Home
Mobile

കലണ്ടറിൽ 2024 മാർച്ച് 21 വ്യാഴാഴ്ച അ‌ടയാളപ്പെടുത്തുക, വിവോ T3 5G വരുന്നുണ്ട്!

വിവോ ഇന്ത്യയിൽ ​ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ടി സീരീസിലേക്കുള്ള അടുത്ത കൂട്ടിച്ചേർക്കലായി വിവോ ടി3 5ജി (Vivo T3 5G) മാർച്ച് 21 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വിവോ ടി3 5ജിയുടെ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ടർബോ പെർഫോമൻസ്, മികച്ച ഇൻ ക്ലാസ് ക്യാമറ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ വിവോ ടി3 5ജിയിൽ ഉണ്ടാകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട ഐക്യൂ Z7 5G-യുടെ അ‌തേ ഫീച്ചറുകൾ തന്നെയാണ് വരാൻ പോകുന്ന വിവോ ടി3 5ജിയിലും ഉണ്ടാകുക.

കലണ്ടറിൽ 2024 മാർച്ച് 21 അ‌ടയാളപ്പെടുത്തുക, വിവോ T3 5G വരുന്നുണ്ട്!

എന്നാൽ റിയർ പാനലിന്റെ കാര്യത്തിൽ ഇരു സ്മാർട്ട്ഫോണുകളും വ്യത്യസ്തത പുലർത്തും. പുതിയ റിയർ പാനൽ ഡി​സൈനുമായാണ് വിവോ ടി3 5ജി എത്തുകയെന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 21 വ്യാഴാഴ്ച ഉച്ചയ്ക്ക് ആണ് പുതിയ vivo T3 5G ലോഞ്ച് ചെയ്യുക.

ഈ സ്മാർട്ട്ഫോണിന്റെ വിലയും പ്രധാന ഫീച്ചറുകളും അ‌ടക്കമുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഐക്യൂ Z7 5ജിയുമായുള്ള ബന്ധവും ഫീച്ചറുകളും ചില ഓൺ​ലൈൻ റിപ്പോർട്ടുകളും ഈ ഫോണിനെപ്പറ്റി ഒരു ഏകദേശ ചിത്രം നൽകുന്നുണ്ട്. ഈ വിവോ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

കലണ്ടറിൽ 2024 മാർച്ച് 21 അ‌ടയാളപ്പെടുത്തുക, വിവോ T3 5G വരുന്നുണ്ട്!

വിവോ ടി3 5ജിയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് FHD+ AMOLED സ്‌ക്രീൻ ആകും ഇതിൽ ഉണ്ടാകുക. 1800 നിറ്റ്സ് വരെ ​ബ്രൈറ്റ്നസും 120Hz വരെ റിഫ്രഷ് റേറ്റും ഇതിലെ ഡിസ്പ്ലേ വാഗ്ദാനം ചെയ്യും. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഡൈമെസ്‌നിറ്റി 7200 ചിപ്‌സെറ്റാണ് വിവോ ടി3യുടെ കരുത്ത്.

128GB അല്ലെങ്കിൽ 256GB സ്റ്റോറേജ് ഓപ്ഷനുകളിൽ വിവോ ടി3 5ജി ലഭ്യമാകും. ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ 50MP സോണി IMX882 മെയിൻ ക്യാമറയും ഒപ്പം 2MP ബൊക്കെ ക്യാമറയും ഇതിലെ റിയർ ക്യാമറ യൂണിറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഫ്രണ്ട് ക്യാമറ 16MP ആയിരിക്കും.

44W ഫാസ്റ്റ് ചാർജ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയാണ് വിവോ T3 5ജിയിൽ ഉണ്ടാകുക. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറും പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP54 റേറ്റിങ്ങും ഈ വിവോ 5ജി സ്മാർട്ട്ഫോണിൽ ഉ​ണ്ടാകുമെന്ന് സൂചനയുണ്ട്. ക്രിസ്റ്റൽ ഫ്ലേക്ക്, കോസ്മിക് ബ്ലൂ നിറങ്ങളിൽ തനത് ഡി​സൈനുമായിട്ടാകും ഈ ഫോൺ എത്തുക.

കലണ്ടറിൽ 2024 മാർച്ച് 21 അ‌ടയാളപ്പെടുത്തുക, വിവോ T3 5G വരുന്നുണ്ട്!

മാർച്ച് 21ലെ ലോഞ്ചിന് ശേഷം വിവോ T3 5G ഫ്ലിപ്പ്കാർട്ട്, vivo ഇന്ത്യ ഓൺലൈൻ സ്റ്റോറുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഐക്യൂ Z7-5ജി 18,999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഏതാണ്ട് അ‌തേ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്ന വിവോ ടി3 20000 രൂപയിൽ താഴെ വിലയിലാകും ലോഞ്ച് ചെയ്യുക.

iQOO Z7 ൻ്റെ പിൻഗാമിയായി iQOO Z9 5G ഈ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന്റെ 8GB + 128GB പ്രാരംഭ മോഡലിന് 19,999 രൂപയാണ് വില. അ‌തിനാൽ പുതിയതായി എത്തുന്ന വിവോ ടി3 5ജിയുടെ വിജയത്തിൽ വില ഒരു നിർണായക ഘടകമാകും. 20000 രൂപയിൽ താഴെ വിലയിൽ ഇതോടെ മത്സരം ശക്തമാകും.

More from GizBot

Best Mobiles in India

English summary
Vivo has confirmed that the Vivo T3 5G will be launched in India on March 21. Vivo T3 5G images have also surfaced now. The company promises that Vivo T3 5G will have turbo performance, best-in-class camera and stereo speakers. The smartphone will be available through Flipkart, vivo India online stores and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X