Home
Mobile

തകർപ്പൻ കൂട്ടുകെട്ടുകളുടെ പുതിയ രൂപം! വിവോ T2 പ്രോ 5G ഇന്ത്യയിൽ; പ്രാരംഭ വില 23,999 രൂപ!

ആകർഷകമായ ഫീച്ചറുകളുമായി വാഗ്ദാനം ചെയ്തതുപോലെ തന്നെ പുതി​യൊരു കിടിലൻ 5ജി ഫോൺ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ച് വിവോ. 6.78-ഇഞ്ച് FHD+ 120Hz 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ സഹിതം പുതിയ വിവോ T2 പ്രോ 5G(vivo T2 Pro 5G) ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

ആകർഷകമായ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിനൊപ്പം മിഡ്റേഞ്ച് വില വിഭാഗത്തിലാണ് പുതിയ വിവോ ടി2 പ്രോ 5ജി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 5ജി ഫോണുകളിൽ അ‌ത്യാവശ്യം മികച്ച ഫീച്ചറുകളുമായി എത്തുന്ന നിരവധി സ്മാർട്ട്ഫോണുകൾ മത്സരിക്കുന്ന വില വിഭാഗമാണിത്. അ‌തിനാൽ കനത്ത മത്സരം നേരിടാൻ ആവശ്യമായ തയാറെടുപ്പുകളോടെയാണ് ഈ വിവോ ഫോൺ എത്തിയിരിക്കുന്നത്.

തകർപ്പൻ കൂട്ടുകെട്ടുകളുടെ പുതിയ രൂപം! വിവോ T2 പ്രോ 5G ഇന്ത്യയിൽ

ന്യൂ മൂൺ ബ്ലാക്ക്, ഡ്യൂൺ ഗോൾഡ് എന്നീ നിറങ്ങളിൽ എത്തുന്ന വിവോ ടി2 പ്രോ 5G യുടെ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 23,999 രൂപയാണ് വില. 8GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 24,999 രൂപ നൽകേണ്ടിവരും.

എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ചില ബാങ്ക് ഓഫറുകളും ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ലഭ്യമാക്കിയിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് ഈ പ്രാരംഭ വിലയെക്കാൾ കുറഞ്ഞ തുകയ്ക്ക് വിവോ ടി2 പ്രോ 5ജി സ്വന്തമാക്കാൻ സാധിക്കും. സെപ്റ്റംബർ 29 ന് വൈകിട്ട് 7 മണി മുതൽ ഫ്ലിപ്പ്കാർട്ട്, vivo.com എന്നിവ വഴി ഈ ഫോൺ ലഭ്യമായിത്തുടങ്ങും.

വിൽപ്പന ആരംഭിക്കുന്നത് കണക്കിലെടുത്ത്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി വിവോ ടി2 പ്രോ 5ജി വാങ്ങുമ്പോൾ 2000 ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകും. ഇതുകൂടാതെ എക്സ്ചേഞ്ചിന് 1000 രൂപ അധിക ബോണസും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും.

വിവോ T2 പ്രോ 5G സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: ഒരുപാട് മികച്ച ഫീച്ചറുകളുടെ കൂട്ടുകെട്ടുമായാണ് വി​വോ ടി2 പ്രോ 5ജി എത്തുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട്റേഷ്യോ, 1300 nits വരെ ​ബ്രൈറ്റ്നസ്, 300Hz ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവയും ഇതിലുണ്ട്.

മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 4nm പ്രോസസർ ആണ് വിവോ ടി2 പ്രോ 5ജിയുടെ കരുത്ത്. 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകളും എത്തുന്നതോടെ മികച്ച പെർഫോമൻസ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

തകർപ്പൻ കൂട്ടുകെട്ടുകളുടെ പുതിയ രൂപം! വിവോ T2 പ്രോ 5G ഇന്ത്യയിൽ

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 13 ൽ ആണ് ഈ വിവോ 5ജി ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3,GPS (L1 + L5), USB ടൈപ്പ്-സി ഫീച്ചറുകൾ ഇതിലുണ്ട്.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ​ഒഐപസ് പിന്തുണയുള്ള 64MP പ്രൈമറി ക്യാമറയും 2MP ബൊക്കെ ലെൻസും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വി​വോ ടി2 പ്രോ 5ജിയിൽ നൽകിയിരിക്കുന്നത്. ഇതോടൊപ്പം റിംഗ് എൽഇഡിയും ഉണ്ട്. ഓറ ലൈറ്റ് എന്നാണ് വിവോ ഇതിനെ വിളിക്കുന്നത്. സെൽഫികൾക്കായി 16എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

AG ഗ്ലാസ് ബാക്ക് ആണ് വിവോ ഇതിൽ നൽകിയിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും പൊടി- വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP52 റേറ്റിങ്ങും ടി2 പ്രോ 5ജിയിലുണ്ട്. 66W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4600mAh ബാറ്ററിയാണ് ഇതിലുള്ളത്. 22 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. 175 ഗ്രാമാണ് ഫോണിന്റെ ഭാരം.

Best Mobiles in India

English summary
New Vivo T2 Pro 5G launched in India with 120Hz 3D curved AMOLED display. The 8GB RAM + 128GB internal storage model of the Vivo T2 Pro 5G, which comes in New Moon Black and Dune Gold colors, is priced at Rs 23,999. 24,999 for the 8GB RAM + 256GB internal storage model. The sale will start on September 29 from 7 PM onwards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X