120Hz അമോലെഡ് ഡിസ്പ്ലേ സഹിതം എത്തിയ വിവോ T2 5G ഇന്നുമുതൽ വാങ്ങാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് മിഡ്റേഞ്ച് വിലയിൽ വിവോ അവതരിപ്പിച്ച ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ആണ് വിവോ ടി2 പ്രോ 5ജി (Vivo T2 Pro 5G). ഇന്ത്യയിൽ ലോഞ്ച് ചെയ്ത് ഏതാണ്ട് ഒരാഴ്ചയായെങ്കിലും ഇന്ന് മുതലാണ് ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമായിത്തുടങ്ങുക.
ഇന്ത്യയിലെ വിവോ ടി2 പ്രോ 5ജിയുടെ വിൽപ്പന ഇന്ന് വൈകിട്ട് 7 മുതൽ ഫ്ലിപ്പ്കാർട്ടിലും വിവോ സ്റ്റോറിലും ആരംഭിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വിവോ ടി2 പ്രോ 5ജിയുടെ അടിസ്ഥാന മോഡലിന് 23,999 രൂപയും 256ജിബി വേരിയന്റിന് 24,999 രൂപയുമാണ് വില.

എന്നാൽ, ലോഞ്ച് ഓഫറിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഫ്ലാറ്റ് 2,000 രൂപ കിഴിവ് ലഭിക്കും. 1,000 രൂപ വരെ അധിക എക്‌സ്‌ചേഞ്ച് ബോണസുമുണ്ട്, കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉണ്ട്. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ ഫോൺ 20000 രൂപയോടടുത്ത വിലയിൽ വാങ്ങാൻ അവസരമുണ്ട്.
ന്യൂ മൂൺ ബ്ലാക്ക്, ഡ്യൂൺ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ വിവോ ടി2 പ്രോ 5ജി ലഭ്യമാകും. 120Hz റിഫ്രഷ് റേറ്റ്, അമോലെഡ് ഡിസ്പ്ലേ സഹിതം മികച്ച ഫീച്ചറുകളാണ് ഈ മിഡേറഞ്ച് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നത്. ഈ ഫോൺ വാങ്ങും മുമ്പ് ഇതിലെ ഫീച്ചറുകളെപ്പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ.
വിവോ ടി2 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട്റേഷ്യോ, 1300 nits വരെ ബ്രൈറ്റ്നസ്, 300Hz ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവയും ടി2 പ്രോ 5ജിയിലുണ്ട്.
2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 4nm പ്രോസസർ ആണ് വിവോ ടി2 പ്രോ 5ജിയുടെ കരുത്ത്. ഒപ്പം മാലി G610 MC4 ജിപിയു പിന്തുണയുമുണ്ട്. 8ജിബി മാത്രമാണ് റാം ഓപ്ഷൻ. എന്നാൽ സ്റ്റോറേജ് ഓപ്ഷൻ രണ്ടെണ്ണമുണ്ട്. 128ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ വിവോ ടി2 പ്രോ 5ജിക്ക് ലഭ്യമാണ്.
ക്യാമറ വിഭാഗത്തിന്റെ കാര്യത്തിലേക്ക് വന്നാൽ, OIS പിന്തുണയുള്ള 64MP പ്രൈമറി ക്യാമറ+ 2MP ബൊക്കെ ലെൻസ് അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 16 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 13 ൽ ആണ് ഈ വിവോ 5ജി ഫോണിന്റെ പ്രവർത്തനം.

66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് വിവോ ടി2 പ്രോ 5ജി പായ്ക്ക് ചെയ്യുന്നത്. 22 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. IP52 റേറ്റിംഗ്, ഗ്ലാസ് ബാക്ക്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3,GPS (L1 + L5), USB ടൈപ്പ്-സി ഫീച്ചറുകളും വിവോ ടി2 പ്രോ 5ജിയിൽ ഉണ്ട്. മുടക്കുന്ന തുകയ്ക്ക് ലഭിക്കാവുന്ന മാന്യമായ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബാങ്ക് ഓഫറുകൾ സഹിതം ഡിസ്കൗണ്ട് വിലയിൽ ഏതാനും ദിവസങ്ങൾ മാത്രമേ ഈ ഫോൺ ലഭ്യമാകൂ. നിലവിലുള്ള നിശ്ചിത സ്റ്റോക്ക് തീരുകയോ, ഒരാഴ്ച കഴിയുകയോ ചെയ്താൽ ഈ ഡിസ്കൗണ്ട് ഓഫർ ലഭ്യമായേക്കില്ല. ഒക്ടോബർ 4ന് ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുകയാണ്. ഈ സമയത്ത് പ്രത്യേക ഓഫറുകൾ ലഭ്യമാകും എന്നതും മനസിൽ വയ്ക്കുക.


Click it and Unblock the Notifications