ലോവർ മിഡ്റേഞ്ചിലെ വിവോയുടെ പുതിയ പോരാളി ഇന്ത്യയിലെത്തി | Vivo T2 5G
വിവോയുടെ ഏറ്റവും പുതിയ ടി2 5ജി, ടി2എക്സ് 5ജി ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. സീരീസിലെ ലോവർ മിഡ്റേഞ്ച് ഓപ്ഷനാണ് വിവോ ടി2 5ജി. സ്നാപ്പ്ഡ്രാഗൺ 695 5ജി ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളുമായി ഇന്ത്യൻ വിപണിയിലേക്ക് വരുന്ന വിവോ ടി2 5ജിയെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.
Vivo T2 5G സ്മാർട്ട്ഫോൺ 6.38 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ടർബോ അമോലെഡ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ഇൻ ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസറും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റിനൊപ്പം 360 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും ഡിവൈസിലുണ്ട്. വിവിഡ് കളർ ടെക്നോളജി, ഹെ കോൺട്രാസ്റ്റ് റേഷ്യോ, 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഡിസ്പ്ലെ സവിശേഷതകളാണ്.

വിവോ ടി2 5ജി സ്മാർട്ട്ഫോൺ 6nm ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 5ജി ചിപ്പ്സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. സിപിയു പെർഫോമൻസിൽ 15 ശതമാനം ഇംപ്രൂവ്മെന്റും ജിപിയു പെർഫോമൻസിൽ 30 ശതമാനം ഇംപ്രൂവ്മെന്റും കമ്പനി അവകാശപ്പെടുന്നു. 6 ജിബി, 8 ജിബി റാം ഓപ്ഷനുകളും 128 ജിബി സ്റ്റോറേജും ഫോണിലുണ്ട്. എക്സ്റ്റൻഡ് റാം 3.0 സപ്പോർട്ട് വഴി 8 ജിബി എക്സ്റ്റൻഡഡ് റാമും ഡിവൈസിലുണ്ട്.
ബാക്ക്ഗ്രൌണ്ടിൽ 27 ആപ്പുകൾ വരെ ഒരേ സമയം പ്ലേ ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിവോ ടി2 5ജി സ്മാർട്ട്ഫോൺ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നു. ഒഐഎസ് സപ്പോർട്ടുള്ള 64 എംപി ആന്റി ഷേക്ക് ക്യാമറയാണ് പ്രൈമറി സെൻസർ. 2 എംപി ബൊക്കേ സെൻസറും ഫോണിലുണ്ട്. സൂപ്പർനൈറ്റ് മോഡ്, മുതലായ ഫീച്ചറുകളും വിവോ ടി2 5ജി പായ്ക്ക് ചെയ്യുന്നു. 16 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്.

7.8mm തിക്ക്നസുള്ള അൾട്ര സ്ലിം ബോഡിയാണ് ഡിവൈസിലുള്ളത്. 172 ഗ്രാം മാത്രമാണ് ഡിവൈസിന്റെ ഭാരം. വിവോ ടി2 5ജി സ്മാർട്ട്ഫോൺ 4500 mAh ബാറ്ററിയും 44W ഫ്ലാഷ് ചാർജിങ് സപ്പോർട്ടും ഫീച്ചർ ചെയ്യുന്നു. 25 മിനിറ്റ് കൊണ്ട് ഡിവൈസിലെ ബാറ്ററി 50 ശതമാനം ചാർജ് ആകും. ആൻഡ്രോയിഡ് 13 ബേസ് ചെയ്തെത്തുന്ന ഫൺടച്ച് ഒസ് 13 സ്കിന്നിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.
വിവോ ടി2 5ജി ഫോൺ വെലോസിറ്റി വേവ്, നൈട്രോ ബ്ലേസ് എന്നീ കളർ ഓപ്ഷനുകളാണ് ഓഫർ ചെയ്യുന്നത്. സ്മാർട്ട്ഫോൺ 1 ടിബി വരെയുള്ള സ്റ്റോറേജ് എക്സ്പാൻഷൻ സൌകര്യവും പായ്ക്ക് ചെയ്യുന്നുണ്ട്. ഒടിജി, ജിപിഎസ്, ബ്ലൂടൂത്ത് 5.1, ഡ്യുവൽ നാനോ സിം, ആറ് 5ജി എസ്എ ബാൻഡുകൾ, രണ്ട് 5ജി എൻഎസ്എ ബാൻഡുകൾ എന്നിവയും വിവോ ടി2 5ജി ഫോണിലുണ്ട്. വിലയും വേരിയന്റുകളും അറിയാൻ തുടർന്ന് വായിക്കുക.

18,999 രൂപ വിലയുള്ള വിവോ ടി2 5ജിയുടെ ബേസ് മോഡൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഫീച്ചർ ചെയ്യുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 20,999 രൂപയാണ് പ്രൈസ് ടാഗ്. 1,500 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൌണ്ടും യൂസേഴ്സിന് ലഭിക്കും. ഇതോടെ ഡിവൈസിന്റെ വില 17,499 രൂപ, 19,499 രൂപ എന്നിങ്ങനെയായി കുറയും. 18ന് ഫ്ലിപ്പ്കാർട്ടിലും വിവോ വെബ്സൈറ്റിലും മറ്റിടങ്ങളിലും വിൽപ്പനയാരംഭിക്കും.


Click it and Unblock the Notifications