Home
Mobile

രണ്ടും ഇന്ത്യക്കാർക്ക് വേണ്ടപ്പെട്ട പിള്ളേരാ! വിവോ S50, S50 പ്രോ മിനി ലോഞ്ച് ഡിസംബർ 15ന്

വിവോ തങ്ങളുടെ എസ് സീരീസിൽ പുതിയ എസ്50 സീരീസ് ലോഞ്ച് ചെയ്യാൻ പോകുന്നു. രണ്ട് സ്മാർട്ട്ഫോൺ മോഡലുകളാണ് ഈ സീരീസിൽ ഉണ്ടാകുക, വിവോ എസ്50 (vivo S50), വിവോ എസ്50 പ്രോ (vivo S50 Pro mini) എന്നിവയാണ് അ‌വ. ഡിസംബർ 15ന് ഈ ഫോണുകൾ ​ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഇപ്പോൾ വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഇവ 2026ന്റെ തുടക്കത്തിൽ അ‌വതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്, എന്നാൽ കരുതിയതിലും നേരത്തെ ഇപ്പോൾ ലോഞ്ച് ഉറപ്പായിരിക്കുന്നു. ഡിസംബർ 15ന് ഇവ ​ചൈനയിൽ മാത്രമാണ് ലോഞ്ച് ചെയ്യുന്നത് എങ്കിലും ഇന്ത്യയുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നു.

എങ്ങനെയെന്നാൽ, ഡിസംബർ 15ന് ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെടുന്ന എസ്50 മോഡൽ വിവോ V70 എന്ന പേരിലും എസ്50 പ്രോ മിനി മോഡൽ വിവോ X300 FE എന്ന പേരിലും ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അ‌തിനാൽ ​ചൈനയിൽ മാത്രമല്ല, ​ചൈയ്ക്ക് പുറത്തും വിവോ എസ്50 സീരീസ് ലോഞ്ചിന് പ്രാധാന്യം ഉണ്ട്.

വിവോ S50, S50 പ്രോ മിനി ലോഞ്ച് ഡിസംബർ 15ന്

വിവോ എസ് 50 പ്രോ മിനിയിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് ആണ് ഉപയോഗിക്കുക എന്ന് വിവോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. വിവോ S50 മോഡൽ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് എത്തുകയെന്ന് മുൻ റിപ്പോർട്ടുകൾ പറയുന്നു. S50 പ്രോ മിനിയിൽ 6.31 ഇഞ്ചും S50 മോഡലിൽ 6.59 ഇഞ്ചും 120Hz OLED സ്‌ക്രീനുകൾ ഉണ്ടായിരിക്കും.

ക്യാമറകളുടെ കാര്യമെടുത്താൽ, വിവോ എസ്50 സീരീസിലെ എല്ലാ മോഡലുകളിലും പെരിസ്കോപ്പ് ലെൻസുള്ള സോണി ഐഎംഎക്സ് 882 1/1.95″ സെൻസർ സജ്ജീകരിച്ചിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. എസ് 50 പ്രോ മിനിയിൽ ഒരു വിസിഎസ് അൾട്രാ സെൻസിറ്റീവ് ബയോണിക് ലാർജ് സെൻസർ മെയിൻ ക്യാമറയുണ്ട്. ഫ്രണ്ടിൽ 50 എംപി ആന്റി-ഡിസ്റ്റോർഷൻ സോഫ്റ്റ്-ലൈറ്റ് സെൽഫി ലെൻസും ഉണ്ട് എന്നാണ് റിപ്പോർട്ട്.

വിവോ S50, S50 പ്രോ മിനി ലോഞ്ച് ഡിസംബർ 15ന്

ഫ്രണ്ട് ക്യാമറ ഉൾപ്പെടെ ആകെ നാല് 50MP ക്യാമറകൾ എസ്50 മോഡലിൽ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. അ‌തായത് OIS പിന്തുണയോടെ 50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 50MP 3x പെരിസ്കോപ്പ് ലെൻസ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എസ്50 മോഡലിൽ ഉണ്ടാകുക.

ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ അതേ ഫുൾ-ഫോക്കൽ-ലെങ്ത് സൂം ഫ്ലാഷ് എസ്50 പ്രോ മിനിയിൽ സജ്ജീകരിച്ചിരിക്കുന്നു. എസ് 50 സീരീസിലെ എല്ലാ മോഡലുകളിലും സെക്കൻഡ് ജനറേഷൻ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ വിവോ നൽകുന്നുണ്ട് എന്നതാണ് പുറത്തുവന്നിരിക്കുന്ന മറ്റൊരു വിവരം. കൂടാതെ എല്ലാ മോഡലുകളിലും എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം ആണ് നൽകിയിരിക്കുന്നത്.

ഡിസൈനിന്റെ കാര്യമെടുത്താൽ, പരന്ന ഫ്രെയിമുള്ള ഒരു സ്ലിം ഡി​വൈസ് എന്ന നിലയിലാണ് എസ്50 പ്രോ മിനി ചിത്രങ്ങളിൽ കാണപ്പെടുന്നത്. ക്യാപ്സ്യൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഇതിൽ നൽകിയിരിക്കുന്നു. അതേസമയം സ്റ്റാൻഡേർഡ് എസ്50 ഒരു ചതുരാകൃതിയിലുള്ള ലെൻസ് ഡിസൈൻ സ്വീകരിക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68, IP69 റേറ്റിങ്സ് എസ് 50 പ്രോ മിനിയിൽ ഉണ്ട് എന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

വിവോ S50, S50 പ്രോ മിനി ലോഞ്ച് ഡിസംബർ 15ന്

6,500mAh മുതൽ 7,000mAh വരെ ബാറ്ററി വിവോ S50 മോഡലിൽ ഉണ്ടായിരിക്കാം. അ‌തേപോലെ 90W വയർഡ്, 40W വയർലെസ് ഫാസ്റ്റ് ചാർജിജ് പിന്തുണകളോടെ 6,500എംഎഎച്ച് ബാറ്ററിയാണ് വിവോ S50 പ്രോ മിനിയിൽ ഉണ്ടാകാം എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. കൂടുതൽ വിവരങ്ങൾ ലോഞ്ചിനോട് അ‌ടുപ്പിച്ച് വരും ദിവസങ്ങളിൽ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
Vivo S50 and Vivo S50 Pro Mini will be launched in China on December 15. The Vivo S50 model is likely to be launched in India as Vivo V70 and the S50 Pro Mini model as Vivo X300 FE. Vivo has already confirmed that the Vivo S50 Pro Mini will be powered by the Snapdragon 8 Gen 5 chipset. Previous reports have suggested that the Vivo S50 model will be powered by the Snapdragon 8s Gen 3 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X