ഇറക്കുമ്പോൾ കനത്തിൽ തന്നെ ഇറക്കണം! വിവോ എസ് 19 സീരീസ് കനക്കുമോ?
വിവോ എസ് 19 (Vivo S19) സീരീസ് ഈ ആഴ്ച അവസാനം ചൈനയിൽ അരങ്ങേറ്റം കുറിക്കും. ലൈനപ്പിൽ വിവോ എസ് 19, വിവോ എസ് 19 പ്രോ എന്നിവ ഉൾപ്പെടും. വിവോ എസ് 19 സീരീസ് വിവോ വി 40 സീരീസായി ആഗോള തലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എസ് 19 സീരീസിൻ്റെ രൂപകൽപ്പനയും വിവോ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ അടുത്തിടെ വരാനിരിക്കുന്ന വിവോ എസ് 19 സീരീസിൻ്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി. റിപ്പോട്ടിൽ പറഞ്ഞ പ്രകാരം എസ് 19 സീരീസിൻ്റെ സ്പെസിഫിക്കേഷനുകൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ടിപ്സ്റ്റർ പറയുന്നതനുസരിച്ച്, വിവോ എസ് 19 സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് നൽകുന്നത്. കൂടാതെ, 4,500 നിറ്റ്‌സ് പീക്ക് തെളിച്ചമുള്ള 6.78 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയും ഈ ഹാൻഡ്‌സെറ്റിൽ പ്രതീക്ഷിക്കാം. വിവോ എസ് 19 സീരീസിൽ 80W വയർഡ് ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യും.
കൂടുതൽ ശക്തമായ MediaTek Dimensity 9200+ SoC ഉപയോഗിക്കുമെങ്കിലും, പ്രോ മോഡലും ഇതേ ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നും ടിപ്‌സ്റ്റർ അഭിപ്രായപ്പെട്ടു. രണ്ട് ഫോണുകളും ഓട്ടോ ഫോക്കസോട് കൂടിയ 50 എംപി സെൽഫി ക്യാമറ സെൻസർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനി ഇതുവരെ ഈ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
വാനില മോഡലിന് IP64 റേറ്റിംഗ് ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. അതേ സമയം പ്രോ വേരിയന്റ് IP69 റേറ്റിംഗിലേക്ക് പോകാം. വിവോ എസ് 19 പ്രോ 8 MP അൾട്രാവൈഡ് ലെൻസുമായി ജോടിയാക്കിയ 50 MP Sony IMX921 പ്രൈമറി സെൻസറും OIS പിന്തുണയുള്ള 50 MP ടെലിഫോട്ടോ യൂണിറ്റും തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിവോ എസ് 19 ഡൗൺഗ്രേഡ് ചെയ്ത 50 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാവൈഡ് ലെൻസും ഉപയോഗിക്കുമെന്നും ടിപ്‌സ്റ്റർ അവകാശപ്പെട്ടു. നിലവിൽ, ഇവ ഇപ്പോഴും കിംവദന്തികൾ മാത്രമാണ്. കമ്പനി വിവരണങ്ങൾ പുറത്ത് വിടുന്നത് വരെ ഈ വിവരങ്ങൾ കൃത്യമാണെന്ന് അവകാശപ്പെടാൻ സാധിക്കില്ല.
ചൈനയിലെ വിവോ എസ് 19 സീരീസ് ലോഞ്ച് തീയതി മെയ് 30ന് ഇന്ത്യൻ സമയം വൈകിട്ട് 07:00 മണിക്ക് അല്ലെങ്കിൽ വൈകിട്ട് 04:30ന് ആണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് ഉപകരണങ്ങളുടെയും രൂപകൽപ്പനയും കളർ ഓപ്ഷനുകളും വെളിപ്പെടുത്തുന്ന തരത്തിൽ വിവോ അതിൻ്റെ ഔദ്യോഗിക ചൈനീസ് വെബ്‌സൈറ്റിൽ എസ് 19 സീരീസിനായി ഒരു മൈക്രോസൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക മൈക്രോ സൈറ്റ് അനുസരിച്ച്, വിവോ എസ് 19 6,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യും. ഒഐഎസ് പിന്തുണയുള്ള 50 എംപി പ്രൈമറി സെൻസറും ഓറ ലൈറ്റും ഇതിലുണ്ടാകും. മറുവശത്ത്, വിവോ എസ് 19 പ്രോ ഒഐഎസ് പിന്തുണയുള്ള 50 എംപി സോണി സെൻസർ ഉപയോഗിക്കും.
കൂടാതെ, വിവോ എസ് 19 പ്രോയുടെ ബാക്ക് ക്യാമറ സജ്ജീകരണം അഞ്ച് വ്യത്യസ്ത ഫോക്കൽ ലെങ്തുകളിൽ പോർട്രെയ്‌റ്റുകൾ പകർത്തും. കൂടാതെ, മിഡ് റേഞ്ച്, മുൻനിര വിവോ സ്മാർട്ട്‌ഫോണുകൾക്ക് ഇടയിലെ പൊതു സ്വഭാവമായ പോർട്രെയിറ്റ് ഫോട്ടോഗ്രാഫിക്ക് എസ് 19 സീരീസിൽ വിവോ വലിയ ഊന്നൽ നൽകും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








