വിവോയുടെ വി സീരീസിന്റെ ഭാവി അധിപൻ! സ്നാപ്ഡ്രാഗൺ 8s ജെൻ 3 കരുത്തിൽ വിവോ S50 ലോഞ്ച് ചെയ്തു
മുൻകൂട്ടി അറിയിച്ചതുപോലെ തന്നെ വിവോ ചൈനയിൽ തങ്ങളുടെ എസ് സീരീസിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തിരിക്കുന്നു. വിവോ എസ്50 (vivo S50), വിവോ എസ്50 പ്രോ മിനി (vivo S50 Pro mini) എന്നിവയാണ് അവ. ഇതിലെ എസ്50 മോഡൽ ആണ് ഇന്ത്യയിൽ വിവോ വി70 മോഡൽ ആയി ലോഞ്ച് ചെയ്യപ്പെടുക എന്നാണ് ഇതിനകം വന്ന ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുള്ളത്. അതായത് ഭാവിയിൽ ഇന്ത്യയിലെ വി സീരീസിന്റെ അധിപനായി എത്താൻ പോകുന്ന സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ ചൈനയിൽ എസ്50 ആയി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്.
സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് കരുത്താക്കിയാണ് വിവോ എസ്50 എത്തിയിരിക്കുന്നത്. പെർഫോമൻസിനൊപ്പം മികച്ച ക്യാമറ സജ്ജീകരണവും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 1/1.95 ഇഞ്ച് വലിയ സെൻസർ സോണി IMX882 സെൻസറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലെ ക്യാമറ സജ്ജീകരണത്തിൽ അണിനിരക്കുന്നു.

ഏവിയേഷൻ- ഗ്രേഡ് അലുമിനിയം ഫ്രെയിം, അൾട്രാസോണിക് ഫിംഗർപ്രിന്റ് 2.0, പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68 റേറ്റിങ്സ് എന്നീ ഫീച്ചറുകൾ എസ്50യിൽ ഉണ്ട്. കൂടാതെ 6500mAh ബാറ്ററിയും ഇതിൽ നൽകിയിരിക്കുന്നു. 6.59 ഇഞ്ച് 1.5K 120Hz AMOLED പാനൽ ആണ് ഡിസ്പ്ലേയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്.
വിവോ എസ്50 5ജിയുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.59 -ഇഞ്ച് (2750 × 1260 പിക്സലുകൾ) 1.5K ഫ്ലാറ്റ് AMOLED സ്ക്രീൻ, HDR10+ പിന്തുണ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തിയിട്ടുള്ളത്.

അഡ്രിനോ 735 GPU സഹിതം, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നു. 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് കോൺഫിഗറേഷനും ഇതോടൊപ്പം സജ്ജീകരിച്ചിരിക്കുന്നു.
വിവോ എസ്50 യുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 110° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 1/1.95″ IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.65 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഇതിലുണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് ഈ വിവോ ഫോൺ എത്തിയിട്ടുള്ളത്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റന്റ് റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS (L1 + L5), USB ടൈപ്പ്-C 2.0, NFC, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 157.52×74.33×7.49mm വലിപ്പവും 197 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.
വിലയും ലഭ്യതയും
വിവോ എസ്50 5ജിയുടെ 12ജിബി+256ജിബി വേരിന്റിന് 2999 യുവാൻ (ഏകദേശം 38,580 രൂപ) ആണ് വില. 12ജിബി+512ജിബി വേരിന്റിന് 3299 യുവാൻ (ഏകദേശം 42,440 രൂപ), 16ജിബി+256ജിബി വേരിന്റിന് 3399 യുവാൻ (ഏകദേശം 43,725 രൂപ), 16ജിബി+512ജിബി വേരിന്റിന് 3599 യുവാൻ (ഏകദേശം 46,300 രൂപ) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു. ഇത് ഡിസംബർ 19ന് ചൈനയിൽ വിൽപ്പന ആരംഭിക്കും. വിവോ വി70 അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








