ദേ അടുത്തത്! 7300mAh ബാറ്ററിയുമായി വിവോ T4 5G ഇന്ത്യയിൽ; തുടക്കത്തിൽ 19999 രൂപയ്ക്ക് വാങ്ങാം
മികച്ച ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകളോട് ആളുകൾക്ക് താൽപര്യം കൂടുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇപ്പോൾ പുതിയ സ്മാർട്ട്ഫോണുകളിൽ മികച്ച ബാറ്ററി ശേഷി അവതരിപ്പിക്കുന്നുണ്ട്. ഐക്യൂ, ഓപ്പോ, വൺപ്ലസ്, തുടങ്ങി പ്രമുഖ ബ്രാൻഡുകളെല്ലാം ഈ നിരയിലേക്ക് പുതിയ ഫോണുകൾ ഇറക്കിക്കൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ വിവോയും ഒരു പുതിയ 5ജി ഫോൺ അവതരിപ്പിച്ചുകൊണ്ട് കടന്നുവന്നിരിക്കുന്നു. വിവോ T3 5ജിയുടെ പിൻഗാമിയായി വിവോ ടി4 5G എന്ന പുതിയ ഫോൺ ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 7300mAh ബാറ്ററിയാണ് ഈ ഫോണിനുള്ളത് എന്നതാണ് ഏറെ ശ്രദ്ധേയം.
മികച്ച ബാറ്ററി ശേഷി മാത്രമല്ല, ഉശിരൻ പെർഫോമൻസും ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് കരുത്തിൽ ആണ് വിവോ ടി4 5ജി എത്തിയിരിക്കുന്നത്. 12 ജിബി വരെ റാമും ഇതോടൊപ്പം എത്തുന്നു. 6.77 ഇഞ്ച് എഫ്‌എച്ച്‌ഡി+ 120Hz അമോലെഡ് ഡിസ്‌പ്ലേ അടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

വിവോ T4 5Gയുടെ പ്രധാന ഫീച്ചറുകൾ
6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ വിവോ 5ജി ഫോണിന്റെ കരുത്ത്. അഡ്രിനോ 720 GPU, 8GB /12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ ആണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഡ്യുവൽ റിയറ ക്യാമറ സജ്ജീകരണമാണ് വിവോ T4 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അതിൽ സോണി IMX882 സെൻസറുള്ള 50MP ക്യാമറ (f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ) ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും (4K 30 fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/ Beidou, USB ടൈപ്പ്-C തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
90W ഫാസ്റ്റ് ചാർജിങ് സഹിതമാണ് ഇതിലെ 7300mAh ബാറ്ററി എത്തുന്നത്. 7.5W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണയും ഉണ്ട്. എമറാൾഡ് ബ്ലേസ്, ഫാന്റം ഗ്രേ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. 163.4×76.4×7.89mm (എമറാൾഡ് ബ്ലേസ്) / 7.93mm (ഫാന്റം ഗ്രേ) വലിപ്പവും 199 ഗ്രാം ഭാരവും ഇതിനുണ്ട്.

വില, ലഭ്യത
വിവോ T4 5ജിയുടെ 8GB+128GB മോഡലിന് 21,999 രൂപയും, 8GB+256GB മോഡലിന് 23,999 രൂപയും, 12GB+256GB മോഡലിന് 25,999 രൂപയുമാണ് വില. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തുന്നു. ഏപ്രിൽ 29 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആണ് വിൽപ്പന ആരംഭിക്കുക.
വിവോ T4 5ജി ലോഞ്ച് ഓഫർ
ലോഞ്ച് ഓഫറിന്റെ ഭാഗമായി ആകർഷകമായ ഡിസ്കൗണ്ടുകൾ വിവോ T4 5ജിക്ക് ലഭ്യമാണ്. HDFC, SBI, Axis ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ പർച്ചേസ് ചെയ്യുമ്പോൾ 2000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 19999 രൂപ വിലയിൽ വാങ്ങാം. കൂടാതെ 6 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനുമുണ്ട്.


Click it and Unblock the Notifications







