Home
Mobile

പവർഫുൾ ബാറ്ററി, പവർഫുൾ ക്യാമറ! എല്ലാം പവർഫുള്ളാക്കി വിവോ ടി4 5ജിയുടെ എൻട്രി

തങ്ങളുടെ ടി സീരീസിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ. ആവേശത്തിന് നടുവിലേക്ക് കിടിലൻ ഫീച്ചറുകളുമായി ഒരു പുതിയ വിവോ 5ജി സ്മാർട്ട്ഫോൺ കൂടി പിറവി എടുക്കാൻ പോകുന്നു. 30,000 രൂപയിൽ താഴെ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ തേടുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് വിവോ പുതിയ ഫോൺ ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. 2024 മാർച്ചിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ ടി3യുടെ പിൻഗാമിയായാണ് 5ജിയുടെ പരമ്പരയിലേക്ക് വിവോ ടി4 5ജി (Vivo T4 5G ) രംഗ പ്രവേശനം ചെയ്യുന്നത്.

വിവോ ടി4 5ജി ഏപ്രിലിൽ തന്നെ എത്തുമെന്നാണ് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകളും വില പരിധിയും ചോർന്നിരുന്നു. ഇതിനുപുറമെ, ഫോണിന്റെ ഡിസ്‌പ്ലേ, പ്രോസസർ, ക്യാമറ എന്നിവയുടെ വിശദാംശങ്ങളും ചോർന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗികമായി വിവോ സ്ഥിരീകരിച്ചിട്ടില്ല.

പവർഫുൾ ബാറ്ററി, പവർഫുൾ ക്യാമറ!

6.67ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഈ മിഡ് റേഞ്ച് ഫോണിനുള്ളത്. ഇതിൽ വിവോ 120Hz റിഫ്രഷ് റേറ്റ് കൊടുത്തിട്ടുണ്ട്. ഫോണിന്റെ ഡിസ്പ്ലേ ഗെയിമിംഗിനും സ്ട്രീമിംഗിനും അനുയോജ്യമാണ്. മീഡിയടെക് ഡൈമെൻസിറ്റി സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്‌സെറ്റ് ആണ് ഫോണിലെ പ്രോസസർ. സുഗമമായ പെർഫോമൻസിന് ഈ ചിപ്സെറ്റ് അനുയോജ്യമാണ്.

7300 എംഎഎച്ചിന്റെ മികച്ച ബാറ്ററിയാണ് വിവോ ടി4 അൾട്രയുടെ കരുത്ത്. 90 വാട്ട്‌സിന്റെ ഫാസ്റ്റ് ചാർജിംഗ് വേഗതയാർന്ന ചാർജിംഗും ഉറപ്പുനൽകും. ഫൺടച്ച് ഒഎസ് 15 അടിസ്ഥാനത്തിലുള്ള ആൻഡ്രായിഡ് 15ലാണ് ഫോണിന്റെ പ്രവർത്തനം. വിവോ വി40ൽ വരുന്ന അതേ ചിപ്സെറ്റിലാണ് നിർമാണം. അമോൽഡ് ഡിസ്‌പ്ലെ 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് ഉറപ്പുനൽകുന്നു.

ഡുവൽ റിയർ ക്യാമറ സെറ്റപ്പിലാണ് വിവോ ടി4 ഫോൺ വരുന്നത്. 50 മെഗാപിക്‌സലിന്റെ ഐഎംഎക്‌സ്921 പ്രൈമറി ക്യാമറയാണ് പ്രധാന ആകർഷണം. എട്ട് എംപിയുടെ വൈഡ്-ആംഗിൾ ക്യാമറയും ഉൾപ്പെടുന്നു. മുൻവശത്ത് സെൽഫിക്കായി 32എംപിയുടെ ഓട്ടോഫോക്കസ് ക്യാമറ വരുന്നതാണ് വിവോ ടി4യെ കൂടുതൽ വ്യത്യസ്തമാക്കുന്നത്.

ബ്ലൂടൂത്ത് 5.4, 5ജി, ജിപിഎസ്, എഫ്എം റേഡിയോ, ഗലീലിയോ, വൈഫൈ. ജിഎൻഎസ്എസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങൾ. അക്‌സെലെറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോംപാസ്, പ്രോക്‌സിമിറ്റി സെൻസർ, ഇൻ-ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. പൊടിയിൽ നിന്നും ജലത്തിൽ നിന്നുമുള്ള സംരക്ഷണത്തിന് ഐപി-68 റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.

വിവോയുടെ ഓറ ലൈറ്റ് ഫീച്ചർ വരുന്ന ഫോണിൽ ഇറേസ് 2.0, ലൈറ്റ് പോട്രൈറ്റ് 2.0 പോലുള്ള എഐ അധിഷ്ഠിത ഫോട്ടോ എഡിറ്റിംഗ് ടൂളുകളും സർക്കിൾ ടു സെർച്ച്, ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, ലൈവ് കോൾ ട്രാൻസ്ലേഷൻ പോലുള്ള സൗകര്യങ്ങളുമുണ്ട്. 8.1 എംഎം ആണ് വിവോ ടി4 ഫോണിന്റെ ഭാരം.

വിവോ ടി4 5ജി യുടെ വില ഇന്ത്യയിൽ 20,000 നും 25,000 നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിൻഗാമിയായ വിവോ ടി3യുടെ വില നോക്കുകയാണെങ്കിൽ 8 ജിബി റാമും 128 ജിബി സ്റ്റേറേജും വരുന്ന മോഡലിന് 31,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 33,999 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 35,999 രൂപയുമാണ് വില വരുന്നത്.

More from GizBot

Best Mobiles in India

English summary
Vivo is set to launch the Vivo T4 5G in India soon, following the Vivo T3 5G's release in March 2024. The new smartphone is expected to feature a 6.67-inch AMOLED display, Snapdragon 7s Gen 3 chipset, and a 50MP primary camera. Additionally, it will come with a large 7,300mAh battery, 90W fast charging support, and other notable features like an in-display fingerprint sensor and IR blaster.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X