Home
Mobile

അ‌നുഭവസ്ഥർ പറയുന്നു, അ‌ധികം വച്ചുതാമസിപ്പിക്കരുത്! വിവോ ടി2 5 ജിയുടെ വിൽപ്പന ഇന്നാരംഭിക്കും; ഓഫർ ഇതാ

ഇന്ത്യയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വിവോ. നൽകുന്ന തുകയ്ക്ക് തക്കതായ മൂല്യം വാഗ്ദാനം ചെയ്ത് വിവോ ടി2 സീരീസ് ഏപ്രിൽ 11 ന് വിവോ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ലോഞ്ച് ചെയ്ത് ഒരാഴ്ചയ്ക്കിപ്പുറം, ഏപ്രിൽ 18 മുതൽ വിവോ ടി2 5ജിയുടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്.

വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് മികച്ച ഓഫറുകളാണ് വിവോ ടി2 5ജിക്ക് ലഭ്യമാക്കിയിരിക്കുന്നത്. വിൽപ്പനയുടെ തുടക്കത്തിൽ തന്നെ വാങ്ങിയാൽ 1500 രൂപ ഡിസ്കൗണ്ടോടെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം എന്നതാണ് ശ്രദ്ധേയമായ കാര്യം. നിശ്ചിത എണ്ണം മൊ​ബൈലുകൾ മാത്രമാകും ഈ ഡിസ്കൗണ്ട് വിലയിൽ വിൽക്കുക.

വിവോ ടി2 5 ജിയുടെ വിൽപ്പന ഇന്നാരംഭിക്കും; ഓഫർ ഇതാ

ആ നിശ്ചിത എണ്ണം ഫോണുകൾ വിറ്റുതീരുന്ന മുറയ്ക്ക് ഓഫറുകൾ പിൻവലിക്കപ്പെടും. അ‌തിനാൽ വിവോ ടി2 5ജി വാങ്ങാൻ ഇതിനോടകം തീരുമാനിച്ചവർ അ‌ധികം വച്ചുതാമസിപ്പിക്കാതെ ഫോൺ വാങ്ങുന്നതാണ് നല്ലത് എന്നാണ് അ‌നുഭവസ്ഥർ ഉപദേശിക്കുന്നത്. ഇപ്പോൾ ഇറങ്ങിയ വിവോ ടി2 5ജിയു​ടെ ഫീച്ചറുകളോട് അ‌ടുത്തുനിൽക്കുന്ന ഫീച്ചറുകളുമായി ഐക്യൂ സീ7( IQOO Z7 5G) കഴിഞ്ഞമാസം വിപണിയിലെത്തിയിരുന്നു.

തുടക്കത്തിൽ ഐക്യൂവിനും 1500 രൂപ ഡിസ്കൗണ്ട് ലഭ്യമായി. എന്നാൽ ​ഒരാഴ്ചയായപ്പോഴേക്കും ഈ ഓഫർ നിർത്തലാക്കി. ഏറെ മോഹിച്ച് ഐക്യൂ വാങ്ങാൻ തയാറെടുത്ത പലരും അ‌ൽപ്പം ​വൈകിയതിനാൽ ഓഫർ ഇല്ലാതെയുള്ള വിലയ്ക്കാണ് ഐക്യൂ സീ7 സ്വന്തമാക്കിയത്. എന്നാൽ അ‌വിടെയും പലർക്കും തിരിച്ചടി നേരിട്ടു. സ്റ്റോക്ക് തീർന്നതിനാൽ ഇഷ്ടപ്പെട്ട വേരിയന്റ് ലഭ്യമാകാതെയും പലരും വലഞ്ഞു.

വിവോ ടി2 5 ജിയുടെ വിൽപ്പന ഇന്നാരംഭിക്കും; ഓഫർ ഇതാ

ഐക്യൂ സീ7 ന്റെ കാര്യത്തിൽ നേരിട്ടതുപോലെ ഒരു തിരിച്ചടി ഉണ്ടാകാതിരിക്കാൻ, വിവോ ടി2 5ജി സീരീസ് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഫ്ലിപ്പ്കാർട്ടിലെ ഓഫറുകൾ എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് അ‌നുഭവസ്ഥർ ഉപദേശിക്കുന്നു. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വിവോ ടി2 5ജി വാങ്ങുന്നവർക്കാണ് 1500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുക.

ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഹാൻഡ്‌സെറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 750 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് കൂടാതെ വിവിധ ഇഎംഐ ഓഫറുകളും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. വിവോ ഇന്ത്യ ഇ-സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, അംഗീകൃത ഫിസിക്കൽ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് വിവോ ടി2 5ജി ലഭ്യമാകുക.

6ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള വിവോ ടി2 5ജിയുടെ അടിസ്ഥാന മോഡലിന് 18,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി എത്തുന്ന രണ്ടാമത്തെ വേരിയന്റിന്റെ വില 20,999 രൂപയാണ്. ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഈ നിരക്കിൽനിന്നും കുറഞ്ഞ വിലയിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും.

വിവോ ടി2 5 ജിയുടെ വിൽപ്പന ഇന്നാരംഭിക്കും; ഓഫർ ഇതാ

വിവോ ടി2 5ജിയുടെ പ്രധാന സവിശേഷതകൾ: 90Hz റിഫ്രഷ്റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവയുള്ള 6.38 ഇഞ്ച് ഫുൾഎച്ച്ഡി + അ‌മോലെഡ് ഡിസ്‌പ്ലേയാണ് ടി2 5ജിയിലുള്ളത്. മികച്ച പ്രവർത്തനത്തിനായി അ‌ഡ്രിനോ 619 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസറും വിവോ നൽകിയിരിക്കുന്നു.

ഒഐഎസ് പിന്തുണയുള്ള 64എംപി മെയിൽ ക്യാമറയും 2എംപി ഡെപ്ത് സെൻസറും അ‌ടങ്ങുന്നതാണ് ബായ്ക്ക് ക്യാമറ വിഭാഗം. സൂപ്പർനൈറ്റ് മോഡ്, മുതലായ ഫീച്ചറുകളും വിവോ ടി2 5ജി പായ്ക്ക് ചെയ്യുന്നു. ഫ്രണ്ടിൽ 16 എംപിയുടെ ക്യാമറയും നൽകിയിട്ടുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ടി2 5ജിയിലുള്ളത്.

44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500എംഎഎച്ച് ബാറ്ററിയാണ് ടി2 5ജിയിലുള്ളളത്. 25 മിനിറ്റ് കൊണ്ട് ബാറ്ററി 50 ശതമാനം ചാർജ് ആകും. ആൻഡ്രോയിഡ് 13 ബേസ് ചെയ്തെത്തുന്ന ഫൺടച്ച് ഒസ് 13 സ്കിന്നിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. വെലോസിറ്റി വേവ്, നൈട്രോ ബ്ലേസ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Vivo T2 5G goes on sale The 6GB RAM+128GB storage variant is priced at Rs 18,999, and the 8GB RAM+128GB storage variant is priced at Rs 20,999. Rs. 1500 instant discount available on Flipkart for those who buy Vivo T2 5G using HDFC and ICICI Bank cards in conjunction with the launch of the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X