Home
Mobile

ഹൗ ബല്ലാത്തജാതി ഡിസ്കൗണ്ട് തന്നെ! വിവോ T3 പ്രോ 5500 രൂപ ഡിസ്കൗണ്ടിൽ ഇപ്പോൾ വാങ്ങാം

കിടിലൻ സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇതാ ഒരു കിടിലൻ ഡീൽ ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്നു. വിവോ ഏതാനും മാസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2024 ഓഗസ്റ്റിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച വിവോ T3 പ്രോ 5G (Vivo T3 Pro 5G) ഇപ്പോൾ ബാങ്ക് ഡിസ്കൗണ്ട് സഹിതം ആകെ 5500 രൂപ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ഫ്ലിപ്പ്കാർട്ട് അ‌വസരം ഒരുക്കിയിരിക്കുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ ടി3 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8ജിബി+ 256 ജിബി വേരിയന്റിന് 26,999 രൂപയുമായിരുന്നു വില.

ഇപ്പോൾ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 22999 രൂപ വിലയിൽ ആണ് വിവോ ടി3 പ്രോ 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ​ബാങ്ക് ഓഫറിന്റെ ഭാഗമായി 3500 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ ആകെ ലാഭം 5500 രൂപ.

ഹൗ ബല്ലാത്തജാതി ഡിസ്കൗണ്ട്! വിവോ T3 പ്രോ 5500 രൂപ ഡിസ്കൗണ്ടിൽ

ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ വിവോ ടി3 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റ് 20000 രൂപയിൽ താഴെ വിലയിൽ, കൃത്യമായി പറഞ്ഞാൽ വെറും 19,499 രൂപയ്ക്ക് സ്വന്തമാക്കാനാകും. 25000 രൂപയിൽ താഴെ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകുന്നത് എന്നത് ശ്രദ്ധിക്കണം. ഫ്ലിപ്പ്കാർട്ടിലെ ഈ ഡീൽ കാണാനും സ്വന്തമാക്കാനും vivo T3 Pro 5G എന്നതിൽ ക്ലിക്ക് ചെയ്യുക.

ബാങ്ക് ഡിസ്കൗണ്ടിന് പുറമേ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ട് വിവോ ടി3 പ്രോ 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി 13350 രൂപ വരെയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭിക്കുക. പകരം നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത, മോഡൽ എന്നിവയൊക്കെ വിലയിരുത്തിയ ശേഷമാകും അ‌ന്തിമ ഡിസ്കൗണ്ട് മൂല്യം നിശ്ചയിക്കുക എന്നകാര്യം ശ്രദ്ധിക്കുക.

ഹൗ ബല്ലാത്തജാതി ഡിസ്കൗണ്ട്! വിവോ T3 പ്രോ 5500 രൂപ ഡിസ്കൗണ്ടിൽ

വിവോ ടി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 7.49 എംഎം അ‌ൾട്രാ സ്ലിം ആണ് ഈ ഫോൺ. "കർവ്ഡ് ഡിസ്‌പ്ലേയുള്ള സെഗ്‌മെൻ്റിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്‌ഫോൺ" ആണ് ഇത് എന്നാണ് ലോഞ്ച് സമയത്ത് വിവോ അ‌വകാശപ്പെട്ടത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്.

HDR 10+ പിന്തുണ, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 2000Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളും വിവോ T3 പ്രോ 5Gയുടെ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. 4nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് ഈ വിവോ സ്മാർട്ട്ഫോണിന്റെ കരുത്ത്.

അ‌ഡ്രിനോ 720 ജിപിയു, 8GB റാം + 8GB വെർച്വൽ റാം, 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും വിവോ ടി3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ നൽകിയിരിക്കുന്നു.

ഹൗ ബല്ലാത്തജാതി ഡിസ്കൗണ്ട്! വിവോ T3 പ്രോ 5500 രൂപ ഡിസ്കൗണ്ടിൽ

ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50MP സോണി IMX882 OIS മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും അ‌തിൽ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോകോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. പൊടി, ജല പ്രതിരോധത്തിനായി IP64 റേറ്റിങ് ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 4D ഗെയിം ​​വൈബ്രേഷൻ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി, നിരവധി എഐ ഫീച്ചറുകൾ എന്നിവയും ഈ ഫോണിലുണ്ട്. സാൻഡ്‌സ്റ്റോൺ ഓറഞ്ച്, എമറാൾഡ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X