തെറ്റിദ്ധരിക്കരുത്, ഇത് ഐഫോൺ എയർ അല്ല, വിവോ S50 പ്രോ മിനി അഥവാ നമ്മുടെ X300 FE ആണ്! ഡിസൈൻ പുറത്തായി
വിവോ X300 സീരീസ് ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു. വിവോ X300, X300 പ്രോ എന്നിവ അടങ്ങുന്ന ഈ സീരീസ് ഡിസംബർ രണ്ടിന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയുമാണ്. എന്നാൽ X300 സീരീസ് ഇന്ത്യയിൽ എത്തുന്നതിന് മുൻപ് തന്നെ ഈ സീരീസിലെ അടുത്ത ഫോണിനെക്കുറിച്ചുള്ള വാർത്തകളും എത്തിയിരിക്കുന്നു. വിവോ ചൈനയിൽ തങ്ങളുടെ എസ് സീരീസിൽ വിവോ എസ്50 പ്രോ മിനി (Vivo S50 Pro Mini) എന്ന മോഡൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഈ എസ്50 പ്രോ മോഡലാണ് ആഗോളതലത്തിൽ വിവോ X300 FE മോഡലായി എത്തുക എന്നാണ് റിപ്പോർട്ട്.
അതായത് ചൈനയുടെ വിവോ എസ്50 പ്രോ മിനി നമുക്ക് X300 ഫാൻ എഡിഷൻ മോഡലാണ്. വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ ഡിസൈൽ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. കാഴ്ചയിൽ ഇത് ഐഫോണിന്റെ എയർ മോഡലിനോട് സാദൃശ്യം പുലർത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരന്ന ഫ്രെയിമുള്ള ഒരു സ്ലിം ഡിവൈസ് എന്ന നിലയിലാണ് എസ്50 പ്രോ മിനി ചിത്രങ്ങളിൽ കാണപ്പെടുന്നത്. ക്യാപ്സ്യൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഇതിൽ നൽകിയിരിക്കുന്നു.

സ്ലിം രൂപത്തിൽ ഐഫോൺ എയറിനെ ഓർമിപ്പിക്കുമെങ്കിലും ഐഫോണിലേത് പോലെ ഒറ്റ ക്യാമറയുമായല്ല എസ്50 പ്രോ മിനി എത്തുക. അൾട്രാ സെൻസിറ്റീവ് മെയിൻ സെൻസറും സോണി ഐഎംഎക്സ് 882 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും എസ് 50 പ്രോ മിനിയിൽ ഉണ്ട് എന്ന് സൂചനയുണ്ട്. കൂടാതെ സെൽഫിക്കും മറ്റുമായി 50MO ഫ്ണ്ട് ക്യാമറയും പ്രതീക്ഷിക്കുന്നു.
മുൻഗാമിയായ X200 FE മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമായ രൂപത്തിലാകും വിവോ X300 FE മോഡൽ എത്തുകയെന്ന് ഈ പുതിയ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. വിവോ പ്രോഡക്റ്റ് മാനേജർ ഹാൻ ബോക്‌സിയാവോ ആണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലൂടെ എസ് 50 പ്രോ മിനിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ വെയ്‌ബോയിലെ വിവോയുടെ ഹാൻ ബോ സിയാവോ വഴി പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്, വിവോ S50 പ്രോ മിനി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്താക്കിയാകും എത്തുക എന്നാണ്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ കരുത്തിൽ എത്തുന്ന കോംപാക്റ്റ് ഫോണായതിനാൽ വിവോ എസ്50 പ്രോ മിനിയെ "ബാറ്റിൽ ഏഞ്ചൽ" എന്ന് വിളിക്കുന്നു. ഇത് AnTuTu-യിൽ 3 ദശലക്ഷം പോയിന്റുകൾ നേടി.
LPDDR5X റാമും UFS4.1 സ്റ്റോറേജും ജോഡിയാക്കിയാകും എസ്50 പ്രോ മിനിയിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 എത്തുക. "മിനി" എന്ന ലേബൽ വലിപ്പത്തിന്റെ കാര്യത്തിൽ മാത്രമാണ്, ഫീച്ചറുകളുടെ കാര്യത്തിൽ വിവോ S50 പ്രോ മിനി അത്ര 'മിനി' ആയിരിക്കില്ല എന്നും ഇതിനകം പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
നനഞ്ഞ കൈകളാൽ പോലും തൽക്ഷണം അൺലോക്ക് ചെയ്യാവുന്ന സെക്കൻഡ് ജനറേഷൻ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഈ വിവോ ഫോണിൽ ഉണ്ടാകും. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68, IP69 റേറ്റിങ്സും എസ് 50 പ്രോ മിനിയിൽ ഉണ്ട് എന്ന് ഓൺലൈൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

6,500എംഎഎച്ച് ബാറ്ററിയാണ് വിവോ S50 പ്രോ മിനിയിൽ ഉണ്ടാകുക. ഇത് 90W വയർഡ്, 40W വയർലെസ് ഫാസ്റ്റ് ചാർജിജ് പിന്തുണകളോടെയാണ് എത്തുകയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ഫീച്ചറുകൾ നിലവിൽ വ്യക്തമല്ല. അതേസമയം ചൈന എസ്50 പ്രോ മിനിക്കായി തയാറെടുക്കുമ്പോൾ ഇന്ത്യ കാത്തിരിക്കുന്നത് വിവോയുടെ പ്രീമിയം X300 സീരീസ് മോഡലുകളെയാണ്. ഇവ മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9500 3nm പ്രൊസസർ, 200MP ക്യാമറ അടങ്ങുന്ന ഫോട്ടോഗ്രഫി സജ്ജീകരണങ്ങൾ എന്നിവ സഹിതമാണ് എത്തുന്നത്.


Click it and Unblock the Notifications








