Home
Mobile

6 മോഡലുകളുള്ള വിവോ T4 സീരീസിലെ നടുക്കഷണം! വിവോ T4 5G വില കുറഞ്ഞു

വിവോയുടെ ടി സീരീസിൽ കഴിഞ്ഞ തവണത്തെ ടി3 മോഡലുകളുടെ പിൻഗാമികളായി ഇത്തവണ T4 സീരീസ് സ്മാർട്ട്ഫോണുകൾ എത്തി. ടി4 സീരീസിൽ അ‌ൾട്ര, പ്രോ, ​ലൈറ്റ് മോഡലുകൾ ഉൾപ്പെടെ 6 മോഡലുകൾ ഇതുവരെ ലോഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്. അ‌തിൽ ഏറ്റവും വില കുറഞ്ഞ മോഡൽ വിവോ T4 ​ലൈറ്റ് 5ജിയാണ്. ഇത് കൂടാതെ വിവോ T4x, വിവോ T4R, വിവോ T4 5ജി, വിവോ T4 പ്രോ 5ജി, വിവോ T4 അ‌ൾട്ര 5ജി എന്നിവയാണ് ഈ സീരീസിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ള സ്മാർട്ട്ഫോണുകൾ.

വിലയുടെ കാര്യത്തിൽ വിവോ T4R മോഡലിനും വിവോ T4 പ്രോ മോഡലിനും ഇടയിൽ നിൽക്കുന്ന സ്മാർട്ട്ഫോൺ ആയിരുന്നു വിവോ T4 പ്രോ 5ജി. ഇത് ഇപ്പോൾ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിലാണ് വിവോ സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

6 മോഡലുകളുള്ള വിവോ T4 സീരീസിലെ നടുക്കഷണം! വിവോ T4 5G വില കുറഞ്ഞു

വിവോ T4 5ജിയുടെ 8GB + 128GB മോഡലിന് 21,999 രൂപയും, 8GB + 256GB മോഡലിന് 23,999 രൂപയും, 12GB + 256GB മോഡലിന് 25,999 രൂപയുമായിരുന്നു ലോഞ്ച് വില. ഇപ്പോൾ വിവോ വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും 20999 രൂപ അ‌ടിസ്ഥാന വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വിവോ T4 5ജി അ‌ടിസ്ഥാന മോഡലിന് വിവോ വെബ്​സൈറ്റിൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. അ‌തിനാൽ 19,499 രൂപ വിലയിൽ ഇപ്പോൾ ഈ ഫോൺ വിവോ വെബ്​സൈറ്റിൽ ലഭ്യമാകും. ദീപാവലിയോട് അ‌നുബന്ധിച്ച് ബിഗ് ബാങ് ദിവാലി ​ഓഫർ സെയിൽ നടക്കുന്ന ഫ്ലിപ്പ്കാർട്ടിൽ വിവോ ടി4 5ജി മോഡൽ 18999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുമെന്ന് ഡിസ്കൗണ്ട് ടീസർ പേജ് വ്യക്തമാക്കുന്നു.

6 മോഡലുകളുള്ള വിവോ T4 സീരീസിലെ നടുക്കഷണം! വിവോ T4 5G വില കുറഞ്ഞു

ബാങ്ക് ഡിസ്കൗണ്ടുകൾ അ‌ടക്കം ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തുമ്പോഴാണ് 18999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ വിവോ T4 5ജി ലഭ്യമാകുക. ഇന്ന് അ‌ർധരാത്രിയോടുകൂടി ഓഫർ സെയിൽ അ‌വസാനിക്കുകയാണ്. അ‌തി​നുശേഷം പുതിയ ഡിസ്കൗണ്ട് ഓഫറാകും ഈ ഫോണിന് ലഭ്യമാകുക. അ‌തിനാൽ താൽപര്യമുള്ളവർക്ക് എത്രയും വേഗം ഈ ഫ്ലിപ്പ്കാർട്ട് ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകൾ അ‌ടങ്ങുന്നതാണ് ഇതിലെ ഡിസ്പ്ലേ.

2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm പ്രോസസർ കരുത്തിലാണ് ഈ ഫോൺ എത്തുന്നത്. അഡ്രിനോ 720 GPU, 8GB /12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം സജ്ജീകരിച്ചിരിക്കുന്നു. ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

6 മോഡലുകളുള്ള വിവോ T4 സീരീസിലെ നടുക്കഷണം! വിവോ T4 5G വില കുറഞ്ഞു

സോണി IMX882 സെൻസറുള്ള 50MP ക്യാമറ, 2MP ഡെപ്ത് സെൻസർ, ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ യൂണിറ്റും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (4K 30 fps വീഡിയോ റെക്കോർഡിംഗ്) ഈ മോഡലിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ ആണ് പ്രവർത്തനം (2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും).

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിങ്, 7.5W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണകളോടെ 7300mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. എമറാൾഡ് ബ്ലേസ്, ഫാന്റം ഗ്രേ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The price of Vivo T4 5G has been reduced. The launch price of Vivo T4 5G was Rs 21,999 for the 8GB + 128GB model, Rs 23,999 for the 8GB + 256GB model, and Rs 25,999 for the 12GB + 256GB model. Now this phone is listed on the Vivo website and Flipkart at a base price of Rs 20,999. A bank discount of Rs 1,500 is also available on the Vivo website. Therefore, the base model can be purchased at a price of Rs 19,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X