വിമർശകരുടെ പോലും വായടപ്പിച്ച മുതൽ! വിവോ T4 5ജി ലോഞ്ച് ഓഫർ സഹിതം വിൽപ്പന തുടങ്ങി
7300mAh ബാറ്ററിയുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോയുടെ ടി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ഓഫറുകൾ സഹിതം ഇന്ന് മുതൽ വിൽപ്പന ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ T3 5ജിയുടെ പിൻഗാമിയായി കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത വിവോ T4 5ജി ആണ് ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ വിവോ 5ജി ഫോൺ എത്തിയിരിക്കുന്നത്.
വിവോ T4 5ജിയുടെ 8ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന് 21,999 രൂപയും, 8ജിബി + 256ജിബി വേരിയന്റിന് 23,999 രൂപയും, ടോപ്പ്-എൻഡ് 12ജിബി + 256ജിബി വേരിയന്റിന് 25,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്‌സി, എസ്‌ബിഐ, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്.

അതല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. കൂടാതെ 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. ഈ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ വെറും 19999 രൂപ വിലയിൽ വാങ്ങാനാകും. എതിരാളികൾ വിവോയ്ക്ക് നേരെ ഉയർത്താറുള്ള വിമർശനങ്ങളുടെയെല്ലാം മുന ഒടിച്ചുകൊണ്ട് മാന്യമായ വിലയിൽ ഏറ്റവും മികച്ച ഫീച്ചറുകൾ തന്നെ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് കരുത്തിൽ ആണ് വിവോ ടി4 5ജി എത്തിയിരിക്കുന്നത്. പ്രോസസറിന് ശക്തമായ പിന്തുണ നൽകാനായി 12ജിബി വരെ റാമും വിവോ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. വിഷ്വലുകൾ ഏറ്റവും മികവോടെ അവതരിപ്പിക്കാൻ 6.77 ഇഞ്ച് എഫ്‌എച്ച്‌ഡി+ 120Hz അമോലെഡ് ഡിസ്‌പ്ലേയും ഈ വിവോ 5ജി ഫോണിലുണ്ട്.

വിവോ T4 5Gയുടെ പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm പ്രോസസർ ആണ് ഈ വിവോ 5ജി ഫോണിന്റെ കരുത്ത്. കൂടാതെ 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്.
20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകളും വിവോ ടി4 5ജിയുടെ ഡിസ്പ്ലേ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഗ്രാഫിക്സിനായി അഡ്രിനോ 720 GPU ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 8GB /12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന ഡ്യുവൽ റിയറ ക്യാമറ സജ്ജീകരണമാണ് വിവോ T4 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയും ഉണ്ട്.

സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും (4K 30 fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ ആണ് വിവോ ടി4 5ജിയുടെ പ്രവർത്തനം. 2 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
P65 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), I5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/ Beidou, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.
വിവോ ടി4 5ജിയെ ശ്രദ്ധേയമാക്കുന്ന ഫീച്ചർ ഇതിലെ 7300mAh ബാറ്ററിയാണ്. ഇത് 90W ഫാസ്റ്റ് ചാർജിങ് , 7.5W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണകളോടെയാണ് എത്തിയിരിക്കുന്നത്. എമറാൾഡ് ബ്ലേസ്, ഫാന്റം ഗ്രേ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. 163.4×76.4×7.89mm (എമറാൾഡ് ബ്ലേസ്) / 7.93mm (ഫാന്റം ഗ്രേ) വലിപ്പവും 199 ഗ്രാം ഭാരവും ടി4 5ജിക്ക് ഉണ്ട്.


Click it and Unblock the Notifications








