Home
Mobile

വലിപ്പത്തിൽ മാത്രം 'മിനി', ഫീച്ചറിൽ പുലി; സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുമായി വിവോ S50 ​പ്രോ മിനി വരുന്നു

വിവോ പുത്തൻ ചിപ്സെറ്റുകളുടെ കരുത്തുമായി തങ്ങളുടെ സ്മാർട്ട്ഫോൺ നിര കൂടുതൽ ശക്തമാക്കുന്നു. ഈ വർഷം മേയിൽ അവതരിപ്പിച്ച S30 പ്രോ മിനിയുടെ പിൻഗാമിയായി പുതിയ വി​വോ എസ്50 പ്രോ മിനി ലോഞ്ചിന് തയാറെടുക്കുന്നതായി പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് നവംബർ 26ന് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്താക്കിയാകും ഇത് എത്തുക എന്നതാണ്. ഈ ചിപ്സെറ്റിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണുകളിൽ ഒന്നാകും വി​വോ S50 പ്രോ മിനി. വൺപ്ലസിന്റെ Ace 6T മോഡലും ഇതേ ചിപ്സെറ്റ് കരുത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വെയ്‌ബോയിലെ വിവോയുടെ ഹാൻ ബോ സിയാവോയിൽ നിന്നാണ് വിവോ S50 പ്രോ മിനി പുതിയ കരുത്തൻ ചിപ്സെറ്റുമായി വരാൻ പോകുന്ന എന്ന സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ഒരു സാധാരണ കോംപാക്ട് മോഡൽ എന്നതിനപ്പുറമുള്ള ഒരു കരുത്തൻ മിനി മോഡൽ ആയിരിക്കും ഇത് എന്നാണ് റിപ്പോർട്ട്.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുമായി വിവോ S50 ​പ്രോ മിനി വരുന്നു

സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ കരുത്തിൽ എത്തുന്ന കോം‌പാക്റ്റ് ഫോണായതിനാൽ വിവോ എസ്50 പ്രോ മിനിയെ "ബാറ്റിൽ ഏഞ്ചൽ" എന്ന് വിളിക്കുന്നു. ഇത് AnTuTu-യിൽ 3 ദശലക്ഷം പോയിന്റുകൾ നേടി, മുൻ മിഡ്-റേഞ്ച് ഫ്ലാഗ്ഷിപ്പ് ഫോണുകളേക്കാൾ 1 ദശലക്ഷം പോയിന്റുകൾ കൂടുതലാണ്. LPDDR5X റാമും UFS4.1 സ്റ്റോറേജും ഇതിലുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വിവോയുടെ X300 സീരീസിലും X200 അൾട്രയിലും കാണുന്ന അ‌തേ റാം+ സ്റ്റോറേജ് കോംബോ ഈ പ്രോ മിനി മോഡലിലും കാണാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, "മിനി" എന്ന ലേബൽ വലിപ്പത്തിന്റെ കാര്യത്തിൽ മാത്രമാണ്, ഫീച്ചറുകളുടെ കാര്യത്തിൽ വിവോ S50 പ്രോ മിനി അ‌ത്ര 'മിനി' ആയിരിക്കില്ല.

പെർഫോമൻസിന്റെ കാര്യത്തിൽ മിഡ്-പ്രീമിയം ഡി​വൈസുകളെക്കാൾ വലിയ കുതിച്ചുചാട്ടമാണ് ചില ടെസ്റ്റുകളിൽ S50 പ്രോ മിനി കാഴ്ചവച്ചത് എന്നാണ് റിപ്പോർട്ടുകൾ. പെർഫോമൻസ് മാത്രമല്ല, ഇതിലെ ക്യാമറ സജ്ജീകരണവും അ‌ത് "മിനി" ആയി തോന്നുന്നില്ല. 50MP മെയിൻ ക്യാമറയും 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോയും വിവോ ഇതിൽ സജ്ജീകരിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇത് ഒരു കോം‌പാക്റ്റ് ഡി​വൈസിന് ലഭിക്കുന്ന അസാധാരണമായ കോം‌ബോയായി വിലയിരുത്തപ്പെടുന്നു.

നനഞ്ഞ കൈകളാൽ പോലും തൽക്ഷണം അൺലോക്ക് ചെയ്യാവുന്ന സെക്കൻഡ് ജനറേഷൻ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഈ വിവോ ഫോണിൽ ഉണ്ടാകും. ​ചൈനീസ് വിപണി ലക്ഷ്യം വച്ചാണ് വിവോ S50 പ്രോ മിനി ലോഞ്ച് ചെയ്യുന്നത് എങ്കിലും ആഗോള തലത്തിൽ ഇത് മറ്റൊരു പേരിൽ അ‌വതരിപ്പിക്കപ്പെടാൻ സാധ്യത കൂടുതലാണ്.

അ‌തേസമയം ഇന്ത്യൻ വിപണിയിൽ വിവോയുടേതായി ഇനി വരാൻ പോകുന്ന പ്രധാന സ്മാർട്ട്ഫോൺ ലോഞ്ച് X300 സീരീസിന്റേത് ആണ്. വിവോ X300, വിവോ x300 പ്രോ മോഡലുകൾ അ‌ടങ്ങുന്ന ഈ സീരീസ് ഡിസംബർ 2ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് അ‌റിയിച്ചിരിക്കുന്നത്. ​ചൈനയിലും ആഗോളതലത്തിലും ഇതിനോടകം ഈ ഫോണുകൾ എത്തിക്കഴിഞ്ഞു.

ഇന്ത്യയിലും മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9500 3nm പ്രൊസസർ കരുത്തിലാകും വിവോ X300 സീരീസ് എത്തുകയെന്ന് കരുതപ്പെടുന്നു. ഈ രണ്ട് മോഡലുകളും 200MP ക്യാമറ അ‌ടങ്ങുന്ന ഫോട്ടോഗ്രഫി സജ്ജീകരണങ്ങളോടെ എത്തും. വിവോ X300 ന് 1/1.4″ സാംസങ് എച്ച്പിബി സെൻസറുള്ള 200MP മെയിൻ ക്യാമറയും X300 പ്രോയിൽ 1/1.4″ സാംസങ് HPB സെൻസർ സഹിതം 200MP ടെലിഫോട്ടോ ക്യാമറയും ഉണ്ടാകും.

More from GizBot

Best Mobiles in India

English summary
The vivo S50 Pro mini may come with a Snapdragon 8 Gen 5 chipset. Vivo's Han Boxio has confirmed some of the phone's specifications. The phone will also use LPDDR5X RAM and UFS 4.1 storage. It is being called the "Battle Angel" as it is a compact phone powered by the Snapdragon 8 Gen 5 SoC, which scores over 3 million points on AnTuTu.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X