വിവോ എസ് 1 പ്രോ അവതരിപ്പിച്ചു; മറ്റ് സവിശേഷതകൾ അറിയാം

|

കുറച്ച് ദിവസങ്ങൾക്ക് മുമ്പായി ബെയ്ജിംഗിൽ വിവോ എസ് 5 സ്മാർട്ട്‌ഫോൺ പുറത്തിറക്കിയ കമ്പനി വിവോ യു 20 നവംബർ 22 ന് ഇന്ത്യയിൽ അവതരിപ്പിക്കാനായി ഇപ്പോൾ മുന്നൊരുക്കം നടത്തുകയാണ്. ഈ എല്ലാ ലോഞ്ചുകൾക്കുമിടയിൽ, കമ്പനി വിവോ എസ് 1 പ്രോയുടെ പുതിയ വേരിയന്റും ഫിലിപ്പൈൻസിൽ ഇതിനോടകം പുറത്തിറക്കിയതായി റിപോർട്ടുകൾ വ്യക്തമാക്കി, ഇത് മെയ് മാസത്തിൽ ചൈനയിൽ അവതരിപ്പിച്ച യഥാർത്ഥ എസ് 1 പ്രോയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. 6.38 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 1080p + റെസല്യൂഷൻ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് പുതിയ വിവോ എസ് 1 പ്രോയുടെ സവിശേഷതകൾ. വശങ്ങളിൽ വളരെ നേർത്ത ബെസലുകളുമാണ്.

ക്വാഡ് ക്യാമറ സവിശേഷതയുമായി വിവോ എസ് 1 പ്രോ
 

ക്വാഡ് ക്യാമറ സവിശേഷതയുമായി വിവോ എസ് 1 പ്രോ

മുൻവശത്ത് യഥാർത്ഥ എസ് 1 പ്രോയിലെ അതേ ബെസെൽ വീതിയുള്ള ഒരു ടിയർഡ്രോപ്പ് നോച്ചിലേക്ക് ഈ സ്മാർട്ഫോണും വരുന്നു. പുതിയ എസ് 1 പ്രോയുടെ ക്യാമറ ക്രമീകരണവും സാധാരണ എസ് 1 പ്രോയിൽ കാണുന്നതിൽ നിന്ന് അൽപം വ്യത്യസ്തമാണ്. നാല് ക്യാമറ സെൻസറുകൾ- 48 എംപി മെയിൻ സെൻസർ, അൾട്രാവൈഡ് ഷോട്ടുകൾക്ക് 8 എംപി സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന വിവോ എസ് 5 പോലുള്ള ഡയമണ്ട് ക്യാമറ മൊഡ്യൂളാണ് പുതിയ എസ് 1 പ്രോയിലുള്ളത്. ക്യാമറ സജ്ജീകരണത്തിൻറെ ചുവടെ ഒരു എൽഇഡി ഫ്ലാഷ് സ്ഥാപിച്ചിരിക്കുന്നു.

സ്നാപ്ഡ്രാഗൺ 665 ചിപ്സെറ്റ്

സ്നാപ്ഡ്രാഗൺ 665 ചിപ്സെറ്റ്

സെൽഫികൾക്കായി, വിവോ മുൻവശത്ത് 32 എംപി ക്യാമറയും കൊണ്ടുവന്നിരിക്കുന്നു. യഥാർത്ഥ എസ് 1 പ്രോയിൽ നിന്ന് ലഭിക്കുന്നതിൽ നിന്നും വ്യത്യസ്‍തമാണ് ചിപ്‌സെറ്റ്. സാധാരണ എസ് 1 പ്രോയിൽ വാഗ്ദാനം ചെയ്യുന്ന സ്നാപ്ഡ്രാഗൺ 675 നേക്കാൾ ശക്തിയുള്ള സ്നാപ്ഡ്രാഗൺ 665 ചിപ്സെറ്റാണ് ഈ പുതിയ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. സോഫ്റ്റ്വെയർ ആൻഡ്രോയിഡ് 9 പൈയിലാണ് പുതിയ വിവോ എസ് 1 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്, കമ്പനിയുടെ ഇൻ-ഹൗസ് ഫൺട്ടച്ച് ഒ.എസ് 9.2 സ്കിൻ. മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഈ സ്മാർട്ഫോണിലുണ്ട്.

വിവോ എസ് 1 പ്രോ

വിവോ എസ് 1 പ്രോ

പുതിയ വിവോ എസ് 1 പ്രോയിൽ ബാറ്ററി പ്ലസ് സൈഡിലായാണ് വരുന്നത്. സാധാരണ എസ് 1 പ്രോയിൽ 3700 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഈ പുതിയത് 4500 എംഎഎച്ച് ബാറ്ററി വലുപ്പമുള്ള ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് വരുന്നത്. ഹെഡ്‌ഫോണുകൾക്കായി 3.55 എംഎം ഓഡിയോ ജാക്കും ഈ സ്മാർട്ഫോണിലുണ്ട്. പ്രീ-ഓർഡറിനായുള്ള തീയതികളെക്കുറിച്ച് കമ്പനി ഇതുവരെ വിവരങ്ങളൊന്നും നൽകിയിട്ടില്ല, എന്നാൽ ഇത് പ്രീ-ഓർഡറിനായി ഉടൻ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ വില പിഎച്ച്പി 16,000 യാണ് അതായത് ഏകദേശം 22,000 രൂപ വരും. ഫാൻസി സ്കൈ, നൈറ്റ് ബ്ലാക്ക് എന്നി നിറങ്ങളിലാണ് ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നത്.

Most Read Articles
Best Mobiles in India

English summary
The new Vivo S1 Pro comes with a 6.38-inches Super AMOLED display with 1080p+ resolution and an in-display fingerprint sensor. While the regular S1 Pro was notch-less at the front with extremely thin bezels on sides, in the S1 Pro we are looking at a teardrop notch with almost the same bezel width as in the original S1 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X