വിവോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ 5ജി സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം | Vivo T2x 5G
പ്രഖ്യാപനങ്ങൾക്കൊടുവിൽ വിവോ തങ്ങളുടെ ടി2 5ജി, ടി2എക്സ് 5ജി ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സീരീസിലെ ബജറ്റ് 5ജി ഓപ്ഷനാണ് വിവോ ടി2എക്സ് 5ജി. സെഗ്മെന്റിനൊത്ത ഫീച്ചറുകളുമായി ഇന്ത്യൻ വിപണിയിൽ മത്സരത്തിനൊരുങ്ങുന്ന ടി2എക്സ് 5ജി സ്മാർട്ട്ഫോണിനെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.
കമ്പനിയുടെ ഏറ്റവും നിരക്ക് കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ എന്ന് വിശേഷണവുമായി വരുന്ന Vivo T2x 5G സ്മാർട്ട്ഫോൺ 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 2408 x 1080 റെസല്യൂഷനാണ് ഡിസ്പ്ലെയുടെ സവിശേഷത. സെൽഫി ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ് നോച്ചും ഡിസ്പ്ലെയിലുണ്ട്. ചിപ്പ്സെറ്റ്, ബാറ്ററി, ക്യാമറ സെൻസർ എന്നിവയിലെല്ലാം സീരിസിലെ വല്ല്യേട്ടനായ ടി2 5ജിയുമായി നിരവധി വ്യത്യാസങ്ങൾ ടി2എക്സ് 5ജി സ്മാർട്ട്ഫോണിനുണ്ട്.

വിവോ ടി2എക്സ് 5ജി സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമൻസിറ്റി 6020 ചിപ്പ്സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. 4 ജിബി, 6 ജിബി, 8 ജിബി റാം ഓപ്ഷനുകളും 128 ജിബി സ്റ്റോറേജും ഡിവൈസിലുണ്ട്. എക്സ്റ്റൻഡ് റാം 3.0 സപ്പോർട്ട് വഴി ( 8 ജിബി എക്സ്റ്റൻഡഡ് റാം ) എഫക്റ്റീവ് റാം കപ്പാസിറ്റി 16 ജിബി വരെയായി ഉയർത്താം. ബാക്ക്ഗ്രൌണ്ടിൽ 27 ആപ്പുകൾ വരെ ഒരേ സമയം പ്ലേ ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ടി2 5ജിയെപ്പോലെ തന്നെ ടി2എക്സ് 5ജി സ്മാർട്ട്ഫോണും ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നു. 50 എംപി ക്യാമറയാണ് പ്രൈമറി സെൻസർ. 2 എംപി സെക്കൻഡറി സെൻസറും നൽകിയിട്ടുണ്ട്. സൂപ്പർ നൈറ്റ് മോഡ്, മുതലായ ഫീച്ചറുകളും വിവോ ടി2എക്സ് 5ജിയുടെ റിയർ ക്യാമറ സെറ്റപ്പ് പായ്ക്ക് ചെയ്യുന്നു. 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്.

8.15mm തിക്ക്നസുള്ള ബോഡിയാണ് ഡിവൈസിനുള്ളത്. 184 ഗ്രാം ഭാരവും വിവോ ടി2എക്സ് 5ജി സ്മാർട്ട്ഫോണിനുണ്ട്. വിവോ ടി2എക്സ് 5ജി സ്മാർട്ട്ഫോൺ 5000 mAh ബാറ്ററിയും 18W ചാർജിങ് സപ്പോർട്ടും ഫീച്ചർ ചെയ്യുന്നു. ആൻഡ്രോയിഡ് 13 ബേസ് ചെയ്തെത്തുന്ന ഫൺടച്ച് ഒസ് 13 സ്കിന്നിലാണ് വിവോ ടി2എക്സ് 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. എസ്ഡി കാർഡ് വഴി ഡിവൈസ് സ്റ്റോറേജ് 1 ടിബി വരെയായി ഉയർത്താനും സാധിക്കും.
ഗ്ലിമ്മർ ബ്ലാക്ക്, അറോറ ഗോൾഡ്, മറൈൻ ബ്ലൂ എന്നിവയാണ് വിവോ ടി2എക്സ് 5ജിയുടെ കളർ ഓപ്ഷനുകൾ. വൈഫൈ, ബ്ലൂടൂത്ത് 5.1, ഡ്യുവൽ നാനോ സിം പോർട്ട്സ്, ഒരൊറ്റ 5ജി എൻഎസ്എ ബാൻഡ്, ആറ് 5ജി എസ്എ ബാൻഡുകൾ, ഫിംഗർപ്രിന്റെ സ്കാനർ തുടങ്ങിയ ഫീച്ചറുകളും വിവോ ടി2എക്സ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 5ജി ബാൻഡുകളുടെ എണ്ണം വളരെ കുറവാണെന്ന കാര്യം യൂസേഴ്സ് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും എൻഎസ്എ ബാൻഡുകളുടെ എണ്ണം.

വിവോ ടി2എക്സ് 5ജിയുടെ 4 ജിബി, 128 ജിബി മോഡലിന് 12,999 രൂപയാണ് വില. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 13,999 രൂപയും നൽകണം. 8 ജിബി, 128 ജിബി വേരിയന്റിന് 15,999 രൂപയാണ് പ്രൈസ് ടാഗ്. 1,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൌണ്ട് ലഭിക്കുന്നതിനാൽ 11,999 രൂപ, 12,999 രൂപ, 14,999 രൂപ എന്നിങ്ങനെയായി വില മാറുന്നുമുണ്ട്. എപ്രിൽ 21 മുതൽ വിൽപ്പനയാരംഭിക്കും.


Click it and Unblock the Notifications