കരുത്തന്‍ പ്രോസസ്സറും 6.53 ഡിസ്‌പ്ലേയുമായി വിവോ എസ്1 വിപണിയിലേക്ക്
വിവോ എക്‌സ്27, എക്‌സ് 27 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതിനു പിന്നാലെ എസ് സീരീസില്‍ പുത്തന്‍ മോഡലുമായി പ്രമുഖ ചൈനീസ് ബ്രാന്‍ഡായ വിവോ. വിവോ എസ് വണ്‍ എന്നതാണ് പുത്തന്‍ മോഡലിന്റെ പേര്. ഇന്ത്യന്‍ വില ഏകദേശം 23,570 രൂപയാണ് വിപണിവില നിശ്ചയിച്ചിരിക്കുന്നത്.

വില്‍പ്പന
ഏപ്രില്‍ 1 മുതലാകും വില്‍പ്പന ആരംഭിക്കുക. ഐസ് കേക്ക് ബ്ലൂ, പെറ്റ് പിങ്ക് എന്നിങ്ങനെ രണ്ടു നിറഭേദങ്ങളിലാകും എസ് വണ്‍ പുറത്തിറങ്ങുക. വിവോ ചൈനയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുതിയ മോഡലിന്റെ വിവരം ലഭ്യമാക്കിയിട്ടുണ്ട്.

ഫോണിലുള്ളത്

ഫോണിന്റെ കരുത്ത്

ഫോണിലുള്ളത്.
6 ജി.ബി റാം കരുത്താണ് ഫോണിലുള്ളത്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി. മെമ്മറികാര്‍ഡ് ഉപയോഗിച്ച് ഇന്റേണല്‍ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാവുന്നതാണ്. 12+8+5 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 24.8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്.

ഫാസ്റ്റ് ചാര്‍ജിംഗ്
3,940 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ഇരട്ട എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുമുണ്ട്. ഫണ്‍ടച്ച് ബേസില്‍ ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 189.5 ഗ്രാമാണ് ഭാരം. 4ജി വോള്‍ട്ട്, ഇരട്ട സിം, വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി, ജി.പി.എസ് എന്നീ ഫീച്ചറുകളും വിവോ എസ് വണ്ണിലുണ്ട്.


Click it and Unblock the Notifications








