വിവോ ടി1 5ജി Vs റെഡ്മി നോട്ട് 11ടി 5ജി; മിഡ് റേഞ്ചിലെ മിടുക്കനാര്
വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വിവോ ടി1 5ജിയാണ് ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിയിലെ താരം. മിഡ് റേഞ്ച് സെഗ്മെന്റിൽ താങ്ങാൻ കഴിയുന്ന വിലയിൽ പ്രീമിയം ഫീച്ചറുകളുമായെത്തുന്ന സ്മാർട്ട്ഫോൺ കൂടിയാണ് വിവോ ടി1 5ജി സ്മാർട്ട്ഫോൺ. റിയൽമി, റെഡ്മി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നും മിഡ് റേഞ്ച് സെഗ്മെന്റ് പിടിച്ചടക്കാൻ ലക്ഷ്യമിട്ടാണ് താങ്ങാനാവുന്ന വിലയിൽ വിവോ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. സെഗ്മെന്റിൽ പ്രീമിയം ഫീച്ചറുകളുമായെത്തുന്ന മറ്റൊരു സ്മാർട്ട്ഫോൺ ആണ് റെഡ്മിയുടെ നോട്ട് 11ടി 5ജി. വിവോ ടി1 5ജി, റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണുകളുടെ വിലയും ഫീച്ചറുകളും തമ്മിൽ വിശദമായി താരതമ്യം ചെയ്ത് നോക്കാം.

വിവോ ടി1 5ജി Vs റെഡ്മി നോട്ട് 11ടി 5ജി: വിലയും വേരിയന്റുകളും
വിവോ ടി1 5ജി സ്മാർട്ട്ഫോണും റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണും മൂന്ന് മോഡലുകളിൽ ലഭ്യമാണ്. വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,990 രൂപയാണ് വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,990 രൂപയും നൽകണം. വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് വേരിയന്റായ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,990 രൂപയും വില വരുന്നു.

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ ആരംഭിക്കുന്നത് 6 ജിബി റാം മോഡലുമായാണ്. റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ മോഡലുകൾക്ക് യഥാക്രമം 17,999 രൂപയും 19,999 രൂപയും വില വരുന്നു. ലളിതമായി പറഞ്ഞാൽ വിവോ ടി1 5ജി സ്മാർട്ട്ഫോണും റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ മോഡലുകൾക്ക് ഏതാണ്ട് ഒരേ വില തന്നെയാണ് നൽകേണ്ടത്. വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ 4 ജിബി റാമിൽ ആരംഭിക്കുന്നു. അതേ സമയം റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിൽ നിങ്ങൾക്ക് 6 ജിബി റാം ലഭിക്കും.

വിവോ ടി1 5ജി Vs റെഡ്മി നോട്ട് 11ടി 5ജി: ഡിസൈനും ഡിസ്പ്ലേയും
വിവോ ടി1 5ജി ഒരു ഗ്രേഡിയന്റ് റിയർ പാനൽ ഫീച്ചർ ചെയ്യുന്നു. അതേ സമയം റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിന്റെ ബാക്ക് പാനൽ ഗ്ലോസി ഫിനിഷിലാണ് അവതരിപ്പിക്കുന്നത്. വിവോ ടി1 5ജി സ്മാർട്ട്ഫോണിൽ 6.58 ഇഞ്ച് ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് വരെയുള്ള ടച്ച് സാമ്പ്ലിങ് റേറ്റും വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്നു. 90 ഹെർട്സ് വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്സാണ് റെഡ്മി നോട്ട് 11ടി 5ജിയുടെ പ്രത്യേകത. മൊത്തത്തിൽ, വിവോ ടി1 5ജി, റെഡ്മി നോട്ട് 11ടി എന്നിവ ഹൈ എൻഡ് ഡിസ്പ്ലേകളും ഡിസൈനും ഓഫർ ചെയ്യുന്നു. എന്നാൽ 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ് വിവോ സ്മാർട്ട്ഫോണിന് അൽപ്പം മുൻതൂക്കം നൽകുന്നു.

വിവോ ടി1 5ജി Vs റെഡ്മി നോട്ട് 11ടി 5ജി: ഹാർഡ്‌വെയർ
വിവോ ടി1 5ജി സ്‌നാപ്ഡ്രാഗൺ 695 പ്രോസസറിനോടൊപ്പം 8 ജിബി റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 810 ചിപ്‌സെറ്റിൽ നിന്നാണ് റെഡ്മി നോട്ട് 11 ടി 5 ജി സ്മാർട്ട്ഫോണിന് കരുത്ത് ലഭിക്കുന്നത്. റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിൽ എക്സ്പാൻഡബിൾ റാം ഫീച്ചർ ലഭ്യമാണെന്ന കാര്യം യൂസേഴ്സ് മറക്കരുത്.

രണ്ട് സ്മാർട്ട്‌ഫോണുകളിലും 5,000 mAh ബാറ്ററി ഉൾപ്പെടുന്നു, വിവോ സ്മാർട്ട്‌ഫോണിൽ 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും റെഡ്മി ഫോണിൽ 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭ്യാമാണ്. സ്മാർട്ട്ഫോണുകൾ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം അവർ പ്രവർത്തിക്കുന്ന ഒഎസ് ആണ്. വിവോ ടി1 5ജി ആൻഡ്രോയിഡ് 12 ബേസ്ഡ് ആയിട്ടുള്ള ഫൺടച്ച് ഒഎസ് 12 ഔട്ട് ഓഫ് ദ ബോക്‌സിൽ പ്രവർത്തിക്കുന്നു. റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ് ചെയ്തിട്ടുള്ള എംഐയുഐ കസ്റ്റം ഒഎസിൽ പ്രവർത്തിക്കുന്നു.

വിവോ ടി1 5ജി Vs റെഡ്മി നോട്ട് 11ടി 5ജി: ക്യാമറ താരതമ്യം
വിവോ ടി1 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് ഉള്ളത്. f/1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി സെൻസറും ഒരു ജോടി 2 എംപി സെൻസറുകളുമാണ് വിവോ ടി1 5ജിയിലെ മെയിൻ ക്യാമറ സെറ്റപ്പ്. സെൽഫിയെടുക്കാൻ 16 എംപി സെൻസറും വിവോ ടി1 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. മറുവശത്ത് റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് അവതരിപ്പിക്കുന്നതക്. 50 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ വൈഡ് ലെൻസും ഇതിലുണ്ട്. സെൽഫികൾ എടുക്കാൻ 16 എംപി സെൽഫി ക്യാമറയും റെഡ്മി നോട്ട് 11ടി 5ജിയിൽ നൽകിയിരിക്കുന്നു.


Click it and Unblock the Notifications