Just In
- 1 hr ago
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
- 2 hrs ago
വാട്സ്ആപ്പ് കോളുകൾ ചെയ്യാം ഇനി അതിവേഗത്തിൽ; വരുന്നു പുതിയ ഫീച്ചർ
- 4 hrs ago
ഇനി 5ജിയിൽ ആറാടാം! തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും എയർടെൽ 5ജി എത്തി
- 17 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
Don't Miss
- Finance
ഓപ്ഷന് ട്രേഡിങ്ങില്‍ എന്നും പണം നഷ്ടപ്പെടുകയാണോ? തിരുത്തണം 6 തെറ്റുകള്‍
- Lifestyle
ആത്മാര്‍ത്ഥ പ്രണയമോ, അഭിനയമോ? പെണ്ണിന്റെ ഈ 8 ലക്ഷണം പറയും ഉത്തരം
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
- News
ഉറങ്ങുന്ന ഭര്‍ത്താവിന്റെ കൈകാലുകള്‍ കെട്ടി; സാരി കഴുത്തില്‍ ചുറ്റി... വേങ്ങരയില്‍ യുവതി ചെയ്തത് ക്രൂരത
- Automobiles
ടൊയോട്ട - മാരുതി ബന്ധം ഇനി ഇലക്ട്രിക്കിൽ; സഹായഭ്യർത്ഥനയുമായി മാരുതി
- Movies
മമ്മൂക്കയുടെ സ്ക്രിപ്റ്റ് സെലക്ഷന് ഭയങ്കരം, ലാലേട്ടന് പോരാ! മമ്മൂട്ടി ഒഴിവാക്കിയ ഹിറ്റുകള്‍ നിരത്തി ഒമര്‍
- Sports
IPL 2023: സഞ്ജുവൊരുക്കിയ മാസ്റ്റര്‍ പ്ലാന്‍! ആദ്യ ചോദ്യം വൈറല്‍, ഹോള്‍ഡറെ റോയല്‍സ് റാഞ്ചി
സ്നാപ്ഡ്രാഗണ്‍ 712 ചിപ്പ്സെറ്റ് കരുത്തുമായി വിവോ സ്മാര്‍ട്ട്ഫോണ്‍
ഇന്ത്യന്‍ വിപണിയില്‍ വിവോ സ്മാര്‍ട്ട്ഫോണുകള്‍ക്ക് സ്വീകാര്യത കൂടുതലാണ്. ഓപ്പയോടും ഷവോമിയോടൊപ്പവും വിപണിയില്‍ പിടിച്ചുനില്ക്കാന് വിവോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി കരുത്ത് വര്‍ദ്ധിപ്പിച്ചുള്ള സ്മാര്‍ട്ട്ഫോണ്‍ മോഡലുകളാണ് വിവോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നതും.

ലോകത്തിലെ ആദ്യ ഫിംഗര്‍പ്രിന്റ് സ്കാനര്‍, പോപ് അപ് സെല്‍ഫി ക്യാമറ എന്നിങ്ങനെ വിവോ സ്മാര്‍ട്ട്ഫോണുകളുടെ സവിശേഷതകള്‍ ഏറെയണ്. ഇപ്പോഴിതാ സ്നാപ്ഡ്രാഗണിന്റെ ഏറ്റവും പുതിയ 712 ചിപ്പ്സെറ്റുമായി പുത്തന്‍ വിവോ മോഡല്‍ പുറത്തിറങ്ങുകയാണ്. വിവോയുടെ Z സീരീസില്‍ ഉള്‍പ്പെടുത്തിയാണ് ക്വാല്‍കോം പ്രോസസ്സറുള്പ്പെടുത്തിയ മോഡല്‍ വിപണിയിലെത്തുന്നത്.

20,000 രൂപയ്ക്കു താഴെയാകും പുതിയ മോഡലിന്റെ വിലയെന്നാണറിയുന്നത്. ക്വാല്‍കോം 700 പ്രോസസ്സറുള്പ്പെടുത്തി മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കരുത്തന് സ്മാര്‍ട്ട്ഫോണ്‍ മോഡലുകളുമായി ഇന്ത്യന്‍ വിപണിയില്‍ കുടുതല്‍ ചുവടുറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വിവോ.
4കെ ഡിസ്പ്ലേ കരുത്തുള്ള 3360X1440 പിക്സല്‍ റെസലൂഷനോടു കൂടിയ സ്മാര്‍ട്ട് ഫോണാണ് പുറത്തിറക്കുന്നതെന്നും അറിയുന്നുണ്ട്. 2.3 ജിഗാഹെര്‍ട്സ് പ്രോസസ്സിംഗ് സ്പീഡാണ് മോഡലിനുള്ളത്. ഹൈ എന്‍ഡ് ഗെയിമിംഗിനായും മികവുറ്റ ഇന്റര്‍നെറ്റ് ബ്രൗസിംഗിനുമായി അഡ്രീനോ 616 ജി.പിയുവുമുണ്ട്.

മിഡ് റേഞ്ച് ശ്രേണിയിലാണ് Z സീരീസ് സ്മാര്‍ട്ട്ഫോണ്‍ മത്സരിക്കുന്നത്. കരുത്തന് പ്രോസസ്സറിനൊപ്പം മറ്റുള്ള ഫീച്ചറുകള്‍ എപ്രകാരമാകുമെന്നതിന് അനുസരിച്ചിരിക്കും വിപണി. വിവോയുടെ മറ്റുള്ള സ്മാര്‍ട്ട്ഫോണുകളില്‍ നിന്നും വ്യത്യസ്തമായി പുതിയ ചില ഫിച്ചറുകള്‍ പുതിയ മോഡലില്‍ കാണുമെന്ന് ചില അന്താരാഷ്ട്ര ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവോ വി15ന് സമാനമായി പോപ് അപ് സെല്‍ഫി ക്യാമറ പുതിയ സീരീസിലും പ്രതീക്ഷിക്കാം. നിലവിലെ പല വിവോ മോഡലുകളും മള്ട്ടീമീഡിയക്ക് ഏറെ സവിശേഷതകള്‍ നല്കുന്നവയാണ്. കരുത്തന് പ്രോസസ്സര്‍ കൂടിയുള്‍പ്പെടുത്തി പുതിയ മോഡലെത്തുമ്പോള് വിപണി ഒന്നുകൂടി കൊഴുക്കുമെന്നുറപ്പാണ്.
പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമാകും പുതിയ മോഡലിലുള്ളത്. പ്രധാന സെന്‍സറും വൈഡ് ആംഗിള്‍ സെന്‍സറും ഡെപ്ത്ത് സെന്‍സറും ഉള്‍പ്പെടുന്നതാകും ട്രിപ്പിള്‍ ക്യാമറ. കൂടുതല്‍ എച്ച്.ഡി.ആര് സവിശേഷതകള്‍ക്കായി കൃതൃമബുദ്ധിയുടെ സഹായവുമുണ്ടാകും.
ഓണ്‍ലൈന്‍ വിപണിയില്‍ പുതിയ Z സീരീസ് സ്മാര്‍ട്ട്ഫോണ്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇതിനായി വലിയ രീതിയില്‍ പ്രമേഷന് നല്‍കാനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. ഷവോമി, ഹോണര്‍ ഫോണുകളുടെ വിപണി പോലെത്തന്നെ പ്രീ ബുക്കിംഗും ഫ്ളാഷ് സെയിലും പുതിയ മോഡലിനുണ്ടാകും.
വിവോയുടെ പുതിയ Z സീരീസിന്റെ തുടക്കമാണ് പുറത്തിറങ്ങാനിരിക്കുന്ന മോഡല്‍. വരും ദിവസങ്ങളില്‍ പുത്തന്‍ മോഡലുകള്‍ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങുമെന്നുറപ്പാണ്. സവിശേഷതകളും മറ്റുള്ള മോഡലുകളെ വെല്ലും. ഹുവായ്ക്ക് അന്താരാഷ്ട്ര തലത്തിലുണ്ടായ തിരിച്ചടി ഇന്ത്യന്‍ വിപണിയില്‍ വിവോ ഫോണുകള്‍ക്ക് ലഭിച്ച അവസരമാണ്. അവരത് പരമാവധി പ്രയോജനപ്പെടുത്തും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470