ഓണത്തിന് കിടിലൻ പടം എടുക്കണ്ടേ, ഉത്രാടപ്പാച്ചിലിന് മുമ്പേ വിവോ T3 അൾട്ര ഇങ്ങെത്തി; 3000 രൂപ ഡിസ്കൗണ്ട് സഹിതം
ഓണത്തിന്റെ സന്തോഷമുഹൂർത്തങ്ങൾ ചിത്രങ്ങളാക്കാൻ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയുണ്ടോ, എങ്കിൽ കേട്ടോളൂ... കിടിലൻ ക്യാമറ ഫോണുകൾ അവതരിപ്പിച്ച പാരമ്പര്യമുള്ള വിവോ തങ്ങളുടെ ടി3 സീരീസിലെ പുതുപുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. പെർഫോമൻസ് കരുത്തും, ക്യാമറ മികവും കാഴ്ചയിലെ ആകർഷകത്വവും സംയോജിപ്പിച്ചുകൊണ്ട് വിവോ ടി3 അൾട്ര (vivo T3 Ultra) 5ജി ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 6.78 ഇഞ്ച് FHD+ 120Hz 60° കർവ്ഡ് AMOLED ഡിസ്‌പ്ലേയും 4500 nits വരെ പീക്ക് ബ്രൈറ്റ്നസും 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും സഹിതമാണ് ഈ ഫോൺ എത്തുന്നത്.
വിവോ ടി3 സീരീസിൽ വിവോ ടി3 പ്രോ എന്നൊരു സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം അവസാനം വിവോ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അതിനെക്കാൾ കുറച്ചുകൂടി ഉയർന്ന മോഡലാണ് പുതിയ വിവോ ടി3 അൾട്ര. മീഡിയടെക് ഡിമെൻസിറ്റി 9200+ ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ വന്നിരിക്കുന്നത്.

വിവോ ടി3 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
ഫ്ലാഗ്ഷിപ്പ് ലെവൽ ഫീച്ചറുകളാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്ന് വിവോ അവകാശപ്പെടുന്നു. മികച്ച പെർഫോമൻസ് ഉറപ്പിക്കാൻ 3.35GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9200+ 4nm പ്രൊസസർ ആണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതോടൊപ്പം Immortalis-G715 ജിപിയുവും 8GB / 12GB LPDDR4X റാം, 256GB / 512GB സ്റ്റോറേജ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

മികച്ച ക്യാമറ എക്സ്പീരിയൻസ് ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് വിവോ പറയുന്നു. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ടി3 അൾട്രയിലുള്ളത്. അതിൽ 50MP മെയിൻ ക്യാമറ, 8MP സെക്കൻഡറി ക്യാമറ എന്നിവ ഉൾപ്പെടുന്നു. f/1.88 അപ്പേർച്ചർ, OIS, SONY IMX921 സെൻസർ, ZEISS ഒപ്റ്റിക്‌സ് പിന്തുണ എന്നിവയാണ് 50MP മെയിൻ ക്യാമറയുടെ പ്രത്യേകതകൾ.
ഇതിലെ 8MP അൾട്രാ വൈഡ് ക്യാമറ f/2.2 അപ്പേർച്ചർ സഹിതം എത്തുന്നു. f/2.0 അപ്പേർച്ചർ ഉള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് വിവോ ടി3 അൾട്രയുടെ ക്യാമറകളിൽ ഏറ്റവും ശ്രദ്ധേയം. കൂടാതെ ഫ്രണ്ട്- റിയർ ക്യാമറകൾ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെയാണ് എത്തുന്നത്. ചിത്രങ്ങൾ കൂടുതൽ മികച്ചതാക്കാൻ എക്സ്ക്ലൂസീവ് ഓറ ലൈറ്റും റിയർ പാനലിൽ ഉണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്14ൽ ആണ് വിവോ ടി3 അൾട്രയുടെ പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11 be, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

80W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5500mAh ബാറ്ററിയാണ് ഇതിൽ ഉള്ളത്. ലൂണാർ ഗ്രേ, ഫ്രോസ്റ്റ് ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ എത്തുന്നു. വിവോ ടി3 അൾട്രയുടെ 8GB + 128GB വേരിയന്റിന് 31,999 രൂപയും 8GB+ 256GB വേരിയന്റിന് 33,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB വേരിയന്റിന് 35,999 രൂപയുമാണ് വില.
വിൽപ്പന ആരംഭിക്കുന്നതിനോടനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറും വിവോ ടി3 അൾട്രയ്ക്ക് ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി, എസ്ബിഐ ബാങ്ക് കാർഡുകൾ വഴിയുള്ള പർച്ചേസുകൾക്ക് 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കിട്ടും. കൂടാതെ 3000 എക്സ്ചേഞ്ച് ബോണസ്, 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ഉണ്ട്. സെപ്തംബർ 19ന് വൈകിട്ട് 7 മുതൽ വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.


Click it and Unblock the Notifications