Home
Mobile

ഇനി സംഭവിക്കാനുള്ളത് നല്ലത് തന്നെ! ബാറ്ററിയിൽ ഉൾപ്പെടെ വൻ നേട്ടവുമായി വിവോ T4 5G

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ T സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്നു. കഴിഞ്ഞ വർഷത്തെ ഹിറ്റുകളിലൊന്നായ വിവോ T3 5ജിയുടെ പിൻഗാമിയായി പുതിയ വിവോ T4 5ജി (Vivo T4 5G) ഏപ്രിൽ 22ന് ഉച്ചയ്ക്ക് 12ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് വിവോ സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടൊപ്പം വരാൻ പോകുന്ന ഈ ഫോണിന്റെ കളർ ഓപ്ഷനുകൾ വ്യക്തമാക്കുന്ന ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, വിവോ ഇ-സ്റ്റോർ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വിൽപ്പനയ്‌ക്കെത്തുമെന്നും കമ്പനി സ്ഥിരീകരിച്ചു.

ഏകദേശം 20000 രൂപയോട് അ‌ടുത്ത വിലയിൽ വിവോ ടി4 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിവോ ടി4X നെക്കാൾ വില കൂടിയ മോഡലായിരിക്കും ഇത് എന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ വർഷം വിവോ ടി3 ​5ജി ലോഞ്ച് ചെയ്യപ്പെട്ടത് 19999 രൂപ വിലയിലായിരുന്നു. അ‌തിനെക്കാൾ മികച്ച ഫീച്ചറുകൾ സഹിതം എത്തുന്ന ടി4 5ജി 25000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ എത്തിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

ബാറ്ററിയിൽ ഉൾപ്പെടെ വൻ നേട്ടവുമായി വിവോ T4 5G

ടൈറ്റാനിയം, ഗ്രീൻ നിറങ്ങളിൽ വിവോ ഫോൺ ലഭ്യമാകും എന്നാണ് ടീസറിനിന്ന് ലഭിക്കുന്ന സൂചന. ഈ കളറുകളെ എമറാൾഡ് ബ്ലേസ്, ഫാന്റം ഗ്രേ എന്നിങ്ങനെ വിളിക്കാം. വിവോ ടി4 5ജിയുടെ ഫ്രണ്ടിൽ സ്ലിം ബെസലുകളുള്ള ക്വാഡ്- കർവ്ഡ് എഡ്ജുകളും സെൽഫി സ്‌നാപ്പറിനായി മധ്യഭാഗത്ത് പഞ്ച് ഹോൾ കട്ടൗട്ടും നൽകിയിരിക്കുന്നു.

സ്‌നാപ്ഡ്രാഗൺ ചിപ്സെറ്റ് കരുത്തിലാണ് ഈ വിവോ ഫോൺ എത്തുക എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ചിപ്സെറ്റിന്റെ പേര് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ലോ ​ലൈറ്റിലും മികച്ച ഷോട്ടുകൾ പകർത്തുന്നതിനായി എൽഇഡി റിംഗുള്ള വലിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആണ് വിവോ ടി4 5ജിയുടെ റിയർ പാനലിൽ നൽകിയിരിക്കുന്നത്. ഈ മൊഡ്യൂളിനുള്ളിൽ 'ആസ്ഫെറിക്കൽ ഒഐഎസ് പോർട്രെയ്റ്റ്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ബാറ്ററിയിൽ ഉൾപ്പെടെ വൻ നേട്ടവുമായി വിവോ T4 5G

ഇന്ത്യയിൽ ഇതുവരെ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകളുടെ മുൻ നിരയിലേക്കാണ് വിവോ ടി4 5ജി എത്തുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 90W ഫാസ്റ്റ് ചാർജിംഗുള്ള 7,300എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉള്ളത് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞയാഴ്ച വിവോ Z10 5ജി 7,300എംഎഎച്ച് ബാറ്ററി സഹിതം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു.

വിവോ ടി4 5ജിയുടെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിത്തുടങ്ങിയിട്ടില്ല. ലോഞ്ച് തിയതി പുറത്തുവിട്ടതിനാൽ വരുംദിവസങ്ങളിൽ പ്രധാന ഫീച്ചറുകൾ ഓരോന്നായി വിവോ പുറത്തുവിടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അ‌തേസമയം ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ഈ വിവോ ഫോൺ ഐക്യൂ Z10 5ജിയുടേതിന് സമാനമായ ഫീച്ചറുകൾ അ‌വതരിപ്പിക്കും എന്നാണ്.

വിവോ ടി4 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ലീക്ക് റിപ്പോർട്ടുകളും ഓൺ​ലൈനിൽ വന്ന ചില റിപ്പോർട്ടുകളും പറയുന്നത് പ്രകാരം വിവോ ടി4 5ജിയിൽ 120Hz ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയും 5,000 ബ്രൈറ്റ്‌നസ്സും ഉള്ള 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഇത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്‌സെറ്റ് കരുത്തിലാകും എത്തുക.

ബാറ്ററിയിൽ ഉൾപ്പെടെ വൻ നേട്ടവുമായി വിവോ T4 5G

8GB + 128GB, 8GB + 256GB, 12GB + 256GB എന്നീ വേരിയന്റുകളിൽ വിവോ ടി4 5ജി എത്തിയേക്കാം. 50MP സോണി ഐഎംഎക്സ്882 സെൻസർ, ഒഐഎസ് പിന്തുണകളുള്ള മെയിൻ ക്യാമറയും 2എംപി സെക്കൻഡറി ലെൻസും ഫ്രണ്ടിൽ 32MP ക്യാമറയും ഇതിൽ പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15ൽ ആയിരിക്കും പ്രവർത്തനം.

Best Mobiles in India

English summary
Vivo T4 5G will be launched in India on April 22. The company has also confirmed that the phone will go on sale via Flipkart, Vivo e-store, and retail stores after the launch. The Vivo phone will be available in Titanium and Green colors. The Vivo T4 5G has quad-curved edges with slim bezels on the front and a punch hole cutout in the center for the selfie snapper.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X