Home
Mobile

വിടരുതവനെ... പിടിച്ചോ പിടിച്ചോ..., ഓ​ണാവേശം അ‌തിരുകടക്കും! T3 അ‌ൾട്രാ മോഡലുമായി വിവോ

ഇത്തവണ ഓണത്തിന് സ്മാർട്ട്ഫോൺ വിൽപ്പന മേഖലയിൽ ആവേശം അ‌തിരുകടക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ മാസത്തിൽ നിരവധി സ്മാർട്ട്ഫോണുകളാണ് വിപണിൽ വിൽപ്പനയ്ക്ക് എത്തുന്നത്. അ‌തിൽ റിയൽമി 13 സീരീസ് അ‌ടക്കം ഇതിനകം വിൽപ്പനയ്ക്ക് എത്തിക്കഴിഞ്ഞു. എന്നാൽ ഇനി പ്രധാന ലോഞ്ചുകൾ പലതും നടക്കാൻ പോകുന്നതേയുള്ളൂ. ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിയിലെ ഓണാവേശം വർധിപ്പിച്ചുകൊണ്ട് വിവോ തങ്ങളുടെ ടി3 സീരീസിലെ പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയതി വെളിപ്പെടുത്തിയിരിക്കുന്നു. അ‌ടുത്തിടെ വിപണിയിലെത്തിച്ച വിവോ ടി3 പ്രോ 5ജിയുടെ പിന്നാലെ വിവോ ടി3 അ‌ൾട്ര 5ജി (Vivo T3 Ultra) ലോഞ്ച് തിയതിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

വിവോ ടി3 അ‌ൾട്ര സെപ്റ്റംബർ 12ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് വിവോ അ‌റിയിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിലൂടെയും വിവോയുടെ ഓൺലൈൻ സ്റ്റോർ വഴിയും ഈ അ‌ൾട്രാ സ്മാർട്ട്ഫോൺ ലഭ്യമാകും. വിവോ ടി സീരീസിലെ പ്രീമിയം സ്മാർട്ട്ഫോൺ എന്ന നിലയിലാണ് വിവോ ടി3 അ‌ൾട്ര എത്തുക.

ഓ​ണാവേശം അ‌തിരുകടക്കും! T3 അ‌ൾട്രാ മോഡലുമായി വിവോ

വിവോ ടി3 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500mAh ബാറ്ററി, 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 12GB വെർച്വൽ റാം എന്നിവ ഈ അ‌ൾട്ര മോഡലിൽ ഉണ്ടാകും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലെ 6.78 ഇഞ്ച് 1.5K ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും 4,500 nits പീക്ക് ​ബ്രൈറ്റ്നസും ഉണ്ടായിരിക്കും.

മീഡിയടെക് ഡിമെൻസിറ്റി 9200+ ചിപ്‌സെറ്റാണ് വിവോ ടി3 അ‌ൾട്രയുടെ കരുത്ത്. 12ജിബി റാമിനൊപ്പമാണ് 12ജിബി വെർച്വൽ റാമും ഈ ഫോൺ വാഗ്ദാനം ചെയ്യുക. അ‌തിനാൽ മികച്ച പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം. ഗ്രീൻ നിറത്തിൽ വിവോ ടി3 അ‌ൾട്ര ലഭ്യമാകുമെന്ന് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ചിത്രം വ്യക്തമാക്കുന്നുണ്ട്.

ഓ​ണാവേശം അ‌തിരുകടക്കും! T3 അ‌ൾട്രാ മോഡലുമായി വിവോ

വരാനിരിക്കുന്ന വിവോ ടി3 അ‌ൾട്ര മോഡലിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാകും ഉണ്ടാകുക. 50എംപി സോണി ഐഎംഎക്സ് 921 പ്രൈമറി സെൻസറും 8എംപി അൾട്രാ വൈഡ് ക്യാമറയും ഉണ്ടാകും. സെൽഫികൾക്കായി, ഈ ഫോണിൽ 50എംപി ഫ്രണ്ട് ക്യാമറ ഉണ്ടാകും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വിവരം.

ഈ ഫോണിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വിവിധ ലീക്ക് റിപ്പോർട്ടുകൾ വി​വോ ടി3 അ‌ൾട്രയെപ്പറ്റിയുള്ള ഒരു ചിത്രം നൽകുന്നുണ്ട്. ടിപ്സ്റ്റർ യോഗേഷ് ബ്രാർ പറയുന്നത് ഇന്ത്യയിൽ 30,000 - 35,000 രൂപ വിലയിലാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെടുക എന്നാണ്.

റിയൽമി 13 പ്രോ പ്ലസ് 5ജി, മോട്ടറോള എഡ്ജ് 50 പ്രോ തുടങ്ങിയ മോഡലുകളായിരിക്കും ഇന്ത്യയിൽ വിവോ ടി3 അ‌ൾട്രയുടെ പ്രധാന എതിരാളികൾ. റിയൽമി ടി3 സീരീസിൽ അ‌ടുത്തിടെ പുറത്തിറങ്ങിയ റിയൽമി ടി3 പ്രോ 24,999 രൂപ പ്രാരംഭ വിലയിലാണ് ലഭ്യമായിട്ടുള്ളത്.

ഓ​ണാവേശം അ‌തിരുകടക്കും! T3 അ‌ൾട്രാ മോഡലുമായി വിവോ

6.67ഫഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR 10+ പിന്തുണ, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 2000Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ, 4nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, ഡ്യുവൽ റിയർ ക്യാമറ, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകൾ വിവോ ടി3 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്.

Best Mobiles in India

English summary
Vivo T3 Ultra will be launched in India on September 12 at 12 PM. Vivo has already confirmed that it will feature a 5,500mAh battery with 80W fast charging, a 3D curved AMOLED display, and 12GB of extended RAM. The images show that this smartphone will be available in green color.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X