മാർച്ച് 3ന് അവതരിപ്പിക്കുന്ന വിവോ എസ് 9 സ്മാർട്ഫോണിൻറെ പ്രീ-ബുക്കിംഗ് ആരംഭിച്ചു
വിവോ എസ് 9 സീരീസ് ഹാൻഡ്സെറ്റുകളുടെ പ്രീ-ബുക്കിംഗുകൾ വിപണിയിലെത്തുന്നതിന് മുമ്പായി ചൈനയിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ചെയ്യാവുന്നതാണ്. വരാനിരിക്കുന്ന ഈ വിവോ സ്മാർട്ട്ഫോണിൻറെ രൂപകൽപ്പന കാണിക്കുന്ന ചില റെൻഡറുകൾ ഔദ്യോഗിക ലിസ്റ്റിംഗിൽ ഉൾപ്പെടുന്നു. സാധാരണ വിവോ എസ് 9 ന് പുറമേ പുതിയ സീരീസിൽ വിവോ എസ് 9 ഇയും ഉൾപ്പെടുമെന്ന് വെയ്‌ബോയിൽ വിവോ വെളിപ്പെടുത്തിയിട്ടുണ്ട്. വിവോ എസ് 9 ൻറെ വാട്ടർഡ്-ഡൗൺ എഡിഷനായിരിക്കും ഇത്. വിവോ എസ് 9 സീരീസ് മാർച്ച് മൂന്നിന് അവതരിപ്പിക്കും.

വിവോ ചൈന വെബ്സൈറ്റിലെ പ്രീ-ബുക്കിംഗ് പേജ് വിവോ എസ് 9 ൻറെ ഒരു വ്യക്തമായ രൂപം കാണിക്കുന്നു. ഐഫോൺ 12 സീരീസിന് സമാനമായ ഈ സ്മാർട്ട്ഫോണിന് പരന്ന അരികുകളുണ്ടെന്ന് തോന്നുന്നു. വിവോ എക്സ് 60, മറ്റ് ചില വിവോ ഫോണുകൾ എന്നിവയിലെ ക്യാമറ മൊഡ്യൂളിന് സമാനമായി കാണപ്പെടുന്ന ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ ട്രിപ്പിൾ റിയർ ക്യാമറകളുമുണ്ട് ഇതിൽ. വിവോ എസ് 9 ഗ്രേഡിയന്റ് ഫിനിഷുള്ള മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ വിവോ എസ് 9 വിപണിയിൽ നിന്നും ലഭ്യമാകുമെന്ന് പറയുന്നു.

വിവോ എസ് 9: ക്യാമറ സവിശേഷതകൾ
ഈ സീരീസിലെ വിവോ എസ് 9 ന് പുറമേ വിവോ എസ് 9 ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ച വിവോ വെയ്ബൊയിൽ ഒരു ടീസർ പ്രസിദ്ധികരിച്ചിരുന്നു. വിവോ എസ് 9 ഹാൻഡ്‌സെറ്റിന് 44 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടാകുമെന്നും വിവോ എസ് 9 ഇയിൽ 32 മെഗാപിക്സൽ ക്യാമറയാണെന്നും ടീസർ കാണിക്കുന്നു. വിവോ എസ് 9, വിവോ എസ് 9 ഇ എന്നിവയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

വിവോ എസ് 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
മുമ്പത്തെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ, സാധാരണ വിവോ എസ് 9 ന് 12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഉണ്ടായിരിക്കുമെന്ന് മനസിലാക്കാവുന്നതാണ്. ഈ സ്മാർട്ട്ഫോണിൽ ഡ്യൂവൽ സെൽഫി ക്യാമറകളും ഉൾപ്പെടുത്തിയേക്കും. വിവോ എസ് 9 ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1100 SoC പ്രോസസറുമായി വരുന്നതായും അഭ്യൂഹമുണ്ട്. 44 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും ഈ ഫോണിനുണ്ട്. കൂടാതെ, 6.Hz ഇഞ്ച് ഡിസ്‌പ്ലേയോടൊപ്പം 90Hz റിഫ്രഷ് റേറ്റും ലഭിച്ചേക്കാം. 33W ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുമായി വരുന്ന 4,000 എംഎഎച്ച് ബാറ്ററിയും ഈ ഫോണിലുണ്ടായേക്കുമെന്നാണ് അനുമാനിക്കുന്നത്.

വിവോ എസ് 9 ഇ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
അടുത്തിടെ വിവോ എസ് 9 ഇ സ്മാർട്ഫോണും കമ്പനിയിൽ വികസനത്തിലാണെന്ന് പറയുന്നു. ഈ ഹാൻഡ്‌സെറ്റിന് 6.44 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 820 SoC പ്രോസസർ എന്നിവയും ഉൾപ്പെടുത്തിയേക്കും. ഇതിൽ 4,100 എംഎഎച്ച് ബാറ്ററിയും 33W ഫ്ലാഷ് ചാർജിങും വരുന്നുണ്ട്.


Click it and Unblock the Notifications