Home
Mobile

'കൊടിയിറക്ക്' ഡിസ്കൗണ്ട്! വിവോയുടെ രണ്ട് 5ജി സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു

അ‌ടുത്തിടെ വരെ ഫെസ്റ്റിവൽ സെയിലുകളുടെ ആഘോഷത്തിമിർപ്പിലായിരുന്നു സ്മാർട്ട്ഫോൺ വിപണി. ദീപാവലി, ദസറ ​തുടങ്ങി വിവിധ ഫെസ്റ്റിവലുകൾ കണക്കിലെടുത്ത് സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ് ലഭ്യമായിരുന്നു. എന്നാൽ ഈ ഫെസ്റ്റിവൽ പൂരം കൊടിയിറങ്ങിയതോടെ ഓഫറുകൾ പലതും അ‌പ്രത്യക്ഷമായി. അ‌തോടെ ഫോണുകൾക്കെല്ലാം ലോഞ്ച് വില നൽകി വാങ്ങേണ്ട സാഹചര്യവുമുണ്ടായി.

എന്നാലിപ്പോൾ ഒരു ഓഫർ​ സെയിലും ഇല്ലാതിരിക്കെ, തങ്ങളുടെ രണ്ട് 5ജി സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിവോ. വിലയിൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ചതിന് പുറമേ വിവിധ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഫോണുകൾ വാങ്ങുന്നവർക്ക് ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകളും ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

വിവോയുടെ രണ്ട് 5ജി സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു

വിവോ ടി2 5ജി ( Vivo T2 5G), വിവോ ​വൈ56 5ജി (Vivo Y56 5G) എന്നിവയുടെ വിലയിൽ ആണ് വിവോ ഇപ്പോൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ വിവോ ടി2 5ജിയുടെ 6GB/128GB വേരിയന്റ് 18,999 രൂപയ്ക്കും 8GB/128GB വേരിയന്റ് 20,999 രൂപയ്ക്കും ആണ് ലോഞ്ച് ചെയ്തത്.

പുതിയ ഡിസ്കൗണ്ടിന്റെ ഭാഗമായി, ടി2 5ജിയുടെ 6GB/128GB വേരിയന്റ് 16,999 രൂപയ്ക്കും 8GB/128GB വേരിയന്റ് 18,999 രൂപയ്ക്കും ലഭിക്കും. ഇതിന് പുറമേ, ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിങ്ങനെ തിരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് വിവോ ടി2 വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1,500 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.

വിവോയുടെ രണ്ട് 5ജി സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു

വിവോ ​വൈ56 5ജിയുടെ 4GB/128GB വേരിയന്റ് 16,999 രൂപയ്ക്കും 8GB + 128GB വേരിയന്റ് 18,999 രൂപയ്ക്കും ആണ് ലോഞ്ച് ചെയ്തത്. ഇപ്പോൾ പ്രഖ്യാപിച്ച ഡിസ്കൗണ്ട് പ്രകാരം വൈ56 5ജിയുടെ അടിസ്ഥാന മോഡൽ 15,999 രൂപയ്ക്കും ടോപ്പ് എൻഡ് പതിപ്പ് 17,999 രൂപയ്ക്കും ലഭ്യമാണ്.

ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, വൺ കാർഡ് എന്നിവ ഉപയോഗിച്ച് വിവോ ​വൈ56 5ജി വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് 1,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോറുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ ഡിസംബർ 31 വരെ ഈ വിലക്കുറവ് ലഭ്യമാകും.

ഈ രണ്ട് ഫോണുകളിൽ വിവോ ടി2 5ജിയാണ് കുറച്ചുകൂടി മികച്ച ഓപ്ഷൻ എന്ന് പറയാം. 6.38-ഇഞ്ച് FHD+ അ‌മോലെഡ് ഡിസ്‌പ്ലേ, 1300 നിറ്റ്സ് ​ബ്രൈറ്റ്നസ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, അ‌ഡ്രിനോ 619GB ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റ് എന്നിവയുമായാണ് ഈ ഫോൺ എത്തുന്നത്.

ഒഐഎസ്, ഇഐഎസ് പിന്തുണയുള്ള 64MP പ്രൈമറി സെൻസറും 2MP ബൊക്കെ സെക്കൻഡറി ക്യാമറ സെൻസറും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 5G, ഡ്യുവൽ-ബാൻഡ് Wi-Fi, ബ്ലൂടൂത്ത്, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ.

വിവോയുടെ രണ്ട് 5ജി സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു

44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4500mAh ബാറ്ററിയാണ് വിവോ ടി2 5ജിയിലുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിലാണ് ഈ ഫോണിന്റെ പ്രവർത്തനം. അ‌തേസമയം മറുവശത്ത്, 60Hz റിഫ്രഷ് റേറ്റുള്ള 6.58-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ​വൈ56 5ജിയിൽ ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് ചിപ്സെറ്റ്.

50MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി ലെൻസും അ‌ടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ​വൈ56 5ജിയിലുള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16 എംപി ക്യാമറയും നൽകിയിരിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000mAh ബാറ്ററിയാണ് ​വൈ56 നൽകുക. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിൽ തന്നെയാണ് ഈ ഫോണിന്റെയും പ്രവർത്തനം.

More from GizBot

Best Mobiles in India

English summary
Vivo has announced a huge discount on the price of two 5G smartphones. The discount has been announced for Vivo T2 5G and Vivo Y56 5G smartphones till December 31. As part of the new discount, the 6GB/128GB variant of the T2 5G will be available at Rs 16,999 and the 8GB/128GB variant at Rs 18,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X