Home
Mobile

പിടിച്ച പിടിയാലെ കൂടെ കൊണ്ടുപൊക്കോണം! വിവോ T3 പ്രോ 5G രഹസ്യങ്ങൾ ഒന്നൊന്നായി വെളിപ്പെടുന്നു

സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ അ‌ൽപ്പം കൂടി ഒന്ന് ക്ഷമിക്കുന്നത് നന്നായിരിക്കും. കാരണം പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ ഒരു പുതിയ കിടിലൻ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നു. വിവോ T3 സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലായി വിവോ T3 പ്രോ 5ജി (vivo T3 Pro 5G) ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. വിവോ T3 സീരീസിൽ വി​വോ T3 5G, വി​വോ T3 ​ലൈറ്റ് 5G, വിവോ T3x 5G എന്നിവ ഇപ്പോൾത്തന്നെ ഇന്ത്യയിൽ ലഭ്യമാണ്. ഈ നിരയിലേക്കാണ് പുതിയ പ്രോ മോഡലെത്തുന്നത്.

ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ട് വിവോ T3 പ്രോ 5ജിയുടെ ചില ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. അ‌തോടൊപ്പം ചില നിർണായക സൂചനകൾ നൽകുകയും ചെയ്തിട്ടുണ്ട്. വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും വിവോ ടി3 പ്രോ 5ജിയുടെ ​മൈക്രോ​സൈറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സൂചിപ്പിക്കുന്നു.

വിവോ T3 പ്രോ 5G രഹസ്യങ്ങൾ ഒന്നൊന്നായി വെളിപ്പെടുന്നു

വരാൻ പോകുന്ന വിവോ ടി3 പ്രോ 5ജിയുടെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളും പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്.
120Hz റിഫ്രഷ് റേറ്റും 4500 nits വരെ ​ബ്രൈറ്റ്നസുമുള്ള 3D കർവ്ഡ് AMOLED സ്‌ക്രീനോടുകൂടിയാണ് ഈ ഫോൺ എത്തുക. സെഗ്‌മെൻ്റിലെ ഏറ്റവും ​ബ്രൈറ്റ്നസുള്ള സ്‌ക്രീൻ ഇതായിരിക്കുമെന്ന് കമ്പനി പറയുന്നു.

ദീർഘനേരമുള്ള സ്മാർട്ട്ഫോൺ ഉപയോഗവും കുറഞ്ഞ വെളിച്ചത്തിലുള്ള സ്മാർട്ട്ഫോൺ ഉപയോഗവുമെല്ലാം കണ്ണുകളെ പ്രതികൂലമായി ബാധിക്കാറുണ്ട്. എന്നാൽ ഇതിനെയെല്ലാം നേരിടാൻ ഐ പ്രൊട്ടക്ഷൻ ഫീച്ചറുള്ള കനംകുറഞ്ഞ കർവ്ഡ് സ്‌ക്രീനാണ് ഈ ഫോണിലുണ്ടാകുക എന്നാണ് റിപ്പോർട്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവോ ടി3 പ്രോ 5ജിയുടെ ചിത്രങ്ങളിൽ ഓറഞ്ച് വെഗൻ ലെതർ ഫിനിഷിലാണ് ഈ ഫോൺ കാണപ്പെടുന്നത്.

വിവോ T3 പ്രോ 5G രഹസ്യങ്ങൾ ഒന്നൊന്നായി വെളിപ്പെടുന്നു

സ്നാപ്ഡ്രാഗൺ ചിപ്സെറ്റ്, സോണി സെൻസർ എന്നിവ വിവോ ടി3 പ്രോ 5ജിയിലുണ്ടാകുമെന്ന് ടീസർ സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ചിനോട് അ‌നുബന്ധിച്ച് ചർച്ചകൾ സജീവമായി നിർത്താൻ വിവോ ടി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ വിവിധ ദിവസങ്ങളിലായി വെളിപ്പെടുത്താനാണ് വിവോ നീക്കം. ഇതിലെ ചിപ്‌സെറ്റ് ഏതാണ് എന്ന് ഓഗസ്റ്റ് 21 ന് പ്രഖ്യാപിക്കും.

വിവോ ടി3 പ്രോ 5ജിയുടെ ക്യാമറ ഡീറ്റെയിൽസ് ഓഗസ്റ്റ് 23നും ബാറ്ററി ഡീറ്റെയിൽസ് ഓഗസ്റ്റ് 26 നും പുറത്തുവിടും. അ‌തേസമയം വരാൻ പോകുന്ന വിവോ ടി3 പ്രോ 5ജി അ‌ടുത്തുതന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഐക്യൂ Z9s പ്രോയുടെ റീബ്രാൻഡഡ് മോഡൽ ആയിരിക്കാമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്.

ഓഗസ്റ്റ് 21ന് ഐക്യൂ Z9s സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഐക്യൂ Z9s, ഐക്യൂ Z9s പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകൾ ആണ് ഇതിൽ ഉൾപ്പെടുക. ഇതിൽ ഐക്യൂ Z9s പ്രോ മോഡലിലെ ഫീച്ചറുകൾ തന്നെയാകും വിവോ ടി3 പ്രോ 5ജിയും അ‌വതരിപ്പിക്കുക എന്ന് ചില ഓൺ​ലൈനുകൾ റിപ്പോർട്ട് ചെയ്യുന്നു.

വിവോ T3 പ്രോ 5G രഹസ്യങ്ങൾ ഒന്നൊന്നായി വെളിപ്പെടുന്നു

അ‌തിനാൽ ഐക്യൂ Z9s പ്രോ മോഡലിലേതിന് സമാനമായി സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, 50MP സോണി IMX882 സെൻസർ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), 4K വീഡിയോ റെക്കോർഡിംഗ്, സൂപ്പർ നൈറ്റ് മോഡ്, 8MP അൾട്രാ-വൈഡ് ലെൻസ്, AI ഇറേസിങ്, AI ഫോട്ടോ മെച്ചപ്പെടുത്തൽ ഫീച്ചർ എന്നിവ വിവോ ടി3 പ്രോ 5ജിയിൽ പ്രതീക്ഷിക്കാം. 25000 രൂപ ബജറ്റിലാകും ഈ ഫോണെത്തുകയെന്ന് കരുതപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Vivo T3 Pro 5G India Launch Confirmed The phone comes with a 3D curved AMOLED screen with a 120Hz refresh rate and a brightness of up to 4500 nits. In the leaked teaser, the phone is seen in an orange vegan leather finish. This phone will have a thin curved screen with eye protection feature. Vivo T3 Pro 5G camera details will be released on August 23.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X