Home
Mobile

കുടുംബപ്പോരിന് കളമൊരുങ്ങി; 20000 രൂപയിൽ താഴെ വിലയിൽ വിവോ ടി2 5ജി എത്തുന്നു, എതിരാളിയെ അ‌റിയാമോ?

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ 5ജിഫോണുകളുടെ അ‌തിശക്തമായ മത്സരം നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. 5ജി സേവനങ്ങൾ ലഭ്യമായിത്തുടങ്ങിയതോടുകൂടി അ‌വ ആസ്വദിക്കാൻ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ വൻ തിരക്കും അ‌നുഭവപ്പെടുന്നുണ്ട്. പ്രമുഖ ബ്രാൻഡുകളെല്ലാം തങ്ങളുടെ പുത്തൻ സ്മാർട്ട്ഫോണുകൾ ദിവസവും പുറത്തിറക്കുന്നു. അ‌തിനാൽത്തന്നെ മത്സരവും ശക്തമാണ്.

ഇന്ത്യയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വിവോ. 5ജി യുദ്ധം ശക്തമായ ഇന്ത്യൻ മൊ​ബൈൽ വിപണിയിലേക്ക് ടി2 5ജി എന്ന സ്മാർട്ട്ഫോൺ സീരീസുമായി എത്താൻ തയാറെടുത്തിരിക്കുകയാണ് വിവോ. ഏപ്രിൽ മധ്യത്തോടെ വി​വോ ടി2 5ജി സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.

വിവോ ടി2 5ജി എത്തുന്നു, എതിരാളിയെ അ‌റിയാമോ?

2022-ൽ ലോഞ്ച് ചെയ്ത വിവോ ടി1 5ജിയെക്കാൾ നിരവധി മികച്ച ഫീച്ചറുകൾ പുതിയ ടി2 5ജിയിൽ ഉണ്ട് എന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന സ്മാർട്ട്ഫോൺ സംബന്ധിച്ച് വിവോ കാര്യമായ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും ടി2വിന്റെ സ്പെസിഫിക്കേഷനും ലോഞ്ച് അ‌ടുത്തമാസം നടക്കും എന്നതടക്കമുള്ള വിവരങ്ങളും ഇപ്പോൾ ഓൺ​ലൈനിൽ ചോർന്നിരിക്കുകയാണ്.

ഏപ്രിൽ പകുതിയോടെ വിവോ ടി2 സീരീസ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്ന് പ്രൈസ്ബാബ റിപ്പോർട്ട് ചെയ്യുന്നു. വിവോ ടി2 5ജി, വിവോ ടി2എക്സ് 5ജി എന്നിങ്ങനെ രണ്ട് മോഡലുകളാകും ഈ സീരീസിൽ ഉണ്ടാകുക. 20000 രൂപയിൽ താഴെ വിലയിലെത്തുന്ന ടി2 സ്മാർട്ട്ഫോണിന്റെ മുഖ്യ എതിരാളി ഇപ്പോൾ മികച്ച വിൽപ്പനയുമായി മുന്നേറുന്ന ഐക്യൂZ7 ആകും.

20000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ നിരയിലേക്കാണ് ഈ പുത്തൻ വിവോ ടി സീരീസ് ഫോണുകൾ എത്തുക എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വിവരങ്ങളിലൊന്ന്. കൂടാതെ, രണ്ട് ഹാൻഡ്‌സെറ്റുകളും ഗൂഗിൾ പ്ലേ കൺസോൾ ഡാറ്റാബേസിൽ അവയുടെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിവോ ടി2 5ജി മോഡൽ നമ്പർ വിവോ വി2222യിൽ ഫുൾ-എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 695 ചിപ്സെറ്റ്, 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്നിവ ഉണ്ടെന്നും ആൻഡ്രോയിഡ് 13 ൽ ആണ് ഫോൺ പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിവോ ടി2 5ജി എത്തുന്നു, എതിരാളിയെ അ‌റിയാമോ?

അ‌തേപോലെ തന്നെ വിവോ ടി2എക്സ് 5ജി ഗൂഗിൾ പ്ലേ കൺസോളിൽ വി2225 എന്ന മോഡൽ നമ്പറിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫുൾ-എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയി ഈ സ്മാർട്ട്ഫോണിലും കാണാം. ഹാൻഡ്‌സെറ്റിൽ ഡൈമെൻസിറ്റി 700 ചിപ്‌സെറ്റ്, 8 ജിബി റാം, ആൻഡ്രോയിഡ് 13 എന്നിവയാണ് ഉണ്ടാകുകയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിവോ ടി1 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗൺ 695 5 ജി ചിപ്സെറ്റ് കരുത്തിൽ എത്തിയ ഈ സ്മാർട്ട്‌ഫോണിന് 8 ജിബി വരെ റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഉണ്ടായിരുന്നു. 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് വിവോ ടി1 5ജിയിൽ നൽകിയിരുന്നത്.

120Hz റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റും ഉള്ളതായിരുന്നു ഡിസ്പ്ലേ. 50 മെഗാപിക്സൽ പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ടി1 ൽ ഉണ്ടായിരുന്നത്. അ‌ടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ വി27 5ജി ഏറെ ശ്രദ്ധനേടിയിരുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

വിവോ ടി2 5ജി എത്തുന്നു, എതിരാളിയെ അ‌റിയാമോ?

6.78 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, 120 ഹെർട്സ് റിഫ്രഷ്റേറ്റ്, 8ജിബി/12ജിബി റാം 128ജിബി/256ജിബി സ്റ്റോറേജ്, 50MP പ്രൈമറി ക്യാമറ + 8MP അൾട്രാ-വൈഡ് ലെൻസ് + 2MP മാക്രോ ലെൻസ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ, 50എംപി സെൽഫി ക്യാമറ എന്നിങ്ങനെ മികച്ച ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിലുണ്ട്.

66 വാട്ട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4600എംഎഎച്ച് ബാറ്ററിയാണ് വി27 ൽ സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ ചാർജ്ജു ചെയ്യുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വിവോ വി27 5ജി ഫോണിന് 32,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡൽ 36,999 രൂപയ്ക്ക് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Pricebaba reports that the Vivo T2 series is likely to debut in India by mid-April. There will be two models in this series, namely the Vivo T2 5G and the Vivo T2X 5G. Coming in under Rs 20,000, the T2 smartphone is likely to rival the now-best-selling IQOOZ7.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X