ഈട് വർദ്ധിപ്പിക്കുകയും വീഴ്ചകളിൽ സ്ക്രീൻ തകരുന്നത് കുറയ്ക്കുകയും ചെയ്യും.
അഡ്രിനോ 619 GPU ഉള്ള 6nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 5G ചിപ്സെറ്റാണ് ഈ വിവോ ഫോണിന്റെ കരുത്ത്. 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് എന്നിവ ഇതോടൊപ്പം എത്തുന്നു. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യമുണ്ട്.
ആൻഡ്രോയിഡ്-14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിലുള്ള 64 മെഗാപിക്സൽ ആൻ്റി-ഷേക്ക് ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് വിവോ Y200 പ്രോ 5ജിയുടേത്. എഫ്/1.79 അപ്പേർച്ചറുള്ള 64എംപി മെയിൻ ക്യാമറ കൂടാതെ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി പോർട്രെയ്റ്റ് ക്യാമറയാണ് ഇതിലെത്തുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








