മൂന്ന് മധുരപ്പതിനെട്ടുകാർ, മൂന്നും മൂന്ന് വിധം! വിവോ എസ്18 സീരീസ് ലോഞ്ച് ചെയ്തു
തങ്ങളുടെ സ്മാർട്ട്ഫോൺ നിര ശക്തിപ്പെടുത്തിക്കൊണ്ട് വ്യത്യസ്ത പ്രോസസറുകൾ അടങ്ങുന്ന മൂന്ന് മോഡലുകളുമായി വിവോ എസ്18 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തു. വിവോ എസ്18 (Vivo S18), വിവോ എസ്18 പ്രോ (Vivo S18 Pro), വിവോ എസ്18ഇ (Vivo S18e) എന്നിവയാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്.
ഒരേ സീരീസിൽ എത്തിയിരിക്കുന്ന ഈ മൂന്ന് സ്മാർട്ട്ഫോൺ മോഡലുകളിലും മ്യൂന്ന് വ്യത്യസ്ത പ്രോസസറുകളാണ് വിവോ നൽകിയിരിക്കുന്നത്. ഡിസ്പ്ലേ അടക്കമുള്ള മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ വിവോ എസ്18, വിവോ എസ്18 പ്രോ എന്നിവ ഏകദേശം ഒരുപോലെയാണ്. എന്നാൽ എസ്18ഇ മറ്റ് രണ്ട് ഫോണുകളിൽ നിന്നും അൽപ്പം വ്യത്യസ്തമാണ്.

16GB വരെ റാം, 4023mm² VC വേപ്പർ ചേമ്പർ എന്നിവയുള്ള മീഡിയടെക് ഡിമെൻസിറ്റി 9200+ ചിപ്സെറ്റാണ് വിവോ S18 പ്രോയ്ക്ക് കരുത്തുപകരുന്നത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് വിവോ എസ്18 മോഡലിൽ നൽകിയിരിക്കുന്നത്. 16GB റാം വരെ ഉണ്ട്. എസ്18ഇ മോഡലിൽ 12GB റാം അകമ്പടിയിൽ ഡിമെൻസിറ്റി 7200 ചിപ്സെറ്റ് നൽകിയിരിക്കുന്നു.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ഐഒഎസ് പിന്തുണയുള്ള 50MP സോണി IMX920 സെൻസർ, 50MP സാംസങ് JN1 അൾട്രാവൈഡ് സെൻസർ, 12MP 2x ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് പ്രോ മോഡലിലുള്ളത്. OIS ഉള്ള 50MP പിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും ആണ് എസ്18യിൽ ഉള്ളത്.
എസ്18, എസ്എ18 പ്രോ മോഡലുകളിൽ സെൽഫിക്കും മറ്റുമായി ഡ്യുവൽ സോഫ്റ്റ് എൽഇഡി ഫ്ലാഷോടുകൂടിയ 50MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. f/1.79 അപ്പേർച്ചറും ഒഐഎസ് പിന്തുണയുമുള്ള 50MP സോണി LYT-600 പ്രൈമറി സെൻസറും 2MP ഡെപ്ത് സെൻസറും അടങ്ങുന്നതാണ് എസ്18ഇ മോഡലിന്റെ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കായി ഇതിൽ 16എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്.
വിവോ എസ്18, എസ്18 പ്രോ മോഡലുകളുടെ മറ്റ് പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് FHD+ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 20:9 ആസ്പെക്ട് റേഷ്യോ, HDR10+, 120Hz റിഫ്രഷ് റേറ്റ്, 100 ശതമാനം DCI-P3 കളർ ഗാമറ്റ്, 2800 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2800×1260 പിക്‌സൽ റെസല്യൂഷൻ എന്നീ ഫീച്ചറുകൾ ഈ ഫോണുകളിലുണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP54 പൊടി, സ്പ്ലാഷ് പ്രതിരോധം (S18 പ്രോയിൽ മാത്രം) എന്നിവയും ഉണ്ട്. 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 80W ഫാസ്റ്റ് ചാർജിങ്ങുള്ള 5000mAh ബാറ്ററിയാണ് ഇവയിലുള്ളത്.

വിവോ എസ്18ഇയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ അമോലെഡ് ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 1800 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്. 128GB / 256GB (UFS2.2) സ്റ്റോറേജ്, 12GB LPDDR4X റാം, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, IP54 റേറ്റിംഗ്, 80W ഫാസ്റ്റ് ചാർജിങ്, 4600mAh ബാറ്ററി.
വിലയും ലഭ്യതയും: വിവോ എസ്18ഇയുടെ 12GB+256GB വേരിയന്റിന് 2099 യുവാൻ (ഏകദേശം 24,930 രൂപ). 12GB+ 512GB വേരിയന്റിന് 2299 യുവാൻ (ഏകദേശം 27,305 രൂപ). വിവോ എസ്18യുടെ 8GB+256GB വേരിയന്റിന് വില 2299 യുവാൻ (ഏകദേശം 27,305 രൂപ), 12GB+256GB വേരിയന്റിന് വില 2599 യുവാൻ (ഏകദേശം 30,370 രൂപ).

വിവോ എസ്18യുടെ 12GB+512GB വേരിയന്റിന് വില 2799 യുവാൻ (ഏകദേശം 32,705 രൂപ), 16GB+512GB വേരിയന്റിന് വില 2999 യുവാൻ (ഏകദേശം 35,630 രൂപ). അതേപോലെ വിവോ എസ്18 പ്രോയുടെ 12GB+256GB വേരിയന്റിന് വില 3199 യുവാൻ (ഏകദേശം 38,005 രൂപ). 16GB+256GB വേരിയന്റിന് വില 3499 യുവാൻ (ഏകദേശം 41,570 രൂപ).
വിവോ എസ്18 പ്രോയുടെ ഏറ്റവും ഉയർന്ന വേരിയന്റായ 12GB+256GB മോഡലിന് 3699 യുവാൻ (ഏകദേശം 43,950 രൂപ) ആണ് വില. S18 ഡിസംബർ 22 മുതൽ വിൽപ്പനയ്‌ക്കെത്തും, എന്നാൽ S18 Pro, S18e എന്നിവ 2024 ജനുവരി 13 മുതൽ മാത്രമേ ലഭ്യമാകൂ.


Click it and Unblock the Notifications








