ഒരു മാറ്റവുമില്ലെന്ന് ഇനി പറയരുത്! വിവോ T4 5ജിയുടെ വില മാറി; കൂട്ടിയും കിഴിച്ചും നോക്കിയാൽ തരക്കേടില്ല
സ്മാർട്ട്ഫോൺ വില ഉയരുന്നതിന്റെ ഭാരം വിവിധ സ്മാർട്ട്ഫോണുകൾക്ക് മേൽ ചുമത്തപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. ഐക്യൂ, സാംസങ് തുടങ്ങി വിവിധ ബ്രാൻഡുകൾ ഇതിനകം ലോഞ്ച് ചെയ്ത തങ്ങളുടെ വിവിധ മോഡലുകളുടെ വില ഇപ്പോൾ ഉയർത്തിക്കൊണ്ടിരിക്കുന്നു, അക്കൂട്ടത്തിലേക്ക് ഇപ്പോൾ വിവോയും ചേർന്നിരിക്കുന്നു. ഈ വർഷം ഏപ്രിലിൽ 7300mAh ബാറ്ററിയുമായി എത്തി ശ്രദ്ധ പിടിച്ചുപറ്റിയ മോഡലാണ് വിവോ T4 5ജി (vivo T4 5G). അതായത് ലോഞ്ച് ചെയ്തിട്ട് ഇപ്പോൾ ഏതാണ്ട് എട്ട് മാസത്തോളമായി. സാധാരണ ഗതിയിൽ ഇപ്പോൾ ഇതിന്റെ വില കുറയേണ്ടതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സംഭവിച്ചിരിക്കുന്നത് നേരേ മറിച്ചാണ്.
അതായത് വിവോ T4 5ജിയുടെ വിലയിൽ മാറ്റം വന്നില്ല എന്ന് ഇനി പറയരുത്, ഇതിൻ്റെ വില മാറിയിട്ടുണ്ട്, അത് പക്ഷേ കുറയുകയല്ല, ഇപ്പോൾ കൂടുകയാണ് ചെയ്തിരിക്കുന്നത്. നിലവിൽ വിപണിയിൽ നിലനിൽക്കുന്ന വില വർധന സാഹചര്യത്തെ തുടർന്നാണ് ഇത് ഉണ്ടായിരിക്കുന്നത് എന്ന് വേണം കരുതാൻ.

ലോഞ്ച് വിലയും പുതിയ വിലയും
ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ T4 5ജിയുടെ 8GB+128GB മോഡലിന് 21,999 രൂപയും, 8GB+256GB മോഡലിന് 23,999 രൂപയും, 12GB+256GB മോഡലിന് 25,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഇവ യഥാക്രമം 22999 രൂപ, 24999 രൂപ, 26999 രൂപ വിലകളിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതായത് വിവോ T4 5ജിയുടെ വിലയിൽ 1000 രൂപ വില വർധിച്ചിരിക്കുന്നു. യഥാർഥത്തിൽ ഇടക്കാലത്ത് ഈ ഫോണിന്റെ വില ഒന്ന് കുറഞ്ഞതാണ്. മാത്രമല്ല, അടിസ്ഥാന മോഡൽ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാനും ലഭ്യമായിരുന്നതാണ്. എന്നാലിപ്പോൾ അതിനെക്കാൾ ഉയർന്ന വിലയിലാണ് ഇവ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ ലോഞ്ച് വിലയിൽ, അതായത് 21999 രൂപ വിലയിൽ അടിസ്ഥാന മോഡൽ വാങ്ങാനാകും. അതേസമയം ആമസോണിൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാാണ്. എന്തായാലും ഇതിനകം തന്നെ ഈ സ്മാർട്ട്ഫോൺ വാങ്ങിയവർ ഭാഗ്യവാന്മാരാണ് എന്ന് പറയാം.
വിലയിൽ 1000 രൂപയുടെ വർധന വന്നതോടെ ബാങ്ക് ഡിസ്കൗണ്ടുകളുടെ യഥാർഥ ഗുണം ഉപയോക്താവിലേക്ക് എത്താതെ പോകുന്ന ഒരു സാഹചര്യമുണ്ട്. എന്തായാലും നിലവിലുള്ള വിലയൽ വാങ്ങിയാലും നഷ്ടമില്ലായത്ത ഒരു മോഡലാണ് ഇത് എന്നതാണ് ആശ്വാസകരമായ ഒരു കാര്യം, കാരണം ശക്തമായ നിരവധി ഫീച്ചറുകൾ വിവോ T4 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. എമറാൾഡ് ബ്ലേസ്, ഫാന്റം ഗ്രേ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm പ്രോസസർ, 6.77 ഇഞ്ച് (2392x1080 പിക്സൽസ്) HDR10+ ഫുൾ HD AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 8GB /12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, അഡ്രിനോ 720 GPU.

സോണി IMX882 സെൻസറുള്ള 50MP ക്യാമറ, 2MP ഡെപ്ത് സെൻസർ, ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ്, 32MP ഫ്രണ്ട് ക്യാമറ (4K 30 fps വീഡിയോ റെക്കോർഡിംഗ് സഹിതം), IP65 റേറ്റിങ്സ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/ Beidou, USB ടൈപ്പ്-C, 90W ഫാസ്റ്റ് ചാർജിങ്, 7300mAh ബാറ്ററി, 7.5W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണ, ഫൺടച്ച് ഒഎസ് 15- (2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും) എന്നിവ ഇതിലുണ്ട്.


Click it and Unblock the Notifications








