പോക്കറ്റിലാക്കണ്ടേ? വിവോ ടി3 അൾട്രായുടെ സെയിൽ ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും
5,500 എംഎഎച്ച് ബാറ്ററി വിഭാഗത്തിൽ സെഗ്‌മെൻ്റിലെ ഏറ്റവും മെലിഞ്ഞ കെർവേഡ് ഫോൺ ആയ വിവോ ടി3 അൾട്രാ (Vivo T3 Ultra) കഴിഞ്ഞ ആഴ്ച പുറത്തിറക്കി. മീഡിയടെക് ഡൈമെൻസിറ്റി 9200+, ഫാസ്റ്റ് ചാർജിംഗ് എന്നിവയും മറ്റും ഈ ഹാൻഡ്‌സെറ്റിന് ഒപ്പം ഉണ്ട്. ഇപ്പോൾ, ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോൺ ഇന്ത്യയിൽ ഇന്ന് (സെപ്റ്റംബർ 19) ആദ്യ വിൽപ്പനയ്‌ക്ക് ഇറങ്ങാൻ പോകുകയാണ്. വാങ്ങുന്നതിന് മുമ്പ് വിവോ ടി3 അൾട്രായെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ ലേഖനത്തിൽ ഉണ്ട്.
വിവോ ടി3 അൾട്രാ ഇന്ത്യയിലെ ആദ്യ വിൽപ്പന ഇന്ന് (സെപ്റ്റംബർ 19) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. vivo.com, Flipkart, മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിവോ ടി3 അൾട്രാ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും.

വിവോ ടി3 അൾട്രായുടെ വിലയും ഇന്ത്യയിലെ ഓഫറുകളും നോക്കാം. ഇന്ത്യയിലെ വിവോ ടി3 അൾട്രാ 8 ജിബി/ 128 ജിബി മോഡലിന് 31,999 രൂപയിലും 8 ജിബി/ 256 ജിബി മോഡലിന് 33,999 രൂപയിലും 12 ജിബി/ 256 ജിബി മോഡലിന് 35,999 രൂപയിലും ആരംഭിക്കുന്നു.
3,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും ഈ ഫോൺ വാങ്ങുമ്പോൾ ലഭ്യമാണ്. ഇത് പ്രാരംഭ വില 31,999 രൂപയിൽ നിന്ന് 28,999 രൂപയായി കുറയ്ക്കുന്നു. ലൂണാർ ഗ്രേ, ഫ്രോസ്റ്റ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലും വിവോ ടി3 അൾട്രാ സ്മാർട്ട്ഫോൺ ലഭിക്കും.
ഇനി വിവോ ടി3 അൾട്രായുടെ ഫീച്ചറുകളിലെക്ക് കടക്കാം. MediaTek Dimensity 9200+ പ്രോസസർ നൽകുന്ന വിവോ ടി3 അൾട്രാ 12 ജിബി വരെ LPDDR4X റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായി ആണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2800×1260 പിക്‌സൽ) കെർവ്ഡ് ഡിസ്‌പ്ലേയും 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്സും ഇതിന് ഉണ്ട്.
ഇമേജിംഗിനായി, OIS സപ്പോർട്ട് ഉള്ള 50 എംപി പ്രധാന SONY IMX921 സെൻസറും ബാക്ക് പാനലിൽ 8 എംപി അൾട്രാ വൈഡ് ക്യാമറയും വിവോ ടി3 അൾട്രായിൽ നൽകിയിട്ടുണ്ട്. ഫ്രണ്ടിൽ, ഓട്ടോഫോക്കസും 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ഉള്ള 50 എംപി സെൽഫി ക്യാമറ ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, 80W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി യൂണിറ്റ് ഈ ഉപകരണം പായ്ക്ക് ചെയ്യുന്നു. സോഫ്റ്റ്‌വെയറിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, ഇത് Funtouch OS 14ൽ Android 14ൽ ആണ് പ്രവർത്തിക്കുന്നത്. അത് കൂടാതെ, പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68 റേറ്റിംഗും ഇത് അവതരിപ്പിക്കുന്നു.
164.1 x 74.93 x 7.58 മിമി നീളവും 192 ഗ്രാം ഭാരവും ആണ് വിവോ ടി3 അൾട്രായ്ക്ക് ഉള്ളത്. 480Hz ടച്ച് സാമ്പിൾ നിരക്കുള്ള ഈ സ്മാർട്ട്ഫോൺ സ്കോട്ട് സെൻസേഷൻ ഗ്ലാസ് സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. വേഗതയേറിയതും വിശ്വസനീയവുമായ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഈ ഉപകരണത്തിൽ ഉണ്ട്. നല്ല ഓഡിയോ ഔട്ട്‌പുട്ട് നൽകുന്ന സ്റ്റീരിയോ സ്പീക്കറുകളും ഹാൻഡ്‌സെറ്റിൽ പായ്ക്ക് ചെയ്യുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








