Home
Mobile

ഇതാണ് ഡീൽ, ഇതാണ് ഫോൺ, ഇതാണ് ഡിസ്കൗണ്ട്, ഇതാണ് വിലക്കുറവ്; അ‌താണ് വിവോ T3 അ‌ൾട്ര

ഇന്ന് മുതൽ വിവിധ പ്ലാറ്റ്ഫോമുകളിൽ സമ്മർ സെയിൽ ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുവർണാവസരമാണ്. കാരണം വിവിധ ബ്രാൻഡുകൾ സ്വന്തം നിലയ്ക്കും ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ തങ്ങളുടെ വകയായും സമ്മർ സെയിൽ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അ‌തിനാൽ സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഈ ഘട്ടത്തിൽ തുടക്കത്തിൽ തന്നെ ഉപയോക്താക്കളുടെ ദൃഷ്ടി പതിയുന്ന വിധത്തിൽ കിടിലൻ ഡീൽ ലഭ്യമാക്കാൻ കമ്പനികൾ മത്സരിക്കുകയാണ്. അ‌തിൽ വിവോ ഒരു ഗംഭീര നീക്കം നടത്തിയിരിക്കുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിവോ ലോഞ്ച് ചെയ്ത കിടിലൻ സ്മാർട്ട്ഫോൺ ആണ് വിവോ ടി3 അ‌ൾട്ര 5ജി (Vivo T3 Ultra). വിവോയുടെ ഉയർന്ന വിലയുടെ ഫോണുകൾ ക്യാമറ മികവിൽ പ്രശസ്തരാണ്. ആ പ്രശസ്തിയുടെ പാരമ്പര്യം പിന്തുടർന്നെത്തിയ മോഡലാണ് വിവോ ടി3 അ‌ൾട്ര 5ജി. 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ സഹിതം എത്തിയ ഈ ഫോൺ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇതാണ് ഡീൽ, ഇതാണ് ഫോൺ, ഇതാണ് വിലക്കുറവ്; അ‌താണ് വിവോ T3 അ‌ൾട്ര

ഇപ്പോൾ വിവോ ഈ സമ്മർ സെയിൽ തുടങ്ങിയ ഘട്ടത്തിൽ തന്നെ ഒരു കിടിലൻ തന്ത്രം പ്രയോഗിച്ചിരിക്കുന്നു. ഈ വിവോ ടി3 അ‌ൾട്രയുടെ വില കുറയ്ക്കുക എന്നതായിരുന്നു ആ തന്ത്രം. ഇതിന് പുറമേ സമ്മർ സെയിലിന്റെ ഡിസ്കൗണ്ട് കൂടി ആകുമ്പോൾ മികച്ച വിലക്കുറവിൽ ഈ ഫോൺ വാങ്ങാൻ സാധിക്കുന്നു.

ആയിരമോ രണ്ടായിരമോ അ‌ല്ല, ഏകദേശം ആറായിരം രൂപയുടെ വിലക്കുറവിൽ ഇപ്പോൾ വിവോ ടി3 അ‌ൾട്ര 5ജി വാങ്ങാനാകും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ ടി3 അ‌ൾട്രയുടെ 8GB + 128GB വേരിയന്റിന് 31,999 രൂപയും 8GB+ 256GB വേരിയന്റിന് 33,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB വേരിയന്റിന് 35,999 രൂപയുമായിരുന്നു വില.

ഇതാണ് ഡീൽ, ഇതാണ് ഫോൺ, ഇതാണ് വിലക്കുറവ്; അ‌താണ് വിവോ T3 അ‌ൾട്ര

എന്നാലിപ്പോൾ പുതുക്കിയ വില പ്രകാരം അ‌ടിസ്ഥാന മോഡലിന് 27999 രൂപയും മറ്റ് രണ്ട് വേരിയന്റുകൾക്ക് യഥാക്രമം 29999 രൂപ, 31999 രൂപയുമാണ് വില. ഇത് കൂടാതെ ​സമ്മർ സെയിലിന്റെ ഭാഗമായി 2000 രൂപ ഡിസ്കൗണ്ടും ഉണ്ട്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 25999 രൂപ വിലയിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലും വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഈ ഡീൽ കാണാനാകും.

വിവോ ടി3 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: ഫ്ലാഗ്ഷിപ്പ് ലെവൽ ഫീച്ചറുകളാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. 3.35GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9200+ 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്.

480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+ പിന്തുണ എന്നിവയോടെയാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. Immortalis-G715 ജിപിയു, 8GB / 12GB LPDDR4X റാം, 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഇതാണ് ഡീൽ, ഇതാണ് ഫോൺ, ഇതാണ് വിലക്കുറവ്; അ‌താണ് വിവോ T3 അ‌ൾട്ര

മികച്ച ക്യാമറ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്ന വിവോ ടി3 അ‌ൾട്രയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. f/1.88 അപ്പേർച്ചർ, OIS, SONY IMX921 സെൻസർ, ZEISS ഒപ്റ്റിക്‌സ് പിന്തുണ എന്നിവയോടെ 50MP മെയിൻ ക്യാമറയും 8MP സെക്കൻഡറി ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിൽ ഉണ്ട്. സെൽഫിക്കായി f/2.0 അപ്പേർച്ചർ ഉള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയാണുള്ളത്. ഫ്രണ്ട്- റിയർ ക്യാമറകൾ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെയാണ് എത്തുന്നു.

80W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5500mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 be, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ​ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. ലൂണാർ ഗ്രേ, ഫ്രോസ്റ്റ് ഗ്രീൻ നിറങ്ങളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Vivo has reduced the price of the T3 Ultra. As per the revised price, the base model is priced at Rs 27,999 and the other two variants are priced at Rs 29,999 and Rs 31,999 respectively. In addition, there is a discount of Rs 2,000 as part of the summer sale. So, the base model can now be purchased for Rs 25,999. This deal can be found on Flipkart and Vivo's official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X