ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ വിവോ വി30e (Vivo V30e 5G) സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ ലോഞ്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വി30e ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് പുതിയ ടീസർ വ്യക്തമാക്കുന്നു. വരാൻ പോകുന്ന ഫോണിനെക്കുറിച്ചുള്ള ചില സൂചനകളും ടീസറിലുണ്ട്.
വിവോ വി30e 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന് സ്മാർട്ട്ഫോൺ ആരാധകർക്കിടയിൽ ചില സംശയങ്ങൾ നില നിന്നിരുന്നു. ഇപ്പോൾ വിവോയുടെ പ്രഖ്യാപനത്തോടെ അക്കാര്യത്തിൽ ഒരു തീരുമാനമായിരിക്കുന്നു. വി30e 5ജിക്കായി ഒരു പ്രത്യേക പേജും ഇപ്പോൾ വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കാണാം.

ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന വിവോ വി30e 5ജിയുടെ ഡിസൈനിൻ്റെയും ചില പ്രധാന ഹാർഡ്‌വെയർ സവിശേഷതകൾ വിവോ വെബ്സൈറ്റിലെ പേജ് വെളിപ്പെടുത്തുന്നുണ്ട്. വിവോ വി 30 സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കൽ എന്ന നിലയിലാണ് വി30e എത്തുന്നത്. ഇതിനകം ഈ സീരീസിൽ വിവോ വി 30, വി 30 പ്രോ എന്നീ ഫോണുകൾ അവതരിപ്പിക്കപ്പെട്ടിരുന്നു.
വളരെ ആകർഷകമായ ഒരു ജെം കട്ട് ഡിസൈനിലായിരിക്കും വിവോ വി30e 5ജി എത്തുകയെന്ന് ടീസർ ചിത്രം വെളിപ്പെടുത്തുന്നു. ഇത് മൊത്തത്തിലുള്ള ഡിസൈനിലേക്ക് ആഡംബരത്തിൻ്റെ ഒരു വികാരം ചേർക്കുന്നു. വെൽവെറ്റ് റെഡ്, സിൽക്ക് ബ്ലൂ നിറങ്ങളിൽ ഹാൻഡ്സെറ്റ് ലഭ്യമാകും എന്നാണ് നിലവിലെ സൂചന.

ക്യാമറ മികവിൽ ശ്രദ്ധ പുലർത്തിക്കൊണ്ടാകും വിവോ വി30e പുറത്തിറക്കുക. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആണ് ഇതിലുള്ളത് എന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഈ ക്യാമറ മൊഡ്യൂൾ ചെറുതായി റിയർ പാനലിന്റെ ഇടതുവശത്ത് സ്ഥാപിച്ചിരിക്കുന്നു. ഡ്യുവൽ റിയർ ക്യാമറകളും എൽഇഡി ഫ്ലാഷും ഈ ക്യാമറ മൊഡ്യൂളിൽ ഉണ്ട്.
'ഓറ ലൈറ്റ്', '2x പോർട്രെയ്റ്റ്' എന്നിവ ഈ ക്യാമറയൂണിറ്റിലുണ്ടെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. കർവ്ഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. പിൻ പാനൽ അരികുകളും ചെറുതായി കർവ്ഡ് ഡിസൈനിലാണ് എത്തുന്നത്. ഫോണിന്റെ വലത് അറ്റത്ത് വോളിയം റോക്കറും പവർ ബട്ടണുകളും കാണാം. ആൻഡ്രോയിഡ് 14- അടിസ്ഥാനമാക്കിയുള്ള FunTouchOSൽ ആണ് ഫോണിന്റെ പ്രവർത്തനം.
അഡ്രിനോ 710 ജിപിയുവും 8 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റാണ് ഇതിലുണ്ടാകുക എന്ന് ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്ക് ഡാറ്റാബേസിലെ വിവരങ്ങൾ വെളിപ്പെടുത്തുന്നു. 5,500mAh ബാറ്ററിയുള്ള ഏറ്റവും മെലിഞ്ഞ ഫോണാണ് വിവോ വി30e 5ജിയെന്നും ഇതിന്റെ ബാറ്ററി 4 വർഷത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുമെന്നും വിവോ അവകാശപ്പെടുന്നു.

ഇതിലെ റിയർ ക്യാമറ യൂണിറ്റിലും ഫ്രണ്ട് ക്യാമറയിലും 50എംപി സെൻസർ ഉണ്ട് എന്നാണ് സൂചന. റിയർ പാനലിലെ ഡ്യുവൽ ക്യാമറകളിൽ മെയിൻ ക്യാമറ 50MP സോണി IMX882 സെൻസർ കരുത്തിലാണ് എത്തുന്നത്. 50mm പ്രൈം ഫോക്കൽ ലെങ്ത് ഉള്ള പ്രൊഫഷണൽ പോർട്രെയിറ്റ് മോഡ് പോലുള്ള ഫീച്ചറുകളും വി30e 5ജിയിലെ റിയർ ക്യാമറയിലുണ്ട്.
സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി ഓട്ടോഫോക്കസുള്ള 50എംപി സ്‌നാപ്പർ ആണ് വിവോ വി30e 5ജിയുടെ ഫ്രണ്ടിൽ നൽകിയിരിക്കുന്നത്. ഈ വിവോ ഫോണിന്റെ വിലയും ഡിസ്പ്ലേയുമായി ബന്ധപ്പെട്ട മറ്റ് ഫീച്ചറുകളും ലഭ്യമായിട്ടില്ല. ലോഞ്ച് പ്രഖ്യാപിച്ചതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ കമ്പനി പുറത്തുവിടുകയോ, ലീക്ക് റിപ്പോർട്ടുകളായി പുറത്തുവരുകയോ ചെയ്യും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications