Home
Mobile

ഇതെന്താ കൈതിയും റോളെക്സും ഒരുമിച്ച് വന്നോ? വീണ്ടും പുതിയ ഫോണുകൾ ഇറക്കി വിവോ

വീണ്ടും പുതിയ ഫോണുകൾ ഇറക്കി വിവോ. വിവോ ചൈനയിൽ രണ്ട് പുതിയ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവോ എസ് 19, വിവോ എസ് 19 പ്രോ എന്നിവ എസ് സീരീസിലെ ഏറ്റവും പുതിയ എൻട്രികളാണ്. മാത്രമല്ല ആഗോളതലത്തിൽ അടുത്ത വി സീരീസ് സ്മാർട്ട്‌ഫോണുകളായി ഇവ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. വിവോ എസ് 19 സീരീസ് സ്ലീക്ക് ഡിസൈൻ, പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി, ഡിസ്പ്ലേ, പെർഫോമൻസ്‍ എന്നിവക്കാണ് ഊന്നൽ നൽകിയത്. വിവോ എസ് 19 സീരീസ് കമ്പനിയുടെ ബ്ലൂ ഹാർട്ട് എഐ മോഡലിനൊപ്പം ആണ് വരുന്നത്.

ചൈനയിലെ വിവോ എസ് 19 സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വില 8 ജിബി /256 ജിബി മോഡലിന് CNY 2,499 (ഏകദേശം 29,000 രൂപ) ആണ്.വിവോ എസ് 19, പീച്ച് ബ്ലോസം ഫാൻ, മിസ്റ്റി ബ്ലൂ, പൈൻ സ്‌മോക്ക് ഇങ്ക് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

 ഇതെന്താ കൈതിയും റോളെക്സും ഒരുമിച്ച് വന്നോ? വീണ്ടും ഫോണുകൾ ഇറക്കി വിവോ

ചൈനയിലെ വിവോ എസ് 19 പ്രോ സ്മാർട്ട്ഫോണിന്റെ അടിസ്ഥാന 8 ജിബി /256 ജിബി വേരിയൻ്റിന് CNY 3,299 (ഏകദേശം 38,350 രൂപ) മുതൽ ആരംഭിക്കുന്നു. വിവോ എസ് 19 പ്രോo തൗസൻഡ്‌സ് ഓഫ് ഗ്രീൻ മൗണ്ടൻസ് എന്ന് വിഷേശയിപ്പിക്കുന്ന പച്ച, മിസ്റ്റി ബ്ലൂ, സ്വോർഡ് ഷാഡോ ഗ്രേ ഷേഡുകൾ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

വിവോ എസ് 19 പ്രോ സ്പെസിഫിക്കേഷനുകൾ എന്തൊക്കെ എന്ന് നോക്കാം. Immortal-G715മായി ജോടിയാക്കിയ MediaTek Dimensity 9200+ SoC ആണ് വിവോ എസ് 19 പ്രോ നൽകുന്നത്. 16 ജിബി വരെ LPDDR5X റാമും 512 ജിബി വരെ UFS 3.1 സ്റ്റോറേജുമായാണ് ഹാൻഡ്‌സെറ്റ് എത്തുന്നത്. 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,500 mAh ബാറ്ററിയും ഫോൺ പായ്ക്ക് ചെയ്യുന്നു.

വിവോ എസ് 19 പ്രോയ്ക്ക് 6.78 ഇഞ്ച് 1.5 കെ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. സ്‌ക്രീനിൽ 120Hz റീഫ്രഷ് റേറ്റും 300Hz ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. വിവോ എസ് 19 പ്രോയുടെ ബാക്ക് ക്യാമറ, ട്രിപ്പിൾ ക്യാമറ സജ്ജീകരണമുള്ളതാണ്. 50 എംപി പ്രൈമറി സോണി ഐഎംഎക്സ് 921 സെൻസറും ഒഐഎസ്, വിസിഎസ് ബയോണിക് ടെക്നോളജി, എഫ്/1.88 അപ്പേർച്ചറും ആണ് ഇതിലുള്ളത്.

മെയിൻ ക്യാമറ 50 എംപി ആൻ്റി-ഷേക്ക് ടെലിഫോട്ടോ യൂണിറ്റും എഫ്/1.85 അപ്പേർച്ചറും ഒഐഎസും കൂടാതെ എഫ്/2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാവൈഡ് ലെൻസുമായി ജോടിയാക്കിയിരിക്കുന്നു. ബാക്ക് ക്യാമറ സജ്ജീകരണത്തിൽ അഞ്ച് വ്യത്യസ്ത ഫോക്കൽ ലെങ്ത് ഉണ്ട്. മുന്നിൽ, വിവോ എസ് 19 പ്രോ സ്വയം വികസിപ്പിച്ച എഐ ഫേസ് കറക്ഷൻ സാങ്കേതികവിദ്യയും ഓട്ടോഫോക്കസും ഉള്ള 50 എംപി സെൽഫി ക്യാമറയാണ് ഉള്ളത്.

വിവോ എസ് 19 പ്രോയ്ക്ക് 50000 എംഎം 2 ഹീറ്റ് ഡിസിപ്പേഷൻ ഏരിയയും ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 4.0ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. വിവോ എസ് 19 പ്രോയിൽ വൈഫൈ 7, എൻഎഫ്‌സി, സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ എന്നിവയും ഉൾപ്പെടുന്നു. വിവോ എസ് 19 പ്രോയ്ക്ക് 192 ഗ്രാം ഭാരവും 7.58mm കനവുമാണ് ഉള്ളത്. IP68, IP69 ഡബിൾ വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗും ഫോണിൻ്റെ സവിശേഷതയാണ്.

വിവോ എസ് 19 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം. വാനില വിവോ എസ് 19 സ്നാപ്ഡ്രാഗൺ 7 Gen 3 SoC ആണ്. വിവോ വി 30ക്ക് കരുത്ത് പകരുന്ന അതേ ചിപ്പ് ആണ് ഈ ഫോണിനും ഉള്ളത്. 16 ജിബി വരെ LPDDR 5 റാമും 512 ജിബി വരെ UFS 3.1 സ്റ്റോറേജുമായാണ് ഫോൺ വരുന്നത്.

8 ജിബി/ 256 ജിബി വേരിയൻ്റിന് LPDDR4X റാമും UFS 2.2 സ്റ്റോറേജും ഉണ്ട് എന്നത് ശ്രദ്ധിക്കേണ്ട ഒരു സവിശേഷതയാണ്. വാനില മോഡൽ ഫ്ലാറ്റ് പാനൽ ഉപയോഗിക്കുന്നുണ്ടെങ്കിലും വിവോ എസ് 19 അതിൻ്റെ 'പ്രോ' കൗണ്ടർപാർട്ടിന് സമാനമായ ഡിസ്പ്ലേ സവിശേഷതകൾ അവതരിപ്പിക്കുന്നു.

80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 mAh ബാറ്ററിയും എസ് 19 പായ്ക്ക് ചെയ്യുന്നു. വാനില എസ് 19ന് ചെറിയ 3000mm2 വിസി സീറ്റ് സിങ്കും ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 4.0ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്.

ഒപ്റ്റിക്‌സിനായി, വിവോ എസ് 19ന് 50 എംപി പ്രൈമറി 'അൾട്രാ-ഷേക്ക്-റെസിസ്റ്റൻ്റ്' മെയിൻ ക്യാമറയുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. വിവോ എസ് 19 പ്രോ പോലെ, വാനില വേരിയൻ്റിലും സ്വയം വികസിപ്പിച്ച OIS, ക്യാമറ-ലെവൽ ഇമേജ് സ്റ്റെബിലൈസേഷൻ (CIPA 4.0) എന്നിവയുണ്ട്.

വിവോ എസ് 19 ന് എഫ് / 2.2 അപ്പേർച്ചർ ഉള്ള 8 എംപി അൾട്രാ വൈഡ് ലെൻസും ഉണ്ട്. മുൻവശത്ത്, വിവോ എസ് 19-ൽ f/2.0 അപ്പേർച്ചറുള്ള 50 എംപി സെൽഫി ക്യാമറയുണ്ട്. Vivo S19 ന് 193 ഗ്രാം ഭാരവും 7.19 mm കനവുമാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Vivo launched new phones again. Vivo has officially announced two new premium mid-range smartphones in China. Vivo S19 and Vivo S19 Pro are the latest entries in the S series launched in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X