Home
Mobile

മിനി അ‌ത്ര മിനിയല്ല! ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുമായി വിവോ S50 പ്രോ മിനി ലോഞ്ച് ചെയ്തു

വിവോയുടെ സ്മാർട്ട്ഫോൺ നിര ശക്തമാക്കിക്കൊണ്ട് രണ്ട് പുതിയ മോഡലുകൾ കൂടി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുകയാണ്. വിവോ എസ്50, വിവോ എസ്50 പ്രോ മിനി (vivo S50 Pro mini) എന്നിവയാണ് അ‌വ. പേരിൽ മിനി എന്ന് ഉണ്ടെങ്കിലും എസ്50 പ്രോ അ‌ത്ര 'മിനി' മോഡലല്ല, ഡിസ്പ്ലേ 6.31 ഇഞ്ച് ആണെങ്കിലും ഇതിലെ മറ്റ് ഫീച്ചറുകൾ കരുത്തുറ്റതാണ്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്താക്കിയാണ് എസ്50 പ്രോ മിനി എത്തിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. മുൻ മോഡലിനെക്കാൾ പല മടങ്ങ് കരുത്ത് ഇതിലൂടെ എസ്50 പ്രോ മിനി സ്വന്തമാക്കിയിരിക്കുന്നു.

ഏവിയേഷൻ-ഗ്രേഡ് അലുമിനിയം ഫ്രെയിം, അൾട്രാസോണിക് ഫിംഗർപ്രിന്റ് 2.0, IP68 റേറ്റിങ്, 90W ഫാസ്റ്റ് ചാർജിങ്, 40W വയർലെസ് ഫ്ലാഷ് ചാർജിങ്, വയർലെസ് റിവേഴ്‌സ് ചാർജിങ് പിന്തുണ സഹിതം 6500mAh ബാറ്ററി എന്നിവയും ഈ മിനി മോഡലിലുണ്ട്. ഇന്ത്യയടക്കമുള്ള വിപണികളിലേക്ക് വിവോ X300 FE എന്ന പേരിൽ എത്തുക ഈ എസ്50 പ്രോ മിനി ആണ് എന്നാണ് റിപ്പോർട്ട്.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുമായി വിവോ S50 പ്രോ മിനി ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

1-120Hz റിഫ്രഷ് റേറ്റുള്ള 6.31-ഇഞ്ച് (2640 x 1216 പിക്സൽസ്) 1.5K LTPO AMOLED സ്ക്രീൻ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് എസ്50 പ്രോ മിനിയുടെ കരുത്ത്.

അഡ്രിനോ 840 GPU, 12GB / 16GB LPDDR5X അൾട്രാ റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുമായി വിവോ S50 പ്രോ മിനി ലോഞ്ച് ചെയ്തു

ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എസ്50 പ്രോ മിനിയിൽ വിവോ നൽകിയിരിക്കുന്നു. അ‌തിൽ സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ) ഇതിലുണ്ട്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS (L1 + L5), USB ടൈപ്പ്-സി 2.0, NFC എന്നീ ഫീച്ചറുകളും എസ്50 പ്രോ മിനിയിൽ സജ്ജീകരിച്ചിരിക്കുന്നു.

പൊടി- വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ് സഹിതമാണ് എസ്50 പ്രോ മിനി എത്തിയിരിക്കുന്നത്. 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇത് 40W വയർലെസ് ഫാസ്റ്റ് ചാർജിങ്, വയർലെസ് റിവേഴ്‌സ് ചാർജിങ് പിന്തുണ സഹിതം എത്തുന്നു. 150.83×71.76×7.99mm വലിപ്പവും 191 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുമായി വിവോ S50 പ്രോ മിനി ലോഞ്ച് ചെയ്തു

വില

വിവോ S50 പ്രോ മിനിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 3699 യുവാൻ (ഏകദേശം 47,585 രൂപ) ആണ് വില. ഇതിന്റെ 12GB+512GB വേരിയന്റിന് 3999 യുവാൻ (ഏകദേശം 51,440 രൂപ), 16GB + 512GB വേരിയന്റിന് 4299 യുവാൻ (ഏകദേശം 55,301 രൂപ) എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Vivo S50 Pro Mini launched with new Snapdragon 8 Gen 5. Its 12GB + 256GB base variant is priced at 3699 Yuan (approximately Rs. 47,585). It features an aviation-grade aluminum frame, Ultrasonic Fingerprint 2.0, IP68 rating, 90W fast charging, 40W wireless flash charging, and a 6500mAh battery with wireless reverse charging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X