Home
Mobile

മോഹവിലയിൽ ഒരു കിടിലൻ സ്മാർട്ട്ഫോൺ; 3000 രൂപ ഡിസ്കൗണ്ടുമായി വിവോ ടി3 പ്രോ 5G വിൽപ്പനയ്ക്കെത്തി

25000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച ​സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുതൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ലഭ്യമായിരിക്കുന്നു. വിവോ കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ ടി3 പ്രോ 5ജി (Vivo T3 Pro 5G) സ്മാർട്ട്ഫോൺ ഇന്ന് മുതൽ (സെപ്റ്റംബർ 3) ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറും ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിരിക്കുന്നു. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴി 3000 രൂപ ഡിസ്കൗണ്ട് ലഭിക്കും എന്നതാണ് പ്രധാന ലോഞ്ച് ഓഫർ. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫർ ലഭിക്കുക.

വിവോ ടി3 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയാണ് വില. അ‌തേപോലെ 8ജിബി + 256 ജിബി വേരിയന്റ് 26,999 രൂപ വിലയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

3000 രൂപ ഡിസ്കൗണ്ടുമായി വിവോ ടി3 പ്രോ 5G വിൽപ്പനയ്ക്കെത്തി

അ‌തായത് ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ വിവോ ടി3 പ്രോ 5ജിയുടെ 24999 രൂപ വിലയുള്ള അ‌ടിസ്ഥാന മോഡൽ 21,999 രൂപയ്ക്കും 256ജിബി വേരിയന്റ് 23,999 രൂപയ്ക്കും ലഭ്യമാകും. വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലും ഈ ഫോൺ വാങ്ങാം. സാൻഡ്‌സ്റ്റോൺ ഓറഞ്ച്, എമറാൾഡ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്.

കരുത്തും മികച്ച ഡി​സൈനും സംയോജിപ്പിച്ചുകൊണ്ടാണ് വിവോ ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ്, 5,500 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്‌സൽ പിൻ ക്യാമറ എന്നിങ്ങനെ മികച്ച ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഇവയെല്ലാം ചേർന്ന് വിവോ ടി3 പ്രോ 5ജിയെ 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിലെ ശക്തനായൊരു സ്മാർട്ട്ഫോണാക്കുന്നു.

3000 രൂപ ഡിസ്കൗണ്ടുമായി വിവോ ടി3 പ്രോ 5G വിൽപ്പനയ്ക്കെത്തി

വിവോ ടി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR 10+ പിന്തുണ, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 2000Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ കർവ്ഡ് ഫോണാണിതെന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്.

7.49 എംഎം അ‌ൾട്രാ സ്ലിം ആണ് ഈ ഫോൺ. " കർവ്ഡ് ഡിസ്‌പ്ലേയുള്ള സെഗ്‌മെൻ്റിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്‌ഫോൺ " ഇതാണെന്ന് വിവോ പറയുന്നു. 4nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് വിവോ ടി3 പ്രോ 5ജിയുടെ ശക്തികേന്ദ്രം.

അ‌ഡ്രിനോ 720 ജിപിയു പിന്തുണ, 8ജിബി റാം + 8ജിബി വെർച്വൽ റാം, 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും വിവോ ടി3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം.

3000 രൂപ ഡിസ്കൗണ്ടുമായി വിവോ ടി3 പ്രോ 5G വിൽപ്പനയ്ക്കെത്തി

ഐക്യൂ 12, ഐക്യൂ Z9s പ്രോ എന്നിവയുടേതിന് സമാനമായി ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് വിവോ ടി3 പ്രോ 5ജി എത്തിയിരിക്കുന്നത്. 50-മെഗാപിക്സൽ സോണി IMX882 OIS മെയിൻ ക്യാമറയും 8-മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും അ‌ടങ്ങുന്നതാണ് ഡ്യുവൽ റിയർ ക്യാമറ മൊഡ്യൂൾ. ഫ്രണ്ടിൽ 16MP ക്യാമറയാണ് ഉള്ളത്.

IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 4D ഗെയിം ​​വൈബ്രേഷൻ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും എഐ ഫീച്ചറുകളും ഈ വിവോ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

Best Mobiles in India

English summary
Vivo T3 Pro 5G will be available for purchase in India from today. It is priced at Rs 24,999 for the 8GB+128GB base variant and Rs 26,999 for the 8GB+256GB variant. But as part of the launch offer, a bank discount of Rs 3000 is available on purchases made using HDFC and ICICI bank cards. So the base variant can be bought at a price of Rs 21,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X