Home
Mobile

മച്ചാൻ ലോഡിങ്! വിവോ ടി3 പ്രോ 5ജി ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

വിവോ ഉടൻ തന്നെ ടി3 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇപ്പോൾ, വരാനിരിക്കുന്ന ടി-സീരീസ് ഫോണിൻ്റെ ലോഞ്ച് തീയതി ബ്രാൻഡ് സ്ഥിരീകരിച്ചു. ലോഞ്ച് ചെയ്തതിന് ശേഷം, ഒരു സമർപ്പിത മൈക്രോസൈറ്റ് ഇതിനകം തത്സമയമായിരിക്കുന്ന ഫ്ലിപ്പ്കാർട്ട് വഴി ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും. വിവോ ടി3 പ്രോ 5ജിയെ കുറിച്ച് ഇത് വരെ പുറത്ത് വന്നിട്ടുള്ള വിവരങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്. അങ്ങനെ ഏറെ കാത്തിരുന്ന വിവോ ടി3 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചു. വിവോ ടി3 പ്രോ 5ജി ഓഗസ്റ്റ് 27ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.

4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് ഉള്ള സെഗ്‌മെൻ്റിലെ ഏറ്റവും മെലിഞ്ഞതും തിളക്കമുള്ളതുമായ കെർവേഡ്‌ ഫോണാണ് ഈ സ്മാർട്ട്‌ഫോൺ. 120Hz റിഫ്രഷ് റേറ്റ് ഹാൻഡ്‌സെറ്റ് സപ്പോർട്ട് ചെയ്യുമെന്നും 7.49 എംഎം മെഷർമെന്റും ഫ്ലിപ്പ്കാർട്ട് ലിസ്റ്റിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്. വിവോ ടി3 പ്രോ രണ്ട് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. സാൻഡ്‌സ്റ്റോൺ ഓറഞ്ച്, എമറാൾഡ് ഗ്രീൻ എന്നിവയാണ് കളർ വേരിയെന്റുകൾ.

മച്ചാൻ ലോഡിങ്! വിവോ ടി3 പ്രോ 5ജി ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

സ്‌നാപ്ഡ്രാഗൺ പ്രൊസസറും സോണി ക്യാമറയും ഫോണിൻ്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടും. ഫ്ലിപ്കാർട്ടിൻ്റെ മൈക്രോസൈറ്റ് പ്രകാരം കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. കമ്പനിയുടേത് അല്ലാത്ത പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച്, വിവോ ടി3 പ്രോ 5ജി 80W ഫ്ലാഷ്ചാർജ് വയർഡ് ചാർജിംഗോട് കൂടിയ 5,500 mAh ബാറ്ററി പായ്ക്ക് ചെയ്യും. ഇത് ആൻഡ്രോയിഡ് 14 ഒഎസിൽ പ്രവർത്തിക്കും.

കൂടാതെ ഇമേജിംഗിന് ഉള്ള ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ട് ഉള്ള 50 എംപി സോണി ഐഎംഎക്സ് 882 പ്രൈമറി ക്യാമറയും ഫീച്ചർ ചെയ്യും. കൂടാതെ, വിവോ ടി3 പ്രോ 5ജി സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ 7 Gen 3 SoC ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലോഞ്ചിനെ സംബന്ധിച്ചിടത്തോളം, സ്മാർട്ട്‌ഫോൺ ഓഗസ്റ്റ് 27ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ ഔദ്യോഗികമായി ആവതരിപ്പിക്കും. പ്രഖ്യാപിച്ചതിന് ശേഷം സ്മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്‌ക്കായി ലിസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ട്. സെഗ്‌മെൻ്റിലെ ഏറ്റവും ​ബ്രൈറ്റ്നസുള്ള സ്‌ക്രീൻ ഈ മോഡലിന്റെ ആയിരിക്കുമെന്ന് കമ്പനി പറയുന്നു.

അമിതമായിയും കുറഞ്ഞ വെളിച്ചത്തിലും ഉള്ള സ്മാർട്ട്ഫോൺ ഉപയോഗം കണ്ണുകളെ പ്രശ്നത്തിൽ ആക്കാറുണ്ട്. എന്നാൽ ഇതിനെ എല്ലാം നേരിടാൻ ഐ പ്രൊട്ടക്ഷൻ ഫീച്ചർ ഉള്ള കനം കുറഞ്ഞ കർവ്ഡ് സ്‌ക്രീനാണ് ഈ ഫോണിൽ ഉണ്ടാകുക എന്നാണ് റിപ്പോർട്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവോ ടി3 പ്രോ 5ജിയുടെ ചിത്രങ്ങളിൽ ഓറഞ്ച് വെഗൻ ലെതർ ഫിനിഷിലാണ് കാണപ്പെടുന്നത്.

ലോഞ്ചിനോട് അ‌നുബന്ധിച്ച് ചർച്ചകൾ സജീവമായി നിർത്താൻ വിവോ ടി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ വിവിധ ദിവസങ്ങളിലായി വെളിപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. വിവോ ടി3 പ്രോ 5ജിയുടെ ക്യാമറ ഡീറ്റെയിൽസ് ഓഗസ്റ്റ് 23നും ബാറ്ററി ഡീറ്റെയിൽസ് ഓഗസ്റ്റ് 26നും പുറത്തുവിടും. അ‌തേസമയം വരാൻ പോകുന്ന വിവോ ടി3 പ്രോ 5ജി അ‌ടുത്ത് തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഐക്യൂ Z9s പ്രോയുടെ റീബ്രാൻഡഡ് മോഡൽ ആയിരിക്കാമെന്ന് ചില റിപ്പോർട്ടുകളുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Vivo is all set to launch the T3 Pro in India soon. Now, the brand has confirmed the launch date of the upcoming T-series phone. After the launch, the handset will go on sale via Flipkart where a dedicated microsite is already live. This article talks about the information that has been released so far about the Vivo T3 Pro 5G. Thus the company has announced the launch date of the much awaited Vivo T3 Pro 5G smartphone. Vivo T3 Pro 5G confirmed to launch in India on August 27.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X