അടിപൊളി ഫീച്ചറുകളുമായി വിവോ ടി2എക്സ് സ്മാർട്ട്ഫോൺ വരുന്നു; അറിയേണ്ടതെല്ലാം

|

വിവോ ടി2എക്സ് സ്മാർട്ട്‌ഫോൺ ചൈനയിലെ ഹോം മാർക്കറ്റിൽ കമ്പനി ഔദ്യോഗികമായി ലോഞ്ച് ചെയ്തു. വിവോ ടി സീരീസിൽ ആദ്യത്തേതായി കഴിഞ്ഞ വർഷം അവതരിപ്പിച്ച വിവോ ടി1ന്റെ പിൻഗാമിയായാണ് വിവോ ടി2എക്സ് സ്മാർട്ട്‌ഫോൺ എത്തിയിരിക്കുന്നത്. വിവോ ടി2എക്‌സിന് പുറമെ വിവോ ടി2ഉം അടുത്ത മാസം ആദ്യവാരം അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ആകർഷകമായ ഡിസൈൻ, 144 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ്, മീഡിയാടെക് ഡൈമൻസിറ്റി 1300 എസ്ഒസിയുടെ കരുത്ത് തുടങ്ങിയ നിരവധി ഫീച്ചറുകളുമായാണ് വിവോ ടി2എക്സ് സ്മാർട്ട്ഫോൺ എത്തുന്നത്. വിവോ ടി2എക്സ് സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

രൂപകൽപ്പന

ആകർഷകമായ രൂപകൽപ്പനയുള്ള ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് വിവോ ടി2എക്സ്. വിവോ ടി2എക്സ് സ്മാർട്ട്ഫോണിന്റെ വശങ്ങളിലും മുകളിലും വളരെ കുറവ് ബെസലുകൾ മാത്രമാണ് ഉള്ളത്. ബോട്ടം സൈഡിലാണ് അൽപ്പം കട്ടിയുള്ള ബെസൽ ഉള്ളത്. സെൽഫി ക്യാമറ സ്ഥാപിക്കാൻ സ്ക്രീനിൽ ഒരു വാട്ടർഡ്രോപ്പ് ഹോൾ ഉണ്ട്. എജി ഗ്ലാസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച മാറ്റ് ഫിനിഷാണ് വിവോ ടി2എക്സ് സ്മാർട്ട്‌ഫോണിന്റെ റിയർ സൈഡിൽ നൽകിയിരിക്കുന്നത്. ഡിവൈസിന്റെ വോളിയം റോക്കർ, പവർ ബട്ടണിനൊപ്പം വലത് വശത്ത് പ്ലേസ് ചെയ്തിരിക്കുന്നു. ഫിംഗർപ്രിന്റ് സെൻസറായും ഇത് പ്രവർത്തിക്കുന്നു.

റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ജൂൺ 7ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളുംറിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ജൂൺ 7ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും

എൽസിഡി ഡിസ്പ്ലേ

2,408 x 1,080 പിക്സൽ റെസല്യൂഷനുള്ള 6.58 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് വിവോ ടി2എക്സ് സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്. വിവോ ടി2എക്സ് സ്മാർട്ട്ഫോൺ 144 ഹെർട്സിന്റെ ഉയർന്ന സ്‌ക്രീൻ റിഫ്രഷ് റേറ്റും 240 ഹെർട്സിന്റെ ടച്ച് റെസ്പോൺസ് റേറ്റും ഓഫർ ചെയ്യുന്നു. ഡിസി ഡിമ്മിങ്, ഡിസിഐ പി3 കളർ സ്‌പേസ് കവറേജ്, 650 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് തുടങ്ങിയ ഫീച്ചറുകളും വിവോ ടി2എക്സ് സ്മാർട്ട്‌ഫോണിന്റെ ഡിസ്പ്ലെയിൽ നൽകിയിരിക്കുന്നു.

വിവോ
 

ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 പ്രൊസസറാണ് വിവോ ടി2എക്‌സ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. എസ്ഒസി 3 ഗിഗാ ഹെർട്സിന്റെ പീക്ക് ക്ലോക്ക് സ്പീഡ് നൽകുന്നു. ഇത് 6nm മാനുഫാക്ചറിങ് പ്രോസസിനെ അടിസ്ഥാനമാക്കിയാണ് വരുന്നത്. മാലി ജി77 എംസി9 ഗ്രാഫിക്സ് പ്രൊസസറും വിവോ ടി2എക്സ് സ്മാർട്ട്‌ഫോണിൽ ഉണ്ട്. 8 ജിബി റാമും 256 ജിബി വരെയുള്ള ഇന്റേണൽ സ്റ്റോറേജ് സ്പേസും വിവോ ടി2എക്സിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 12 വേർഷനെ അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 2.0 ഔട്ട് ഓഫ് ദി ബോക്സിൽ ആണ് വിവോ ടി2എക്സ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്സി എം13, റെഡ്മി നോട്ട് 11ടി പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എം13, റെഡ്മി നോട്ട് 11ടി പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ആണ് വിവോ ടി2എക്സ് സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്. എഫ് / 1.8 അപ്പർച്ചറുള്ള 50 മെഗാ പിക്സൽ പ്രൈമറി സ്‌നാപ്പറാണ് വിവോ ടി2എക്സ് സ്മാർട്ട്ഫോണിന്റെ റിയർ ക്യാമറ സജ്ജീകരണത്തിലെ ഹൈലൈറ്റ്. എഫ് / 2.4 എന്ന അപ്പർച്ചർ ഫീച്ചർ ചെയ്യുന്ന 2 മെഗാ പിക്സൽ മാക്രോ സ്‌നാപ്പറും ഈ റിയർ ക്യാമറ സംവിധാനത്തിൽ ഉണ്ട്.

ടി2എക്സ് സ്മാർട്ട്‌ഫോൺ

സെൽഫികൾക്കും വീഡിയോ കോളിങിനുമായി, വിവോ ടി2എക്സ് സ്മാർട്ട്‌ഫോൺ എഫ് / 2.0 അപ്പർച്ചറുള്ള 16 മെഗാ പിക്സൽ ഷൂട്ടർ ഓഫർ ചെയ്യുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.2, എൻഎഫ്സി, ഒരു യുഎസ്ബി ടൈപ്പ് സി പോർട്ട്, യുഎസ്ബി ഒടിജി സപ്പോർട്ട് എന്നിവ ലഭിക്കുന്നു. 6,000 എംഎഎച്ച് ബാറ്ററിയാണ് വിവോ ടി2എക്സ് സ്മാർട്ട്‌ഫോൺ ഫീച്ചർ ചെയ്യുന്നത്. 44 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വിവോ ടി2എക്സ് സ്മാർട്ട്‌ഫോണിൽ ലഭ്യമാണ്.

ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രംഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം

വിവോ ടി2എക്സ് വില, ലഭ്യത

വിവോ ടി2എക്സ് വില, ലഭ്യത

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ടി2എക്‌സ് സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് 1,699 യുവാൻ ( ഏകദേശം 19,800 രൂപ ) ആണ് വിവോ നിശ്ചയിച്ചിരിക്കുന്ന വില. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള ഹൈ എൻഡ് മോഡലിന് 1,899 യുവാനും ( ഏകദേശം 22,130 രൂപ ) വില വരുന്നു. മിറർ ബ്ലാക്ക്, ഫോഗ് ബ്ലൂ കളർ മോഡലുകളിൽ വിവോ ടി2എക്സ് സ്മാർട്ട്‌ഫോൺ വിപണിയിൽ എത്തും. മെയ് 31 മുതലാണ് വോ ടി2എക്സ് സ്മാർട്ട്‌ഫോൺ ചൈനയിൽ വിൽപ്പനയ്‌ക്കെത്തുന്നത്.

വിവോ ടി2എക്സ് ഉടൻ ഇന്ത്യയിലെത്തും?

വിവോ ടി2എക്സ് ഉടൻ ഇന്ത്യയിലെത്തും?

വിവോ വരും ആഴ്‌ചകളിൽ ഇന്ത്യ പോലുള്ള മറ്റ് വിപണികളിൽ വിവോ ടി2എക്സ് സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനവും പ്രതീക്ഷിക്കാവുന്നതാണ്. വിവോ ടി2എക്സ് സ്മാർട്ട്‌ഫോണിന്റെ മുൻഗാമിയായ വിവോ ടി1 5ജിയുടെ 4 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 15,990 രൂപയാണ് വില വരുന്നത്.

മാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻമാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻ

മോഡലുകൾ

വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ മറ്റ് 6 ജിബി റാം / 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം / 128 ജിബി സ്റ്റോറേജ് മോഡലുകൾ യഥാക്രമം 16,990 രൂപയും 19,990 രൂപയും വില വരും. സ്റ്റാർലൈറ്റ് ബ്ലാക്ക്, റെയിൻബോ ഫാന്റസി കളർ ഓപ്ഷനുകളിലാണ് വിവോ ടി1 5ജി വിപണിയിൽ എത്തുന്നത്.

Best Mobiles in India

English summary
Vivo has officially launched the Vivo T2X smartphone in the home market in China. The Vivo T2X smartphone is the successor to the Vivo T1, which was first introduced last year in the Vivo T series. In addition to the Vivo T2 X, the company also plans to launch the Vivo T2 in the first week of next month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X