ഡൈമെൻസിറ്റി 1100 SoC പ്രോസസർ, ഡ്യുവൽ സെൽഫി ക്യാമറയുമായി വിവോ എസ് 9 5 ജി, എസ് 9 ഇ 5 ജി അവതരിപ്പിച്ചു

|

വിവോ എസ് 9 5 ജി, വിവോ എസ് 9 ഇ 5 ജി സ്മാർട്ഫോണുകൾ ബുധനാഴ്ച ചൈനയിൽ വിപണിയിലെത്തി. വിവോ എസ് 7 സീരിസിലെ പിൻഗാമികളാണ് 5 ജി സപ്പോർട്ട് ചെയ്യുന്ന ഈ സ്മാർട്ട്ഫോണുകൾ. വിവോ എസ് 9 5 ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 1100 SoC പ്രോസസറും, വിവോ എസ് 9 ഇ 5 ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 820 SoC പ്രോസസറുമാണ് കമ്പനി ഫോണുകളുടെ മികച്ച പ്രവർത്തനക്ഷമതയ്ക്കായി നൽകിയിരിക്കുന്നത്. വിവോ എസ് 9 5 ജിയിൽ രണ്ട് സെൽഫി ക്യാമറകളുള്ള വൈഡ് ഡിസ്പ്ലേ നോച്ച് ഉണ്ട്. അതേസമയം, വിവോ എസ് 9 ഇ 5 ജിയിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും അതിൽ ഒരു സെൽഫി ക്യാമറയുണ്ട്.

 

വിവോ എസ് 9 5 ജി, വിവോ എസ് 9 ഇ 5 ജി: വില

വിവോ എസ് 9 5 ജി, വിവോ എസ് 9 ഇ 5 ജി: വില

പുതിയ വിവോ എസ് 9 5 ജിയുടെ ബേസിക് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ചൈനയിൽ സി‌എൻ‌വൈ 2,999 (ഏകദേശം 33,700 രൂപ) വില വരുന്നു. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 3,299 (ഏകദേശം 37,100 രൂപ) വിലയുണ്ട്. അറോറ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ ലഭ്യമാണ്. വിവോ എസ് 9 5 ജി മാർച്ച് 12 മുതൽ വ്യപണിയിൽ നിന്നും ലഭ്യമാകും.

വിവോ എസ് 9 ഇ 5 ജി

വിവോ എസ് 9 ഇ 5 ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് സിഎൻ‌വൈ 2,399 (ഏകദേശം 26,900 രൂപ) , 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 2,699 (ഏകദേശം 30,300 രൂപ) മുതൽ വിലയിലും അരമഭിക്കുന്നു. ക്രിസ്റ്റൽ ഡയമണ്ട്, ഒബ്സിഡിയൻ ബ്ലാക്ക്, സ്റ്റാർറി നൈറ്റ് അറോറ കളർ ഓപ്ഷനുകളിൽ ഈ മോഡൽ ലഭ്യമാണ്. വിവോ എസ് 9 ഇ 5 ജി മാർച്ച് 22 മുതൽ പ്രീ-ഓർഡറിനായി ലഭ്യമാകുകയും മാർച്ച് 27 മുതൽ വിൽപ്പന ആരംഭിക്കുകയും ചെയ്യും.

വിവോ എസ് 9 5 ജി, വിവോ എസ് 9 ഇ 5 ജി സവിശേഷതകൾ
 

വിവോ എസ് 9 5 ജി, വിവോ എസ് 9 ഇ 5 ജി സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 11 ഒറിജിൻ ഒഎസ് 1.0 സോഫ്റ്റ്വെയർ എന്നിവ വിവോ എസ് 9 ന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. വിവോ എസ് 9 5 ജിയിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോയും, 91.04 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുമുണ്ട്. ഇത് എച്ച്ഡിആർ 10 + നെ സപ്പോർട്ട് ചെയ്യുന്നു, കൂടാതെ 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും വരുന്നുണ്ട്. 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 1100 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

വിവോ എസ് 9 5 ജി, വിവോ എസ് 9 ഇ 5 ജി ക്യാമറ സവിശേഷതകൾ

വിവോ എസ് 9 5 ജി, വിവോ എസ് 9 ഇ 5 ജി ക്യാമറ സവിശേഷതകൾ

വിവോ എസ് 9 5 ജിയിലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 1.79 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. നൈറ്റ് മോഡുകൾ, പോർട്രെയ്റ്റ്, പനോരമ, ഡൈനാമിക് ഫോട്ടോ, സ്ലോ മോഷൻ, ടൈം-ലാപ്സ്, എആർ ക്യൂട്ട് ഷൂട്ടിംഗ്, ഡ്യുവൽ വ്യൂ വീഡിയോ എന്നിവയും ക്യാമറ മോഡുകളും ഉൾപ്പെടുന്നു. മുൻവശത്ത്, വിവോ എസ് 9 5 ജിയിൽ എഫ് / 2.0 അപ്പേർച്ചറുള്ള 44 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് സെൽഫി ക്യാമറകളും, എഫ് / 2.28 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയും വരുന്നു. ഫ്രണ്ട് ക്യാമറ സവിശേഷതകളിൽ നൈറ്റ് സീൻ, പോർട്രെയ്റ്റ്, പനോരമ, ഡൈനാമിക് ഫോട്ടോ, സ്ലോ മോഷൻ, എആർ ക്യൂട്ട് ഷൂട്ടിംഗ്, ഡ്യുവൽ വ്യൂ വീഡിയോ എന്നിവയും ഉൾപ്പെടുന്നു.

ഡ്യുവൽ സെൽഫി ക്യാമറയുമായി വിവോ എസ് 9 5 ജി, എസ് 9 ഇ 5 ജി അവതരിപ്പിച്ചു

വിവോ എസ് 9 5 ജിയിൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസറുണ്ട്. കൂടാതെ, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയും വരുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് വി 5.2 എന്നിവയും കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. വിവോ എസ് 9 ഇ 5 ജി സവിശേഷതകൾ കമ്പനി ഇതുവരെ വിശദമാക്കിയിട്ടില്ല. 32 മെഗാപിക്സൽ സെൽഫി ക്യാമറ, 90 ഹെർട്സ് ഡിസ്പ്ലേ, 64 മെഗാപിക്സൽ മെയിൻ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,100 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറിജിൻ ഒഎസ് സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്.

Best Mobiles in India

English summary
The phones are the successors to the Vivo S7 series and are 5G capable. The MediaTek Dimensity 1100 SoC powers the Vivo S9 5G, while the MediaTek Dimensity 820 SoC powers the Vivo S9e 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X