Home
Mobile

Vivo T3x 5G | വിവോയോട് നന്ദി പറയണം, ഇത്ര കുറഞ്ഞ തുകയിൽ ഇങ്ങനൊരു 5ജി ഫോൺ നൽകുന്നതിന്!

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ ആവേശത്തിലാഴ്ത്തി വിവോയുടെ പുതിയ സ്മാർട്ട്ഫോൺ എത്തുന്നു. കഴിഞ്ഞമാസം വിവോ പുറത്തിറക്കിയ വി​വോ T3x 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ കമ്പനി തയാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിവോ T2x 5ജിയുടെ പിൻഗാമിയായാണ് പുതിയ ഫോൺ എത്തുന്നത്.

T3x 5G സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഏപ്രിലിൽ തന്നെ ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഉറപ്പായിട്ടുണ്ട്. ഇത് ഏപ്രിൽ മൂന്നാമത്തെ ആഴ്ചയിലാകും ലോഞ്ച് ചെയ്യുക എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രിൽ 19-നോ 22-നോ ലോഞ്ച് പ്രതീക്ഷിക്കാം.

വിവോയോട് നന്ദി പറയണം, ഇത്ര കുറഞ്ഞ തുകയിൽ ഇങ്ങനൊരു ഫോൺ നൽകുന്നതിന്!

വിവോ T3x 5G-യെക്കുറിച്ചുള്ള ഡീറ്റെയിൽസുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫോണിൻ്റെ ലോഞ്ച് ടൈംലൈൻ, വില, മറ്റ് പ്രധാന ഡീറ്റെയിൽസ് എന്നിവയെ കുറിച്ച് സൂചന നൽകുന്ന ഒരു റിപ്പോർട്ട് 91 മൊബൈൽ ഹിന്ദിയുടെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 12,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ വിലയിൽ ഈ ഫോൺ ലോഞ്ച് ചെയ്തേക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്.

സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണായി മാറാൻ ഈ വിലയിലൂടെ വിവോ T3x 5ജിക്ക് കഴിയും എന്ന വിലയിരുത്തപ്പെടുന്നു. മുൻഗാമിയായ വി​വോ T2x 5Gയെക്കാൾ മെച്ചപ്പെടുത്തിയ ഫീച്ചറുകളുമായാണ് പുതിയ വിവോ T3x 5G എത്തുന്നത്. ഇതിന്റെ ലോഞ്ചിന് മുന്നോടിയായി ടീസർ അ‌ടക്കമുള്ളവ കമ്പനി അ‌ടുത്തയാഴ്ച പുറത്തിറക്കിത്തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Vivo T3x 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത് ഇത് കഴിഞ്ഞ വർഷത്തെ T2x 5G മോഡലിന് സമാനമായ ഫീച്ചുറകൾ അ‌വതരിപ്പിക്കുമെന്നാണ്. 60Hz പുതുക്കൽ നിരക്കുള്ള 6.58-ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയാണ് T2x 5Gയിൽ ഉണ്ടായിരുന്നത്.

8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 6020 പ്രോസസറാണ് വിവോ T2x 5Gയിൽ നൽകിയത്. പുതിയ ഫോണിലേക്ക് എത്തു​മ്പോൾ ഇതിൽനിന്ന് ഒരു അ‌പ്ഗ്രേഡ് പ്രതീക്ഷിക്കാം. മുൻ മോഡൽ ആൻഡ്രോയിഡ് 13 ആയിരുന്നെങ്കിലും ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന മോഡലിൽ ആൻഡ്രോയിഡ് 14 ആകും ഉണ്ടാകുക.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ T2x 5G-യിൽ 50MP മെയിൻ ക്യാമറ, 2MP സെക്കൻഡറി ക്യാമറ, 8MP ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. ഇതേ ക്യാമറകൾ നിലനിർത്തിയാലും ക്യാമറ മികവ് വർധിപ്പിക്കാൻ പുതിയ എഐ ഫീച്ചറുകൾ കൂടി പുതിയ മോഡലിൽ വിവോ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

വിവോയോട് നന്ദി പറയണം, ഇത്ര കുറഞ്ഞ തുകയിൽ ഇങ്ങനൊരു ഫോൺ നൽകുന്നതിന്!

18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് വിവോ ടി2എക്‌സ് 5ജിയിലുള്ളത്. പുതിയ മോഡലിൽ ഫാസ്റ്റ് ചാർജിങ് ശേഷി വർധിപ്പിക്കാനും എന്നാൽ അ‌തേസമയം തന്നെ ബാറ്ററി കപ്പാസിറ്റി നിലനിർത്താനും സാധ്യതയുണ്ട്. ഫിംഗർപ്രിന്റ് സ്കാനർ, 5G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ ഫീച്ചറുകൾ പതിവ്പോലെ ഉണ്ടാകും.

17,999 രൂപ വിലയിലാണ് വിവോ T2x 5G നേരത്തെ ലോഞ്ച് ചെയ്തത്. പുതിയ ഫോണിന്റെ വിലയായി ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത് 12,000 - 15,000 ​പ്രൈസ് റേഞ്ച് ആണ്. അ‌തായത് മുൻ മോഡലിനെക്കാൾ കുറഞ്ഞ വിലയിൽ പുതിയ വിവോ T3x 5G അ‌വതരിപ്പിക്കപ്പെട്ടേക്കും എന്നർഥം. ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഇത് നേട്ടമാണ്.

More from GizBot

Best Mobiles in India

English summary
Vivo T3x 5G is tipped to launch in India soon. According to online reports, the launch can be expected in the third week of April. Expect a launch on April 19 or 22. Some online reports suggest that the phone may be launched in India at a price between Rs 12,000 and Rs 15,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X