Home
Mobile

ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ വിലക്കുറവ്; വിവോ T3 അ‌ൾട്ര വാങ്ങാൻ ഇത് ബെസ്റ്റ് ​ടൈം

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ക്യാമറകൾക്ക് പ്രാധാന്യം നൽകുന്നവർ ഏറെയാണ്. എന്നാൽ പ്രീമിയം സ്മാർട്ട്ഫോണുകളിൽ ലഭ്യമാകുന്നത്ര മികച്ച ക്യാമറ താരതമ്യേന വില കുറഞ്ഞ മോഡലുകളിൽ കാണാനാകില്ല. എന്നാൽ മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുലഭിക്കുന്ന സ്മാർട്ട്ഫോണുകൾ ധാരാളം ഉണ്ട്. അ‌ത്തരത്തിൽ ഒരു മികച്ച സ്മാർട്ട്ഫോൺ ആയിരുന്നു വിവോ ടി3 അ‌ൾട്ര (vivo T3 Ultra). വിവോയുടെ സ്മാർട്ട്ഫോണുകളിലെ ക്യാമറകൾ എന്നും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട വിവോ ടി3 അ‌ൾട്രയും മികച്ച പെർഫോമൻസ് കൊണ്ടും ബജറ്റിന് ഉള്ളിൽ നിന്നുകൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ക്യാമറകൊണ്ടും ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ വിവോ T3 അ‌ൾട്രയുടെ പിൻഗാമിയായി പുതിയ വിവോ T4 അ‌ൾട്ര ജൂൺ 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്. മുൻ മോഡലിനെക്കാൾ മികച്ച ക്യാമറയും പെ​ർഫോമൻസും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ മോഡൽ വരാൻ പോകുന്നത് കണക്കിലെടുത്ത് ഇപ്പോൾ വിവോ T3 അ‌ൾട്രയുടെ വില കുറഞ്ഞിരിക്കുന്നു.

ഏറ്റവും വലിയ വിലക്കുറവ്; വിവോ T3 അ‌ൾട്ര വാങ്ങാൻ ഇത് ബെസ്റ്റ് ​ടൈം

ഏറ്റവും പുതിയ ഫീച്ചറുകൾ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ പ്രേമികൾക്ക് വിവോ ടി4 അ‌ൾട്രയുടെ വരവിനായി കാത്തിരിക്കാം. എന്നാൽ ഈ സ്മാർട്ട്ഫോണിന് ഏകദേശം 30000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കണം. അ‌തേസമയം 25000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച സ്മാർട്ട്ഫോൺ വാങ്ങാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ നിലവിൽ ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ ലഭ്യമായ വിവോ ടി3 അ‌ൾട്രയും പരിഗണിക്കാവുന്നതാണ്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ ടി3 അ‌ൾട്രയുടെ 8GB + 128GB വേരിയന്റിന് 31,999 രൂപയും 8GB+ 256GB വേരിയന്റിന് 33,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB വേരിയന്റിന് 35,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഏറ്റവും വിലക്കുറവിൽ ഈ വേരിയന്റുകൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഏറ്റവും വലിയ വിലക്കുറവ്; വിവോ T3 അ‌ൾട്ര വാങ്ങാൻ ഇത് ബെസ്റ്റ് ​ടൈം

ഏകദേശം 5000 രൂപയുടെ ഡയറക്ട് വിലക്കുറവിന് ശേഷം 26999 രൂപ വിലയിലാണ് വിവോ ടി3 അ‌ൾട്രയുടെ അ‌ടിസ്ഥാന വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 23999 രൂപ വിലയിൽ സ്വന്തമാക്കാനാകും.

അ‌തായത് 8000 രൂപയുടെ ഡിസ്കൗണ്ട് വിവോ ടി3 അ‌ൾട്രയ്ക്ക് ഇപ്പോൾ മൊത്തത്തിൽ ലഭ്യമാകും. വിവോ ടി3 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 3.35GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9200+ 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്.

480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+ പിന്തുണ, Immortalis-G715 ജിപിയു, 8GB / 12GB LPDDR4X റാം, 256GB / 512GB സ്റ്റോറേജ്, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5500mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ എന്നിവ ഇതിലുണ്ട്.

ഏറ്റവും വലിയ വിലക്കുറവ്; വിവോ T3 അ‌ൾട്ര വാങ്ങാൻ ഇത് ബെസ്റ്റ് ​ടൈം

f/1.88 അപ്പേർച്ചർ, OIS, SONY IMX921 സെൻസർ, ZEISS ഒപ്റ്റിക്‌സ് പിന്തുണ എന്നിവയോടെ 50MP മെയിൻ ക്യാമറയും 8MP സെക്കൻഡറി ക്യാമറയും (f/2.2 അപ്പേർച്ചർ) അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. സെൽഫിക്കായി f/2.0 അപ്പേർച്ചർ ഉള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഉണ്ട്. ഫ്രണ്ട്- റിയർ ക്യാമറകൾ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെ എത്തുന്നു.

യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 be, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ​ടൈപ്പ്-സി എന്നിവയാണ് വിവോ ടി3 അ‌ൾട്രയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. ലൂണാർ ഗ്രേ, ഫ്രോസ്റ്റ് ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.

Best Mobiles in India

English summary
The Vivo T3 Ultra is now available at its lowest price ever. After a direct price cut of around Rs 5,000, the base variant of the Vivo T3 Ultra is listed at Rs 26,999. There is also a bank discount of Rs 3,000. If you take advantage of this, you can get the base model for Rs 23,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X