Home
Mobile

7300mAh ബാറ്ററിയുള്ള വിവോയുടെ പുതിയ 5G ഫോൺ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ അ‌വസരം!

ഏതാനും ആഴ്ചകൾക്ക് മുൻപ്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ 2025 ഏപ്രിൽ അ‌വസാന ആഴ്ച വിവോ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വിവോ ടി4 5ജി (Vivo T4 5G). 7300mAh ബാറ്ററി സഹിതം എത്തുന്നു എന്നതായിരുന്നു ഈ പുതിയ വിവോ ഫോണിന്റെ മുഖ്യ സവിശേഷത. സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തിയ വിവോ ടി4 5ജി 12 ജിബി വരെ റാം, 6.77 ഇഞ്ച് എഫ്‌എച്ച്‌ഡി+ 120Hz അമോലെഡ് ഡിസ്‌പ്ലേ അ‌ടക്കമുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ ആകർഷകമായ ഡിസ്കൗണ്ടിൽ വാങ്ങാൻ അ‌വസരം ഉണ്ട്.

20000 രൂപയോടടുത്ത ബജറ്റിൽ ഒരു നല്ല പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ അ‌നുയോജ്യമായ മികച്ച ഓപ്ഷനാണ് വിവോ ടി4 5ജി. ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് വിവോ T4 5ജിയുടെ 8GB+128GB മോഡലിന് 21,999 രൂപയും, 8GB+256GB മോഡലിന് 23,999 രൂപയും, 12GB+256GB മോഡലിന് 25,999 രൂപയുമായിരുന്നു വില.

7300mAh ബാറ്ററിയുള്ള വിവോ 5G ഫോൺ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ അ‌വസരം!

ഫ്ലിപ്പ്കാർട്ടിലും വിവോ സ്റ്റോറിലും വിവോ ടി4 5ജി വാങ്ങാൻ ലഭ്യമാണ്. ലോഞ്ച് വിലയിൽ തന്നെയാണ് ഇരുപ്ലാറ്റ്ഫോമുകളും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അ‌തായത് അ‌ടിസ്ഥാന മോഡൽ 20,499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ടിൽ ഈ ഡീൽ കാണാനും സ്വന്തമാക്കാനും vivo T4 5G എന്നതിൽ ക്ലിക്ക് ചെയ്യുക.

വിവോ T4 5Gയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ വിവോ 5ജി ഫോണിന്റെ കരുത്ത്. 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്.

7300mAh ബാറ്ററിയുള്ള വിവോ 5G ഫോൺ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ അ‌വസരം!

120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകളും വിവോ ടി4 5ജിയുടെ ഡിസ്പ്ലേയ്ക്ക് ഉണ്ട്. ഗ്രാഫിക്സിനായി അഡ്രിനോ 720 GPU ഉണ്ട്. 8GB /12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ക്യാമറയുടെ കാര്യമെടുത്താൽ, സോണി IMX882 സെൻസറുള്ള 50MP ക്യാമറ (f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ) ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതം ഡ്യുവൽ റിയറ ക്യാമറ സജ്ജീകരണമാണ് വിവോ T4 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും (4K 30 fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ ആണ് വിവോ ടി4 5ജിയുടെ പ്രവർത്തനം. 2 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്സ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

7300mAh ബാറ്ററിയുള്ള വിവോ 5G ഫോൺ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ അ‌വസരം!

90W ഫാസ്റ്റ് ചാർജിങ് സഹിതം 7300mAh ബാറ്ററി, 7.5W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/ Beidou, USB ടൈപ്പ്-C എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. എമറാൾഡ് ബ്ലേസ്, ഫാന്റം ഗ്രേ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Vivo T4 5G is now available at a starting price of Rs 20,499 after discount. The launch price of Vivo T4 5G is Rs 21,999 for the 8GB+128GB model, Rs 23,999 for the 8GB+256GB model, and Rs 25,999 for the 12GB+256GB model. A bank discount of Rs 1,500 has been made available. Therefore, the base model can be purchased at a price of Rs 20,499. Vivo T4 5G is available for purchase on Flipkart and Vivo Store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X