9499 രൂപയുണ്ടേൽ ഈ 5ജി ഫോൺ കൈയിലിരിക്കും! വിവോ T4 ലൈറ്റ് 5ജി വിൽപ്പന ആരംഭിച്ചു
കുറഞ്ഞ വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും ശ്രദ്ധിക്കേണ്ട ഒരു സ്മാർട്ട്ഫോൺ ഇന്ന് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോയുടെ ടി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ ടി4 ലൈറ്റ് 5ജി ( Vivo T4 Lite 5G) ആണ് ഇന്ന് മുതൽ (ജൂലൈ 2) ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ ഇന്ന് മുതൽ വാങ്ങാനാകും.
ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്കുള്ള ഏറ്റവും പുതിയ ഓപ്ഷനായാണ് വിവോ ഈ ടി4 സീരീസ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. വിവോ T4 ലൈറ്റ് 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB + 128GB വേരിയന്റിന് 10,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 12,999 രൂപയുമാണ് വില.

വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ലോഞ്ച് ഓഫർ ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. 500 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് എന്ന ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 9499 രൂപ വിലയിൽ സ്വന്തമാക്കാനാകും. പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഇത് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
വിവോ T4 െെലറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. കൂടാതെ ആം മാലി-G57 MC2 GPU സഹിതം ആണ് വിവോ ടി4 ലൈറ്റ് 5ജി എത്തിയിരിക്കുന്നത്.

ഡിസ്പ്ലേയുടെ കാര്യമെടുത്താൽ, 90Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് (1600×720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകൾ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. 4GB/ 6GB/ 8GB LPDDR4x റാം, 8GB വെർച്വൽ റാം എന്നിവയും ഇതിലുണ്ട്.
128GB / 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ തെരഞ്ഞെടുക്കാനാകും. ഇതിൽ മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ ബജറ്റ് 5ജി ഫോണിൽ ഡ്യുവൽ റിയറ ക്യാമറ സജ്ജീകരണമാണ് വിവോ ഒരുക്കിയിരിക്കുന്നത്. സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അതിൽ അടങ്ങുന്നു. f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും സെൽഫിക്കും മറ്റുമായി നൽകിയിട്ടുണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ+ നാനോ+ മൈക്രോ എസ്ഡി), 3.5mm ഓഡിയോ ജാക്ക്, ടോപ്പ്-പോർട്ടഡ് സ്പീക്കർ, IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 167.3× 76.95 × 8.19mm വലിപ്പവും 202 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications








