44 എംപി സെൽഫി ക്യാമറയുമായി വിവോ എസ് 9 സ്മാർട്ഫോൺ ഉടനെ അവതരിപ്പിച്ചേക്കും
വിവോ വരും മാസങ്ങളിൽ നിരവധി സ്മാർട്ട്‌ഫോൺ ലോഞ്ചുകൾക്കായി ഒരുങ്ങുന്നുവെന്ന വാർത്തയാണ് അറിയുവാൻ കഴിയുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ വിവോ എസ് 7 5 ജി യുടെ പിൻഗാമിയാകാൻ പോകുന്ന വിവോ എസ് 9 ആണ് ഈ ബ്രാൻഡിനെ പട്ടികയിൽ വരുന്ന ഏറ്റവും പുതിയ ഹാൻഡ്‌സെറ്റ്. കമ്പനി ഇതുവരെ ഔദ്യോഗികമായി ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ചോർന്ന പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ഫോണിൻറെ ലോഞ്ച് ഏതാണ്ട് അടുത്തുതന്നെ നടക്കുമെന്നാണ്.

വിവോ എസ് 9 ചോർന്ന പോസ്റ്റർ വിശദാംശങ്ങൾ
വിവോ എസ് 9 സീരീസിൻറെ ചോർന്ന പോസ്റ്റർ വെയ്‌ബോ ഉൾപ്പെടെ നിരവധി ചൈനീസ് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ ലഭ്യമാണ്. ഇതുവഴി, വരാനിരിക്കുന്ന പുതിയ വിവോ എസ് 9 സീരീസ് മാർച്ച് 6 ന്, അതായത്, ഇപ്പോൾ മുതൽ ഏതാനും ആഴ്ചകൾക്കുള്ളിൽ അവതരിപ്പിക്കുമെന്ന് മനസിലാക്കാം. കൂടാതെ, വരാനിരിക്കുന്ന വിവോ സ്മാർട്ട്‌ഫോണിൻറെ രണ്ട് പ്രധാന സവിശേഷതകളും ഈ ചോർന്ന പോസ്റ്ററുകൾ വെളിപ്പെടുത്തുന്നു.

വിവോ വി 20 പ്രോയിൽ കണ്ടതിന് സമാനമായി 44 എംപി മുൻ ക്യാമറയുടെ സാന്നിധ്യം വിവോ എസ് 9 പോസ്റ്റർ സ്ഥിരീകരിക്കുന്നു. ചിത്രം പരിശോധിക്കുമ്പോൾ അറിയുവാൻ കഴിയുന്നത് വിവോ എസ് 7 പോലെ വൈഡ് നോച്ച് ഡിസ്പ്ലേ വന്നേക്കുമെന്നാണ്. ഈ വിശാലമായ നോച്ചിൽ സെൽഫികൾ പകർത്തുവാൻ 8 എംപി സെക്കൻഡറി സെൻസറുള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പ് വിവോ എസ് 9ൽ വന്നേക്കാം.

വിവോ എസ് 9 ലോഞ്ച്: എന്താണ് പ്രതീക്ഷിക്കേണ്ടത് ?
വിവോ എസ് 7 യും വരാനിരിക്കുന്ന വിവോ എസ് 9 യും തമ്മിൽ നിങ്ങൾക്ക് സാദൃശ്യങ്ങൾ കാണാവുന്നതാണ്. പിന്നിൽ വരുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി ഷൂട്ടർ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. മുമ്പത്തെ റിപ്പോർട്ടുകൾ പ്രകാരം, 90 ഹെർട്സ് എഫ്എച്ച്ഡി+ ഡിസ്പ്ലേയിലും വരുമെന്ന് പറയുന്നുണ്ട്. മുമ്പ്, V2072A എന്ന മോഡൽ നമ്പറുള്ള ഒരു സ്മാർട്ട്‌ഫോൺ ഗൂഗിൾ പ്ലേയ് കൺസോളിലും ചൈനീസ് 3 സി സർട്ടിഫിക്കേഷനിലും പ്രത്യക്ഷപ്പെട്ടു.
ഇത് യഥാർത്ഥത്തിൽ വിവോ എസ് 9 ആണെങ്കിൽ, 12 ജിബി റാം, ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം, 33 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററി എന്നിവ നമുക്ക് കാണാൻ കഴിയും. തീർച്ചയായും, 5 ജി സപ്പോർട്ടും ഇതിൽ വരുന്നുണ്ട്. മാർച്ച് 6 ന് ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമെന്ന് പോസ്റ്റർ നിർദ്ദേശിക്കുന്നു. ഇത് ശരിയാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ടീസർ കാണുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications