Home
Mobile

250000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും വേഗമേറിയ സ്മാർട്ട്ഫോൺ! വിവോ ടി2 പ്രോ 5ജിയുടെ പ്രത്യേകതകൾ

സ്മാർട്ട്ഫോണുകളെ പ്രണയിക്കുന്നവരുടെ സ്നേഹം പിടിച്ചുപറ്റാൻ 25,000 രൂപയിൽ താഴെ വിലയിൽ എത്തുന്ന ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി വിവോയുടെ ടി2 പ്രോ 5ജി സ്മാർട്ട്ഫോൺ എത്തുന്നു. സെപ്റ്റംബർ 22 ന് വിവോ ടി3 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഉടൻ ലോഞ്ച് ചെയ്യുന്ന ഈ സ്മാർട്ട്ഫോണിന്റെ വിവോ ടി2 പ്രോ 5ജിയുടെ ഡിസ്‌പ്ലേ, ചിപ്‌സെറ്റ് വിശദാംശങ്ങൾ ചില സവിശേഷതകളും കമ്പനി ഇതിനകം തന്നെ സ്ഥിരീകരിക്കുകയും പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശം ഉണർത്തുകയും എതിരാളികളിൽ ആശങ്ക ഉയർത്തുകയും ചെയ്യും വിധമാണ് ടി2 പ്രോ എത്തുക​യെന്നുറപ്പിക്കാം.

250000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും വേഗമേറിയ സ്മാർട്ട്ഫോൺ

120Hz റിഫ്രഷ് റേറ്റുള്ള അ‌മോലെഡ് 3D കർവ്ഡ് ഡിസ്‌പ്ലേയാണ് പുതിയ വിവോ ടി2 പ്രോ 5ജിയിൽ ഉണ്ടാകുക. മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്സെറ്റ് കരുത്താക്കിയാണ് ഈ പ്രോ മോഡൽ എത്തുന്നത് എന്ന് സ്ഥിരികരിച്ചിട്ടുണ്ട്. 25000 രൂപയിൽ താഴെ വിലയിൽ എത്തുന്ന ടി2 പ്രോ 5ജി ഫ്ലിപ്കാർട്ട് വഴിയാണ് വിൽപ്പനയ്‌ക്കെത്തുക.

ട്വിറ്ററിലൂടെയും ഫ്ലിപ്പ്കാർട്ട് ലാൻഡിംഗ് പേജിലൂടെയും വിവോ ടി2 പ്രോ 5ജിയുടെ പ്രധാന സവിശേഷതകൾ ഇതിനകം കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇതിലെ 6.78 ഇഞ്ച് AMOLED 3D കർവ്ഡ് ഡിസ്‌പ്ലേ 1,300 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസ് റേറ്റിങ്ങുമായാണ് എത്തുന്നതെന്ന് ഫ്ലിപ്പ്കാർട്ട് പേജ് വിവരങ്ങൾ സൂചിപ്പിക്കുന്നു.

വശങ്ങളിൽ നേർത്ത ബെസലുകളുള്ള ഒരു ഹോൾ പഞ്ച് ഡിസ്പ്ലേ ഡിസൈനാണ് വിവോ ടി2 പ്രോ 5ജിയിൽ ഉണ്ടാകുകയെന്ന് ടീസർ ചിത്രം വ്യക്തമാക്കുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും പ്രതീക്ഷിക്കാം. 4nm മീഡിയടെക് ഡിമെൻസിറ്റി 7200 ചിപ്സെറ്റുമായി എത്തുന്ന ഈ ഫോൺ വേഗതയുടെ കാര്യത്തിൽ കരുത്തനാണെന്ന് കമ്പനി പറയുന്നു.

AnTuTu ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ വിവോ ടി2 പ്രോ 5ജിയ്ക്ക് 7,20,000 പോയിന്റുകൾ ലഭിച്ചുവെന്നും അ‌തിനാൽത്തന്നെ, ഇത് 25,000 രൂപയിൽ താഴെയുള്ള ഏറ്റവും വേഗതയേറിയ സ്മാർട്ട്‌ഫോണാണെന്നും വിവോ അവകാശപ്പെടുന്നു. വേഗതയുടെ കാര്യത്തിൽ മാത്രമല്ല, ഈ വില വിഭാഗത്തിലെ ഫോണുകളിൽ ഏറ്റവും സ്ലിം ഫോണും ഇതാണെന്ന് കമ്പനി പറയുന്നു. 0.73 എംഎം ആണ് ഈ ഫോണിന്റെ കനം.

ഈ ആഴ്ചയെത്തുന്ന വിവോ ടി2 പ്രോ 5ജി സ്മാർട്ട്ഫോൺ ഇതിനകം പുറത്തിറങ്ങിയ ഐക്യൂ Z7 Pro 5Gയുടെ റീബാഡ്ജ് ചെയ്ത പതിപ്പായിരിക്കുമെന്ന് ഇതിനകം പുറത്തുവന്ന ഫീച്ചറുകൾ സൂചിപ്പിക്കുന്നു. ഐക്യൂ Z7 Pro 5G കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. അ‌തിന്റെ 128GB ​വരിയന്റിന് 21,999 രൂപയും. 256GB വേരിയന്റിന് 22,999 രൂപയുമായിരുന്നു വില.

250000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും വേഗമേറിയ സ്മാർട്ട്ഫോൺ

64 എംപി പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാകാം വിവോ ടി2 പ്രോ 5ജിയിൽ ഉണ്ടാകുക. ക്യാമറ സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ ഇതിലെ സെക്കൻഡറി ക്യാമറ സംബന്ധിച്ച വിവരങ്ങളും സെൽഫി ക്യാമറ സംബന്ധിച്ച വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.

മീഡിയടെക് ഡിമെൻസിറ്റി 7200 ചിപ്സെറ്റിനൊപ്പം 8ജിബി റാമും, 128 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും വിവോ ടി2 പ്രോ 5ജിയിൽ കമ്പനി നൽകിയിട്ടുണ്ടെന്ന് ചില ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4600 mAh ബാറ്ററിയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
Vivo's T2 Pro 5G will be launched in India on September 22, with the distinction of being the fastest smartphone under Rs 25,000. The new Vivo T2 Pro 5G will feature an AMOLED 3D curved display with a 120Hz refresh rate. This Pro model is powered by MediaTek Dimension 7200 chipset
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X