Home
Mobile

സ്മാർട്ട്ഫോണുകളുടെയും 'പെരുമഴക്കാലം'! വിവോ S30, വിവോ S30 പ്രോ മിനി 5G ഫോണുകൾ ലോഞ്ച് ചെയ്തു

മേയ് മാസം സ്മാർട്ട്ഫോണുകളുടെ പെരുമഴക്കാലമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ദിവസവും നാലും അ‌ഞ്ചും സ്മാർട്ട്ഫോണുകളാണ് വിവിധ ബ്രാൻഡുകൾ ലോഞ്ച് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അ‌ക്കൂട്ടത്തിലേക്ക് വിവോയും രണ്ട് സ്മാർട്ട്ഫോണുകളും എയർബഡ്സ്, പാഡ് അ‌ടക്കമുള്ള മറ്റ് ഡി​വൈസുകളും അ‌വതരിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നു. വിവോ എസ് സീരീസിലേക്കുള്ള പുതിയ സ്മാർട്ട്ഫോണുകളായി വിവോ S30 (vivo S30), വിവോ S30 പ്രോ മിനി (vivo S30 Pro mini) എന്നീ 5G ഫോണുകൾ ആണ് ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം വിവോ പാഡ്5, വിവോ TWS എയർ 3 ഇയർബഡ്സും ലോഞ്ച് ചെയ്തിട്ടുണ്ട്.

വിവോ S30 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2800×1260 പിക്സലുകൾ) HDR10+ ഉള്ള 1.5K ഫ്ലാറ്റ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 3840Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

സംഭവം കളറാ! വിവോ S30, വിവോ S30 പ്രോ മിനി 5G ഫോണുകൾ ലോഞ്ച് ചെയ്തു

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ ആണ് വിവോ എസ്30യുടെ കരുത്ത്. അഡ്രിനോ 722 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതോടൊപ്പം നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 5 ൽ ആണ് പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എസ്30യിൽ വിവോ ഒരുക്കിയിരിക്കുന്നത്. സോണി LYT700V 1.56″ സെൻസർ ഉള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ), ഓറ ​ലൈറ്റ് എന്നിവ അ‌തിൽ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഉണ്ട്.

സംഭവം കളറാ! വിവോ S30, വിവോ S30 പ്രോ മിനി 5G ഫോണുകൾ ലോഞ്ച് ചെയ്തു

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS (L1 + L5), USB ടൈപ്പ്-സി, NFC, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിവോ S30 പ്രോ മിനി 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K 120Hz LTPO AMOLED സ്ക്രീൻ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട-കോർ ​​ഡൈമെൻസിറ്റി 9300+ 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

Immortalis-G720 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും വിവോ എസ്30 പ്രോ മിനി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ​ഒറിജിൻഒഎസ് 5ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. SGS ട്രിപ്പിൾ പ്രൂഫ് സർട്ടിഫിക്കറ്റ് ലഭിച്ച ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോണാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്.

സംഭവം കളറാ! വിവോ S30, വിവോ S30 പ്രോ മിനി 5G ഫോണുകൾ ലോഞ്ച് ചെയ്തു

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വിവോ എസ്30 പ്രോ മിനിയിൽ കാണാം. സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ ഇതിലടങ്ങുന്നു. സെൽഫിക്കായി f/2.0 അപ്പേർച്ചറുള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS (L1+L5), USB ടൈപ്പ്-സി, NFC, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വില: വിവോ S30 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 2699 യുവാൻ (ഏകദേശം 32,015 രൂപ) ആണ് വില. 12GB+512GB വേരിയന്റിന് 2999 യുവാനും (ഏകദേശം 35,560 രൂപ), 16GB+ 512GB വേരിയന്റിന് 3299 യുവാനും (ഏകദേശം 39,120 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

വിവോ എസ്30 പ്രോ മിനിയുടെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 3499 യുവാൻ (ഏകദേശം 41,500 രൂപ) ആണ് വില. 16GB+ 256GB വേരിയന്റിന് 3799 യുവാനും (ഏകദേശം 45,035 രൂപ), 16GB+ 512GB വേരിയന്റിന് 3999 യുവാനും (ഏകദേശം 47,405 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Vivo S30 and Vivo S30 Pro Mini 5G phones have been launched. The Vivo S30 12GB+ 256GB base variant is priced at 2699 yuan (approximately Rs. 32,015). The Vivo S30 Pro Mini 12GB+ 256GB base variant is priced at 3499 yuan (approximately Rs. 41,500). The company said that the S30 Pro Mini is the world's first mobile phone to receive the SGS Triple Proof certificate.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X