20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

|

ഗൂഗിൾ ആൻഡ്രോയിഡിന്റെ ഏറ്റവും വലിയ പ്രശ്‌നം കാലതാമസം എടുക്കുന്ന അപ്ഡേറ്റുകളാണ്. ലഭ്യമായ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ട ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ 42 ശതമാനവും ഇപ്പോഴും പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 11ൽ ആണ്. 2020ൽ ആണ് ആൻഡ്രോയിഡ് 11 ലോഞ്ച് ചെയ്തത് എന്ന് ഓർക്കണം. ഇന്ത്യയിൽ നിലവിൽ ഉപയോ​ഗിക്കപ്പെടുന്ന സ്മാ‍‍ർട്ട്ഫോണുകളിൽ 24 ശതമാനം 2019ൽ ലോഞ്ച് ചെയ്ത ആൻഡ്രോയിഡ് വേർഷനിൽ ആണ് പ്രവർത്തിക്കുന്നത്. അപ്ഡേറ്റുകൾ ലഭിക്കാൻ എത്രമാത്രം സമയം എടുക്കുന്നു എന്നത് ഇതിൽ നിന്നും മനസിലാക്കാം. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 12 അടുത്തിടെയാണ് പുറത്തിറങ്ങിയത്.

 

അപ്ഡേറ്റഡ്

ആൻഡ്രോയിഡിന്റെ ഏറ്റവും അപ്ഡേറ്റഡ് വേർഷനിൽ പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട്ഫോണുകളും വിപണിയിൽ എത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ചില സ്മാർട്ട്ഫോണുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സാംസങ്, റിയൽമി, വിവോ, iQoo എന്നീ കമ്പനികൾക്കെല്ലാം 20,000 രൂപയിൽ താഴെ വില വരുന്ന ആൻഡ്രോയിഡ് 12 ഒഎസ് സ്മാർട്ട്ഫോണുകൾ ഉണ്ട്. നിങ്ങൾ ഒരു ആൻഡ്രോയിഡ് 12 സ്മാ‍ർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സ്മാർട്ട്ഫോണുകളെക്കുറിച്ചും അവയുടെ സ്പെസിഫിക്കേഷനുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാംഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

സാംസങ് ഗാലക്സി എം33 5ജി
 

സാംസങ് ഗാലക്സി എം33 5ജി

17,999 രൂപ മുതലാണ് സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിന് വില വരുന്നത്. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയും സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. കൂടാതെ 2.4 ഗിഗാ ഹെർട്സ് വരെയുള്ള 8 കോറുകൾ അടങ്ങുന്ന 5 എൻഎം അധിഷ്ഠിത ചിപ്‌സെറ്റും സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 50 മെഗാ പിക്സൽ പ്രൈമറി ക്യാമറയും സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 6000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റവും ഈ സ്മാർട്ട്‌ഫോണിൽ ലഭ്യമാണ്.

റിയൽമി 9 4ജി

റിയൽമി 9 4ജി

17,999 രൂപ മുതലാണ് റിയൽമി 9 4ജി സ്മാർട്ട്ഫോണിന് വില വരുന്നത്. 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയാണ് റിയൽമി 9 4ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രൊസസറും റിയൽമി 9 4ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. 108 മെഗാ പിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം റിയൽമി 9 4ജി സ്മാർട്ട്ഫോണിലെ ക്യാമറ ഡിപ്പാർട്ട്മെന്റിനെ ആകർഷകം ആക്കുന്നു. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റവും റിയൽമി 9 4ജി സ്മാർട്ട്‌ഫോണിൽ ലഭ്യമാണ്.

ബജറ്റ് വിപണി പിടിക്കാൻ റെഡ്മി 10എ സ്മാർട്ട്ഫോൺ; ഇന്ത്യ ലോഞ്ച് ഉടൻബജറ്റ് വിപണി പിടിക്കാൻ റെഡ്മി 10എ സ്മാർട്ട്ഫോൺ; ഇന്ത്യ ലോഞ്ച് ഉടൻ

റിയൽമി 9 പ്രോ 5ജി

റിയൽമി 9 പ്രോ 5ജി

ഈ ലിസ്റ്റിൽ 17,999 രൂപ മുതൽ വില വരുന്ന മൂന്നാമത്തെ സ്മാർട്ട്ഫോൺ ആണ് റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 6 ജിബി / 8 ജിബി റാം ഓപ്ഷനുകളും റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് റിയൽമി 9 പ്രോ 5ജി പ്രവർത്തിക്കുന്നത്. കൂടാതെ 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലെയും റിയൽമി 9 പ്രോ 5ജിയിൽ ഉണ്ട്. സ്‌മാർട്ട്‌ഫോൺ 64 മെഗാ പിക്സൽ പ്രൈമറി ക്യാമറ ഓഫർ ചെയ്യുന്നു. കൂടാതെ 33 വാട്ട് ഡാർട്ട് ചാർജ് സപ്പോർട്ട് ലഭിക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയും റിയൽമി 9 പ്രോ 5ജി പായ്ക്ക് ചെയ്യുന്നു.

വിവോ ടി1 5ജി

വിവോ ടി1 5ജി

15,990 രൂപ മുതലാണ് വിവോ ടി1 5ജി സ്മാർട്ട്ഫോണിന് വില വരുന്നത്. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന വിവോ ടി1 5ജി 120 ഹെർട്സ് റിഫ്രഷ് റേറ്റ് തരുന്ന 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് വിവോ ടി1 5ജി സ്‌മാർട്ട്‌ഫോണിന്റെ കരുത്ത്. 50 മെഗാ പിക്സൽ മെയിൻ സെൻസറോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്, 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5000 എംഎഎച്ച് ബാറ്ററിയും വിവോ ടി1 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

പുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചുപുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചു

സാംസങ് ഗാലക്സി എഫ്23 5ജി

സാംസങ് ഗാലക്സി എഫ്23 5ജി

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന് 17,499 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി പ്രൊസസറാണ് കരുത്ത് നൽകുന്നത്. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയും 50 മെഗാ പിക്സൽ പ്രൈമറി ക്യാമറയും സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5000 എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്.

iQoo Z6 5ജി

iQoo Z6 5ജി

15,499 രൂപ മുതലാണ് iQoo Z6 5ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസർ നൽകുന്ന iQoo Z6 5ജി സ്മാർട്ട്‌ഫോണിൽ 5 ലെയർ ലിക്വിഡ് കൂളിങ് സംവിധാനമുണ്ട്. iQoo Z6 5ജി 120 ഹെർട്സ് റിഫ്രഷ് റേറ്റും വെർച്വൽ റാം സപ്പോർട്ടും ഉള്ള ഒരു ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ പായ്ക്ക് ചെയ്യുന്നു. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന iQoo Z6 5ജി സ്മാർട്ട്ഫോൺ 50 മെഗാ പിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും അവതരിപ്പിക്കുന്നു. 18 വാട്ട് ഫാസ്റ്റ് ചാർജിങിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയും iQoo Z6 5ജി സ്മാർട്ട്‌ഫോണിൽ ലഭ്യമാണ്.

കിടിലൻ ഡിസൈനും മികവുറ്റ ഫീച്ചറുകളും; ഓപ്പോ എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും ഇന്ത്യയിൽ എത്തികിടിലൻ ഡിസൈനും മികവുറ്റ ഫീച്ചറുകളും; ഓപ്പോ എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും ഇന്ത്യയിൽ എത്തി

Best Mobiles in India

English summary
New smartphones running the latest version of Android have also hit the market. Today we are introducing some of the best smartphones priced below Rs 20,000. Samsung, Realme, Vivo and iQoo all have Android 12 smartphones priced below Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X