സിൽക്കിന്റെ ഗ്ലാമറിൽ വീഴുമോ യുവഹൃദയങ്ങൾ; വിവോ ടി1 5ജി പുത്തൻ ലുക്കിൽ ഇന്ത്യയിൽ

|

വരും ദിവസങ്ങളിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വൻ വ്യാപാരം നടക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഓൺ​ലൈൻ വ്യാപാര രംഗത്തെ കോർപറേറ്റ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാർട്ടും നടത്താനിരിക്കുന്ന ബിഗ് ബില്യൺ ഡേ പോലുള്ള ഓഫർ ഉത്സവങ്ങളാണ് എല്ലാവരുടെയും പ്രതീക്ഷ. ഉപഭോക്താക്കളും മൊ​ബൈൽ നിർമാതാക്കളും ഈ ഓഫർ ഉത്സവത്തിൽ പങ്കെടുക്കാനുള്ള തയാ​റെടുപ്പിലാണ്.

 

ഏറ്റവും നല്ല ഫോൺ

വാങ്ങുമ്പോൾ കിട്ടാവുന്നതിൽ ഏറ്റവും നല്ല ഫോൺ വാങ്ങണം എന്ന ആഗ്രഹത്തോടെ ഫോണുകളുടെ വിലയിരുത്തൽ നടത്തിയും ഫണ്ട് കണ്ടെത്തിയും ഓഫറുകൾ പഠിച്ചുമാണ് ഉപഭോക്താക്കൾ തയാറെടുക്കുന്നത്. അ‌തേസമയം ആളുകളെ തങ്ങളിലേക്ക് അ‌ടുപ്പിക്കാനും അ‌വരുടെ ശ്രദ്ധാ കേന്ദ്രമാകാനും ലക്ഷ്യമിട്ട് പുത്തൻ സ്മാർട്ട്ഫോണുകൾ ഇറക്കിയും നേരത്തെ പുറത്തിറക്കിയ മോഡലുകളുടെ ഒരു ഇന്ത്യൻ പതിപ്പ് ഇറക്കിയുമൊക്കെയാണ് സ്മാർട്ട്ഫോൺ നിർമാതാക്കൾ തയാറെടുക്കുന്നത്.

വിവോ ടി1 5ജി

ഇന്ത്യയിൽ ഇന്ന് ഏറെ ആരാധകരുള്ള ഒരു ​ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളാണ് വിവോ. വരാൻ പോകുന്ന കച്ചവട സാധ്യത മുന്നിൽ കണ്ട് വിവോയും തങ്ങളുടെ സ്മാർട്ട്ഫോൺ ഒന്ന് ​കളറാക്കി വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറക്കിയ വിവോ ടി1 5ജി (Vivo T1 5G ) ആണ് പുത്തൻ കളർ ലുക്കിൽ വിവോ ഇന്ത്യയിൽ ഇറക്കിയിരിക്കുന്നത്.

പഴമയുടെ പ്രൗഡിയിൽ പുതിയ കാലത്തിന്റെ കരുത്ത്; നോക്കിയയുടെ പുതിയ ഫീച്ചർഫോൺ ഇതാ എത്തിപഴമയുടെ പ്രൗഡിയിൽ പുതിയ കാലത്തിന്റെ കരുത്ത്; നോക്കിയയുടെ പുതിയ ഫീച്ചർഫോൺ ഇതാ എത്തി

സിൽക്കി ​വൈറ്റ്
 

ആദ്യമായി പുറത്തിറക്കിയപ്പോൾ മഴവിൽ കളറിലും സ്റ്റാർ​ലൈറ്റ് ബ്ലാക്കിലുമാണ് വിവോ ടി1 5ജി ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിയത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ സിൽക്കി ​വൈറ്റ് ലുക്കിൽ അ‌ഴക് കൂട്ടിയാണ് ഈ വിവോ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിൽ നിന്ന് ഈ പരിഷ്കാരിയെ സ്വന്തമാക്കാം എന്നാണ് കമ്പനി പറയുന്നത്.

ഫീച്ചറുകൾ

ട്രിപ്പിൾ ക്യാമറ കോമ്പിനേഷനിലും ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസി (Qualcomm Snapdragon 695 SoC) ചിപ്സെറ്റ് കരുത്തിലും എത്തുന്ന ഈ സ്മാർട്ട്ഫോണിന്റെ മറ്റ് ഫീച്ചറുകളും ആരെയും ആകർഷിക്കാൻ പോന്നതാണ്. മുമ്പ് ഇറങ്ങിയ കളർ മോഡലുകളുടെ അ‌തേ ഫീച്ചറുകൾ തന്നെയാണ് ഈ ഇന്ത്യൻ പതിപ്പിലും ഉള്ളത്. കളറിന്റെ കാര്യത്തിൽ ആണ് പറയത്തക്ക വ്യത്യാസം കാണാൻ സാധിക്കുക.

റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഈ ദിവസങ്ങളിൽ വാങ്ങിയാൽ വൻ ലാഭംറിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഈ ദിവസങ്ങളിൽ വാങ്ങിയാൽ വൻ ലാഭം

ആൻഡ്രോയിഡ് 12

ഫൺടച്ച് ഒഎസ് 12 അ‌ടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 12 ആണ് വിവോ ടി1 5ജി യിൽ ഉള്ളത്. 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി + ഐപിഎസ് എൽസിഡി സ്‌ക്രീൻ, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെർട്‌സ് ടച്ച് സാമ്പിളിങ് റേറ്റ് എന്നിവയാണ് ഡിസ്പ്ലെയുമായി ബന്ധപ്പെട്ടുള്ള സ്പെസിഫിക്കേഷനുകൾ. മികച്ച പെർഫോമൻസിനായി നൽകിയിരിക്കുന്നത് 8 ജിബി റാം ആണ്.

128 ജിബി ഇന്റേണൽ സ്റ്റോറേജ്

128 ജിബി ഇന്റേണൽ സ്റ്റോറേജ് നൽകിയിരിക്കുന്നതിനോ​ടൊപ്പം എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി(1TB) വരെ സ്​റ്റോറേജ് ശേഷി കൂട്ടാനുള്ള സൗകര്യവും വിവോ ടി1 5ജി വാഗ്ദാനം ചെയ്യുന്നു. 5G, 4G LTE, ഡ്യുവൽ-ബാൻഡ് Wi-Fi, ബ്ലൂടൂത്ത് v5.1, യുഎസ്ബി ​ടൈപ്പ് സി (USB Type) പോർട്ട്, യുഎസ്ബി ഒടിജി ( USB OTG) എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളും ഫിംഗർപ്രിന്റ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ, പ്രോക്സിമിറ്റി സെൻസർ, ജിപിഎസ്, ഇ-കോമ്പസ്, വെർച്വൽ ഗൈറോസ്കോപ്പ് സെൻസർ എന്നിവയും വിവോ ഈ സ്മാർട്ട്ഫോണിൽ സജ്ജമാക്കിയിരിക്കുന്നു.

സിം ഊരി ഇവന്മാരൊക്കെ ഇ​തെങ്ങോട്ട് പോണ്? തലപുകച്ച് നാല് പ്രമുഖ ടെലികോം കമ്പനികൾസിം ഊരി ഇവന്മാരൊക്കെ ഇ​തെങ്ങോട്ട് പോണ്? തലപുകച്ച് നാല് പ്രമുഖ ടെലികോം കമ്പനികൾ

ക്യാമറ

ട്രിപ്പിൾ ക്യാമറ സംവിധാനത്തിലെ മെയിൻ ക്യാമറ 50എംപിയുടേതാണ് എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഫോൺ ക്യാമറയിൽ വിവോ പുലർത്തുന്ന ആത്മാർഥത ഈ ഫോണിലും പ്രതീക്ഷിക്കാം. ​പ്രൈമറി ക്യാമറയ്ക്കൊപ്പം 2എംപിയുടെ രണ്ട് ക്യാമറകളാണ് ഉള്ളത്. മുൻ ക്യാമറയിലേക്ക് എത്തുമ്പോൾ സെൽഫി, വീഡിയോകോൾ ആവശ്യങ്ങൾ നിറവേറ്റാൻ യോജിച്ച വിധത്തിൽ 16 എംപിയുടെ ക്യാമറയും വിവോ നൽകിയിരിക്കുന്നു. സൂപ്പർ ​നൈറ്റ് മോഡ്, മൾട്ടി സ്റ്റൈൽ പോർട്രെയ്റ്റ് മോഡ് എന്നീ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

വില

ഫെബ്രുവരിയിൽ ഇന്ത്യയിൽ ലഭ്യമായ വിവോ ടി1 5ജി യുടെ അ‌ടിസ്ഥാന ​മോഡലായ 4ജിബി+128 സ്റ്റോറേജ് ​എഡിഷന് 15,990 ആയിരുന്നു വില. 6ജിബി+128 സ്റ്റോറേജ്, 8ജിബി+128 സ്റ്റോറേജ് എന്നീ മോഡലുകൾക്ക് യഥാക്രമം 16,990 രൂപ, 19,990 രൂപ എന്നീ വിലകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ യോട് അ‌നുബന്ധിച്ചാണ് വിവോ ടി1 5ജി എത്തുന്നത് എന്നതിനാൽ വിലയിൽ കാര്യമായ ഡിസ്കൗണ്ട് പ്രതീക്ഷിക്കാം.

പഴയ കുതിരയ്ക്ക് പണം നൽകണോ? ഐഫോൺ 11 വാങ്ങാൻ കാത്തിരിക്കുന്നവർ അറിയാൻപഴയ കുതിരയ്ക്ക് പണം നൽകണോ? ഐഫോൺ 11 വാങ്ങാൻ കാത്തിരിക്കുന്നവർ അറിയാൻ

Best Mobiles in India

English summary
Anticipating the upcoming business opportunity, Vivo has also launched its smartphone in one color. Vivo T1 5G, which was launched in February this year, has been launched by Vivo in India with a new colour look.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X