Home
Mobile

നാട്ടുകാരെക്കൊണ്ട് നല്ലത് പറയിക്കാൻ വിവോ! വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും

ബജറ്റ് സ്മാർട്ട്ഫോണുകൾക്കിടയിൽ മത്സരം ശക്തമാക്കിക്കൊണ്ട് വിവോ തങ്ങളുടെ ഏറ്റവും പുതിയ 5ജി ഫോണായി വിവോ T3x 5G (Vivo T3x 5G) ഇന്ത്യയിൽ അ‌വതരിപ്പിച്ചു. 15000 രൂപയിൽ താഴെ വിലയിലാണ് ഈ ഫോണിന്റെ അ‌ടിസ്ഥാന മോഡൽ എത്തിയിരിക്കുന്നത്. അ‌തിനാൽത്തന്നെ നിരവധി പേർക്ക് ഈസിയായി ഇത് വാങ്ങാനാകും.

ഇന്ത്യയിലെ നിരവധി ആളുകൾ അ‌ധികം വില നൽകാതെ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇത് അ‌റിയാവുന്ന മൊ​ബൈൽ ബ്രാൻഡുകൾ താങ്ങാനാകുന്ന വിലയിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അ‌തിനാൽ ഈ സെഗ്മെന്റിൽ മത്സരവും ശക്തമാണ്. ഈ മത്സരത്തിന് ആക്കം കൂട്ടാൻ വി​വോ T3x 5Gയുടെ വരവ് കാരണമാകും.

വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും

വി​വോ T3x 5Gയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 339 ppi പിക്‌സൽ സാന്ദ്രത, 83 ശതമാനം NTSC കളർ ഗാമറ്റ് എന്നിവയും ഇതിലുണ്ട്.

ഒക്ട കോർ (4x A78 at 2.2GHz+4x A55 at 1.8GHz Kryo CPU) സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം അഡ്രിനോ 710 ജിപിയുവും ഇതിലുണ്ട്. 4GB/ 6GB/ 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് ഓപ്ഷൻ എന്നിവയും T3x 5ജിയിലുണ്ട്.

വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ ഇതിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ, എൽഇഡി ഫ്ലാഷ്, 4കെ വീഡിയോ റെക്കോർഡിംഗ് (8ജിബി റാം പതിപ്പ് മാത്രം) എന്നിവയാണുള്ളത്. ഫ്രണ്ടിൽ f/2.05 അപ്പേർച്ചർ ഉള്ള 8MP ക്യാമറയാണ് ഉള്ളത്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ്4 ആണ് ഇതിലുള്ളത്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ് എന്നിവയും വിവോ ടി3x 5ജിയിലുണ്ട്.

5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ് സി എന്നിവയൊക്കെയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 6000mAh ബാറ്ററിയും വിവോ ഇതിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ദീർഘനേരത്തെ ഉപയോഗം ഉറപ്പുനൽകുന്നു.

വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും

ക്രിംസൺ ബ്ലിസ്, സെലസ്റ്റിയൽ ഗ്രീൻ എന്നീ നിറങ്ങളിലാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. മൂന്ന് വേരിയന്റുകളിൽ ഈ വിവോ ഫോൺ ഇന്ത്യയിൽ ലഭ്യമാകും. വിവോ T3x 5ജിയുടെ 4ജിബി+ 128ജിബി അ‌ടിസ്ഥാന മോഡലിന് 13,499 രൂപയാണ് വില. 6ജിബി+ 128ജിബി മോഡലിന് 14,999 രൂപയും 8ജിബി+ 128ജിബി മോഡലിന് 16,499 രൂപയും നൽകണം.

ഏപ്രിൽ 24 മുതൽ vivo.com, Flipkart, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിലൂടെ ഈ വിവോ ഫോൺ ലഭ്യമാകും. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറും ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ കാർഡുകൾക്കൊപ്പം ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ തുടക്കത്തിൽ 12,999 രൂപ മുതൽ വിലയിൽ വിവോ T3x 5G വാങ്ങാം.

Best Mobiles in India

English summary
Vivo T3x 5G launched in India The base model of this phone is priced below Rs 15000. The 4GB+128GB base model of the Vivo T3x 5G is priced at Rs 13,499. 14,999 for the 6GB + 128GB model and Rs 16,499 for the 8GB + 128GB model. The base model can be bought at a starting price of Rs 12,999 as the launch offer is available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X